Headlines

Webdesk

കൽപ്പറ്റക്കടുത്ത് വെള്ളാരം കുന്നിൽ വെച്ച് വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

കൽപ്പറ്റക്കടുത്ത് വെള്ളാരം കുന്നിൽ വെച്ച് വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരണപെട്ടു. കോഴിക്കോട് സ്വദേശി രാമനാഥൻ 61 വയസ്സ് ആണ് മരണപ്പെട്ടത്.മൃതദേഹം കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ.  

Read More

വയനാട് അടക്ക പറിക്കുന്നതിനിടെ കവുങ്ങിൽ നിന്നും വീണ് യുവാവിന് പരിക്ക്

വെള്ളമുണ്ട അരിമന്ദംകുന്ന് കോളനിയിലെ ഗോപിയുടെ മകന്‍ ഉണ്ണി (വിജേഷ് 17 ) യാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. മാനന്തവാടി പെരുവകയില്‍ അടയ്ക്ക പറിക്കുന്നതിനിടെ കവുങ്ങ് പൊട്ടിവീണാണ് അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു  

Read More

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിദ്യാർത്ഥികൾ ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. പാഠഭാഗങ്ങൾ നിശ്ചയിക്കാനുള്ള വിഷയാടിസ്ഥാനത്തിലുള്ള ശിൽപ്പശാല എസ്.സി.ഇ.ആർ.ടിയിൽ പൂർത്തിയായി. 40 ശതമാനം പാഠഭാഗങ്ങൾക്കാണ് ഊന്നൽ നൽകുക. ഈ പാഠഭാഗങ്ങളിൽ നിന്ന് തന്നെ പരമാവധി മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും. ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങൾ ചോദ്യപേപ്പറിലുണ്ടാകും. ജനുവരി ആദ്യവാരത്തിൽ തന്നെ എസ്എസ്എൽസി പരീക്ഷക്കുള്ള ചോദ്യേപപ്പർ തയാറാക്കുന്നതിന്റെ മുന്നോടിയായുള്ള ശിൽപ്പശാല പരീക്ഷഭവനിൽ ആരംഭിക്കും. നാളെ മുതൽ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് മാതൃക ചോദ്യപേപ്പറുകൾ ലഭ്യമാക്കും. ഊന്നൽ നൽകുന്ന പാഠഭാഗങ്ങളെ അധികരിച്ചായിരിക്കും സ്കൂളുകളിൽ…

Read More

പുതിയ കോവിഡ് വകഭേദം: ഈ അഞ്ച് ലക്ഷണങ്ങളെ അവഗണിക്കരുത്

ലോകത്തെയാകെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ് ബ്രിട്ടണില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ പുതിയ ജനിതക വകഭേദം. നിലവിലുള്ള കോവിഡിനെക്കാള്‍ 70 ശതമാനത്തിലധികം വ്യാപന ശേഷി കൂടുതലാണ് പുതിയ വകഭേദത്തിന്. രോഗവ്യാപന ശേഷി കൂടുതലായ ഈ വകഭേദം പുതുവര്‍ഷത്തില്‍ കൂടുതല്‍ മാരകമാകുമോ എന്നതാണ് ആശങ്ക. കോവിഡ് വൈറസും വകഭേദവും ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ഏതാണ്ട് സമാനമാണ്. എന്നാല്‍ ഇനി പറയുന്ന അഞ്ച് ലക്ഷണങ്ങളെ പ്രത്യേകമായും കരുതിയിരിക്കണമെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സി.ഡി.സി) പറയുന്നു. ശ്വസന…

Read More

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഡിസംബര്‍ 31 ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന തത്സമയ വെബിനാറിലൂടെയാണ് തിയതികള്‍ പ്രഖ്യാപിക്കുക. വെെകിട്ട് ആറ് മണിക്ക് ശേഷം cbse.nic.in എന്ന വെബ്‌സൈറ്റിലൂടെ പരീക്ഷാ തിയതികളും സമയവും അറിയാന്‍ സാധിക്കും.

Read More

നെയ്യാറ്റിന്‍കര സംഭവം: കുടിയൊഴിപ്പിക്കാന്‍ പരാതി നല്‍കിയവര്‍ക്കും ഭൂമിയില്‍ ഉടമസ്ഥാവകാശമില്ല

ജപ്തി നടപടിക്കെത്തിയ പോലീസിന്റെ അവിവേകപരമായ ഇടപെടലിനെ തുടര്‍ന്ന് ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. പോങ്ങില്‍ ലക്ഷംവീട് കോളനിക്കു സമീപം താമസിക്കുന്ന രാജന്റെ കുടുംബത്തെ ഒഴിപ്പിക്കാന്‍ പരാതി നല്‍കിയ അയല്‍വാസി പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട്ടില്‍ വസന്തയ്ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. മരിച്ച രാജന്‍ 2 മാസം മുന്‍പേ ഈ വിവരാവകാശ രേഖ നേടിയിരുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ ഇതു കോടതിയില്‍ എത്താത്തതു കാരണമാണ് കുടിയൊഴിപ്പിക്കലിന് ഉത്തരവുണ്ടായത് എന്നറിയുന്നു. അതിയന്നൂര്‍…

Read More

അധ്യാപകനെ വിദ്യാർഥി വെടിവെച്ചു കൊന്നു

സൗദി അറേബ്യയിൽ അധ്യാപകനെ വിദ്യാർഥി വെടിവെച്ചു കൊന്നു. ഈജിപ്ഷ്യൻ സ്വദേശിയായ ഹാനി അബ്ദുൽ തവാബ് (35) നെയാണ് 13 വയസ്സുകാരൻ വെടിവെച്ചു കൊന്നത്. ക്ലാസ്മുറിയിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് വിദ്യാർഥി വെടിവെക്കുകയായിരുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നാണ് വിദ്യാർഥിയും അധ്യാപകനും തമ്മിൽ വാക്കേറ്റം ഉണ്ടാവുന്നത്. തുടർന്ന് സഹോദരനോടൊപ്പം സ്‌കൂളിന് പുറത്ത് കാത്തുനിന്ന വിദ്യാർഥി അധ്യാപകന്റെ തലയ്ക്കു വെടിവെച്ചു. ചികിത്സയിൽ കഴിയവെയാണ് അധ്യാപകൻ മരണത്തിന് കീഴടങ്ങിയത്.

Read More

സർക്കാർ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥൻ; ഗവർണർക്കെതിരെ മുഖ്യമന്ത്രി

കാർഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിന് ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഗവർണർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ് ഗവർണറെന്ന് മുഖ്യമന്ത്രി പറഞ്ഞു നിയമസഭ വിളിക്കുന്നതിൽ ഗവർണർക്ക് വിവേചന അധികാരം ഉപയോഗിക്കാനാകില്ല. ആദ്യ ഘട്ടത്തിൽ തന്നെ ഗവർണർ അനുമതി നൽകുമെന്നാണ് കരുതിയത്. ഗവർണറുടെ നടപടി ശരിയായില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട് പുതിയ കാർഷിക നിയമം സർക്കാർ പരിഗണനയിലാണ്. കർഷകർ ഉന്നയിക്കുന്ന യഥാർഥ ആവശ്യം കേന്ദ്രം അംഗീകരിക്കണം. നിയമങ്ങൾ പിൻവലിക്കണമെന്ന് ഒരേ സ്വരത്തിൽ ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു

Read More

പൊതുവികാരം മാനിക്കുന്നു; കേന്ദ്ര സർക്കാരിനെതിരെ കേരളം പാസാക്കിയ പ്രമേയത്തെ എതിർക്കുന്നില്ലെന്ന് ഒ രാജഗോപാൽ

കേന്ദ്രം നടപ്പിലാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി സംസ്ഥാന നിയമസഭ. നിയമസഭയിൽ പാസാക്കിയ പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് സംസ്ഥാന നിയമസഭയിലെ ഏക ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമത്തിനെതിരെ കേരളം പാസാക്കിയ പ്രമേയത്തെ പിന്തുണയ്ക്കുന്നുവെന്ന് പറയുമ്പോൾ ഒ രാജഗോപാൽ ഉദ്ദേശിച്ചതെന്തെന്ന് വ്യക്തമാകാതെ അണികൾ. രാജ്യത്തെ കാര്‍ഷിക നിയമ ഭേദഗതി നല്ലതിനാണെന്നും കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിയമം കർഷകരുടെ നന്മയ്ക്ക് വേണ്ടിയാണെന്നും കര്‍ഷക നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് ഒ രാജഗോപാല്‍ സഭയിൽ പറഞ്ഞിരുന്നു. എന്നാൽ,…

Read More

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 25 പേർക്ക്

യുകെയിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊവിഡ് ഇന്ത്യയിൽ അഞ്ച് പേർക്ക് കൂടി സ്ഥിരീകരിച്ചു. ഇതിനോടകം 25 പേർക്കാണ് രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിലാണ് കൊവിഡിന്റെ പുതിയ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട് സാധാരണ കൊവിഡ് വൈറസിനേക്കാൾ 70 ശതമാനം അധികവേഗത്തിൽ ഈ വൈറസ് പടരുമെന്നാണ് റിപ്പോർട്ടുകൾ. യുകെയിൽ കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജനുവരി ഏഴ് വരെ അവിടെ…

Read More