വിമാന സർവീസുകൾ നിർത്തിവച്ചു; യു എ ഇയിൽ അനാഥമായി പ്രവാസികളുടെ മൃതദേഹങ്ങൾ
കൊറോണ വയറസിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി യുഎഇയിൽ വിമാന സർവീസുകൾ നിർത്തിവച്ചതോടെ യു എ ഇയിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ അനാഥമാകുന്നു. പ്രിയപ്പെട്ടവർക്ക് ഒരു നോക്ക് കാണാൻ പോലും പറ്റാതെ പല മൃതദേഹങ്ങളും ഇവിടെ തന്നെ അടക്കം ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സ്വന്തം കുടുംബത്തിന് വേണ്ടി നാടുവിട്ട് ജോലിക്കായി മറ്റ് രാജ്യങ്ങളിൽ എത്തുന്നവരാണ് മിക്ക പ്രവാസികളും. ഇതിൽ അൻപത് ശതമാനവും നാട്ടിലേക്ക് അവധിക്ക് പോകുന്നത് രണ്ട് വർഷം കൂടുമ്പോൾ മാത്രമാണ്. പ്രവാസ ജീവിതത്തിനിടെ മരണം സംഭവിച്ചാൽ പ്രിയപ്പെട്ടവർക്ക്…