ലക്ഷദ്വീപിനെ കാവിവത്കരിക്കാൻ ശ്രമം; പ്രഫുൽ പട്ടേൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്ന് മുല്ലപ്പള്ളി
ലക്ഷദ്വീപിനെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ ഫാസ്റ്റിസ് തേർവാഴ്ച അവസാനിപ്പിക്കാനും ഇയാളെ തിരികെ വിളിച്ച് ദ്വീപിൽ സമാധാനവും ജനാധിപത്യവും പുനഃസ്ഥാപിക്കാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ലക്ഷദ്വീപ് ജനതയെ പിറന്ന മണ്ണിൽ രണ്ടാംനിര പൗരൻമാരാക്കുന്ന അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. ന്യൂനപക്ഷ വിഭാഗത്തിലെ മുസ്ലീം സഹോദരൻമാർ താമസിക്കുന്ന ലക്ഷദ്വീപ് സമൂഹങ്ങളെ കാവിവത്കരിക്കാനാണ് പ്രഫുൽ പട്ടേലിന്റെ നീക്കം. തങ്ങളുടേതായ സാംസ്‌കാരിക തനിമ നിലനിർത്തി ജീവിക്കുന്ന ലക്ഷദ്വീപ് സമൂഹങ്ങളിലെ ജനതക്ക് മേൽ തടവറ തീർക്കുകയാണ് കേന്ദ്രസർക്കാർ…
