ശിവന്‍കുട്ടിയും ജലീലും ഉള്‍പ്പെടെയുള്ളവർ ഇനിയും തല്‍സ്ഥാനങ്ങളിൽ ഇരിക്കുന്നത് ജനാധിപത്യത്തെ നിന്ദിക്കലാണ്; കുമ്മനം
നിയമസഭയിലെ കയ്യാങ്കളി കേസില്‍ പ്രതികള്‍ കുറ്റം ചെയ്തു എന്ന് വ്യക്തമായി സുപ്രീംകോടതി വിധിച്ച സ്ഥിതിക്ക് മന്ത്രി ശിവന്‍കുട്ടി, ജലീല്‍ തുടങ്ങിയവര്‍ സ്ഥാനം രാജിവെക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. രേഖകളും തെളിവുകളും പരിശോധിക്കുകയും പ്രതിഭാഗത്തിന്റെ വാദമുഖങ്ങള്‍ കേള്‍ക്കുകയും ചെയ്ത ശേഷമാണ് പരമോന്നത കോടതി വിധി പറഞ്ഞത്. ജനധിപത്യതിന്റെ ശ്രീകോവിലാണ് നിയമസഭ. കേരളത്തിന് മുഴുവന്‍ അപമാനമുണ്ടാക്കുകയും നിയമസഭയുടെ അന്തസ്സ് നശിപ്പിക്കുകയും ചെയ്ത ജനപ്രതിനിധികള്‍ ഇനിയും നിയമസഭയില്‍ ഇരിക്കുന്നത് ജനാധിപത്യത്തെ നിന്ദിക്കലാണെന്നും കുമ്മനം പറഞ്ഞു. അതുകൊണ്ട് തല്‍സ്ഥാനങ്ങള്‍ ഒഴിഞ്ഞു…
