Headlines

Webdesk

ഏഴ് മാസത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും; ക്ലാസ് ആരംഭിക്കുന്നത് 10, പ്ലസ് ടു കുട്ടികൾക്ക്

ഏഴ് മാസത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്കാണ് ക്ലാസ് ആരംഭിക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസ് നടക്കുക. കൊവിഡും ലോക്ക് ഡൗണും മൂലം 286 ദിവസമാണ് സ്‌കൂളുകൾ അടഞ്ഞുകിടന്നത്. മാസ്‌ക് ധരിച്ച് മാത്രമേ കുട്ടികൾ സ്‌കൂളിൽ എത്താവൂ. പരമാവധി കുട്ടികൾ സാനിറ്റൈസറുമായി എത്തണം. സാമൂഹിക അകലം പാലിച്ച് ഒരു ബെഞ്ചിൽ ഒരാൾ ഇരിക്കുന്ന രീതിയിലാണ് ക്രമീകരണം. പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും 50 ശതമാനം കുട്ടികളോടാണ് ക്ലാസുകളിൽ എത്താൻ…

Read More

നിയന്ത്രണങ്ങൾ നിലനിൽക്കേ പുതുവര്‍ഷത്തെ വരവേറ്റ് ലോകം; എല്ലാ വായനക്കാർക്കും ‘മെട്രോ മലയാളം വെബ് പോർട്ടലിൻ്റെ’ നവവത്സരാശംസകൾ

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പുതുവര്‍ഷത്തെ ആവേശത്തോടെ ലോകം വരവേറ്റു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് കേരളത്തില്‍ ഉള്‍പ്പെടെ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണണമേര്‍പ്പെടുത്തിയിരുന്നു. രാത്രി 10 മണി വരെയാണ് സമയം അനുവദിച്ചിരുന്നത്. എങ്കിലും വീടുകളിലും സ്വകാര്യ ആഘോഷചടങ്ങിലും നിയന്ത്രണം പാലിച്ച്‌ പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വലിയ പുതുവല്‍സര ആഘോഷങ്ങള്‍ നടക്കാറുളള ഫോര്‍ട്ട് കൊച്ചി അടക്കമുളള സ്ഥലങ്ങളില്‍ ഇത്തവണ ആഘോഷങ്ങളുണ്ടായിരുന്നില്ല. നഗരങ്ങളില്‍ സൗഹൃദക്കൂട്ടായ്മകള്‍ നടത്തുന്ന ആഘോഷങ്ങള്‍ മാത്രമേ ഉളളൂ. ക്രൈസ്തവ ദേവാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുതുവല്‍സരശുശ്രൂഷകള്‍ക്ക് കലക്ടര്‍മാര്‍ അനുമതി നല്‍കിയിരുന്നു….

Read More

ഐആർ‌സി‌ടി‌സി പുതിയ ഇ-ടിക്കറ്റിംഗ് വെബ്‌സൈറ്റും അപ്ലിക്കേഷനും ആരംഭിച്ചു

ഐആർ‌സി‌ടി‌സി ഇ-ടിക്കറ്റിംഗ് വെബ്‌സൈറ്റ്(http://irctc.co.in) ഉം ഐആർ‌സി‌ടി‌സി റെയിൽ കണക്റ്റ് അപ്ലിക്കേഷനും അപ്‌ഗ്രേഡുചെയ്‌തു. ഐആർ‌സി‌ടി‌സി റെയിൽ‌വേ ടിക്കറ്റ് ബുക്കിംഗ് സൈറ്റിന്റെയും ആപ്പിന്റെയും പുതിയ പതിപ്പ് റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയൽ‌ പുറത്തിറക്കി. കൂടുതൽ‌ യാത്രക്കാർ‌ക്ക് അനുയോജ്യമാഎത്തും, എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ ആപ്പാണ് ഇപ്പോൾ പുറത്തിറക്കിയത്. ഇന്ത്യൻ റെയിൽ‌വേ യാത്രക്കാർ‌ക്ക് നവീകരിച്ച ഐ‌ആർ‌സി‌ടി‌സി വെബ്‌സൈറ്റ് ഉപയോഗിച്ച് കൂടുതൽ വ്യക്തിഗതവും വേഗതയേറിയതും തടസ്സമില്ലാത്തതുമായ ടിക്കറ്റ് ബുക്കിംഗ് അനുഭവം പ്രതീക്ഷിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൻ്റെ സഹായത്തോടെ നിങ്ങൾക്ക് വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് പീയൂഷ്…

Read More

താൽക്കാലിക ആശ്വാസം; ജനിതക മാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലെത്തിയിട്ടില്ല

രാജ്യത്ത് ഭീഷണിയായിമാറുന്ന ജനിതക മാറ്റം വന്ന കോവിഡ് വൈസ് കേരളത്തിലെത്തിയില്ലെന്ന് റിപ്പോർട്ട്. ‌ ജനിതക മാറ്റം വന്ന കോവിഡ് വൈറസ് സംശയിച്ച് പരിശോധനയ്ക്ക് അയച്ച ആദ്യ സാമ്പിളുകളിൽ ആർക്കും രോ​ഗമില്ല. പരിശോധനയിൽ പുതിയ തീവ്ര വൈറസ് സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയില്ല. പൂനെ വൈറളോജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് വന്നത്. ബ്രിട്ടനിലടക്കം ജനിതക മാറ്റം വന്ന വൈറസിന്റെ വ്യാപനം ശ്രദ്ധയിൽപ്പെട്ടയുടനെ കേരളത്തിൽ ജാഗ്രത വർധിപ്പിച്ചിരുന്നു. ബ്രിട്ടനിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരുന്നു….

Read More

എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. എസ് സി ഇ ആര്‍ ടിയുടെ വെബ് സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാളെ മുതല്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാതൃക ചോദ്യപേപ്പറുകള്‍ നൽകുന്നതാണ്. ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങള്‍ ചോദ്യപേപ്പറിലുണ്ടാകും. ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങളെ അധികരിച്ചായിരിക്കും സ്‌കൂളുകളില്‍ പ്രധാനമായും റിവിഷന്‍ നടത്തുന്നത്. ജനുവരി ആദ്യവാരത്തില്‍ തന്നെ എസ്എസ്എല്‍സി പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ തയാറാക്കുന്നതിന്റെ മുന്നോടിയായുള്ള ശില്‍പ്പശാല പരീക്ഷഭവനില്‍ തുടങ്ങുന്നതാണ്. നാളെ മുതലാണ് പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഭാഗികമായി സ്‌കൂളുകള്‍…

Read More

സിബിഎസ്ഇ പരീക്ഷ മെയ് നാല് മുതല്‍ ജൂണ്‍ 10 വരെ; ഫലപ്രഖ്യാപനം ജൂലൈ 15ന്

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനിടെ സിബിഎസ്‌സി 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. മെയ് നാല് മുതല്‍ ജൂണ്‍ 10 വരെയാണ് പരീക്ഷകള്‍ നടക്കുക. ജൂലൈ 15 ഓടെ പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ 10, 12 ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷകള്‍ ഓഫ്‌ലൈനായി 2021ല്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. എല്ലാ കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ക്കും പ്രോട്ടോക്കോളുകള്‍ക്കും വിധേയമായിട്ടായിരിക്കും പരീക്ഷാ നടത്തിപ്പ്. അതേസമയം…

Read More

മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളും നാളെ മുതൽ പേപ്പർ രഹിതമാകും

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളും നാളെ മുതൽ പേപ്പർ രഹിതമാകു. ഡ്രൈവിംഗ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇനി ഓൺലൈനിൽ ലഭ്യമാകും. ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ടാക്‌സ് അടയ്ക്കൽ എന്നിവയെല്ലാം പൂർണ്ണമായും ഓൺലൈനായി ചെയ്യാം. പ്രവാസികൾക്ക് വിദേശത്ത് ഇരുന്നു കൊണ്ട് തന്നെ ഓൺലൈനായി ലൈസൻസ് പുതുക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. അതാത് രാജ്യത്തെ അംഗീകൃത ഡോക്ടർമാർ നൽകുന്ന കാഴ്ച്ച, മെഡിക്കൽ പരിശോധനാ റിപ്പോർട്ട് ഓൺലൈനായി സമർപ്പിക്കാം. വാഹനങ്ങളുടെ നികുതി അടയ്ക്കാനും പെർമിറ്റ് എടുക്കാനുമെല്ലാം ആളുകൾ…

Read More

തിരൂരില്‍ രണ്ടരവയസുകാരന്‍ കാറിടിച്ച് മരിച്ചു

തിരൂര്‍: ആതവനാട് മാട്ടുമ്മലില്‍ രണ്ടര വയസുകാരന്‍ പിതാവിന്റെ കണ്‍മുന്നില്‍ കാറിടിച്ച് മരിച്ചു. വെട്ടിക്കാട്ട് അലിബാവയുടെയും നസീറയുടെയും മകന്‍ മുഫസിലാണ് മരിച്ചത്. വ്യഴാഴ്ച രാവിലെ എട്ടരയോടെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നില്‍ക്കുകയായിരുന്ന കുട്ടി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഉടന്‍തന്നെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് മുസ്തകിം, മുഹമ്മദ് മുസ്സദിഖ് എന്നിവര്‍ സഹോദരങ്ങളാണ്.

Read More

പുതുവര്‍ഷമെത്തി; 2021നെ വരവേറ്റ് ന്യൂസിലാന്റ്

വെല്ലിങ്ടണ്‍: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുവര്‍ഷപ്പുലരി ആദ്യമായി കടന്നെത്തിയത് ന്യൂസിലാന്റില്‍.ന്യൂസിലാന്‍ഡിലെ ഓക്ലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്. ഓക് ലന്‍ഡിലെ കിരിബാത്തി ദ്വീപ് 2021 നെ വരവേറ്റു. വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലാന്റ് പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡില്‍ തന്നെ ഓക്ലാന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്. സമോവ, ക്രിസ്മസ് ഐലന്‍ഡ്, തുടങ്ങിയവയിലും പുതുവല്‍സരാഘോഷങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. തൊട്ടുപിന്നാലെ ടോക്കിയോയിലും ചൈനയിലും സിംഗപ്പൂരിലും പുതുവര്‍ഷ പുലരി പിറക്കും. കടുത്ത നിയന്ത്രണങ്ങളിലൂടെ കൊറോണ വ്യാപനം തടഞ്ഞതിനു പിന്നാലെ ന്യൂസിലന്റിലുടനീളം ആളുകള്‍ക്ക് ഒത്തുകൂടാന്‍…

Read More

മദ്യം കയറ്റി വന്ന ലോറിയുടെ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു: മരിച്ചത് കോഴിക്കോട് സ്വദേശി

വയനാട് വെള്ളാരംകുന്നിൽ യാത്രക്കിടെ ലോറി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. കൊയിലാണ്ടി സ്വദേശി സ്വാമിനാഥനാണ് (63) മരണപ്പെട്ടത്. കൽപറ്റ ബിവറേജസ് ഗോഡൗണിൽ നിന്ന് കൊയിലാണ്ടിയിലേക്ക് മദ്യം കയറ്റി പോകുമ്പോഴായിരുന്ന സംഭവം തുടർന്ന് പുറകിൽ വരികയായിരുന്ന ഓട്ടോയിലെ ഡ്രൈവർ കൽപ്പറ്റ യിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ യായിരുന്നു.സംഭവം. സംഭവത്തെ തുടർന്ന് എക്സൈസ് വിഭാഗം ചരക്ക് വാഹനത്തിന് സുരക്ഷാ നൽകിയിട്ടുണ്ട്. പകരം ഡ്രൈവറെത്തിയ ശേഷം മാത്രമേ ചരക്ക് ലോറി കൊണ്ടു പോകുകയുള്ളൂ. മരിച്ച സ്വാമിനാഥന്റെ…

Read More