Headlines

Webdesk

കോഴിക്കോട് ജില്ലയിൽ  413 പേർ‍ക്ക് കോവിഡ് രോഗമുക്തി 522, ടി.പി.ആര്‍: 8.31 ശതമാനം

ജില്ലയില്‍ ഇന്ന് 413 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 397 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് വന്ന 2 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേർക്കും 3 ആരോഗ്യ പരിചരണ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 5108 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 522…

Read More

വയനാട് ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 5.75

  വയനാട് ജില്ലയില്‍ ഇന്ന് (11.12.21) 91 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 267 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യപ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.75 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133941 ആയി. 131817 പേര്‍ രോഗമുക്തരായി. നിലവില്‍ 1371 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1269 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ…

Read More

സംസ്ഥാനത്ത് ഇന്ന് 3795 പേർക്ക് കൊവിഡ്, 50 മരണം; 4308 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 3795 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂർ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂർ 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ 139, ഇടുക്കി 132, പാലക്കാട് 110, വയനാട് 91, കാസർഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

മഹാരാഷ്ട്രക്കെതിരെ അവിശ്വസനീയ ജയവുമായി കേരളം; വിഷ്ണു വിനോദിന് സെഞ്ച്വറി

തോൽവി ഉറപ്പിച്ച മത്സരം. ആറ് വിക്കറ്റുകൾ വീണ് പതറിയ നിമിഷങ്ങൾ. എന്നാൽ അവിടെ നിന്ന് കേരളം കുതിച്ചുയർന്നു. വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രക്കെതിരായ വിജയം പൂർത്തിയാക്കിയ കുതിപ്പ്. വെടിക്കെട്ട് സെഞ്ച്വറിയുമായി കേരളത്തെ വിജയത്തിലേക്ക് നയിച്ചത് വിഷ്ണു വിനോദ്. ഒപ്പം സിജോ മോൻ ജോസഫും നായകൻ സഞ്ജു സാംസണും ജലജ് സക്‌സേനയും നൽകിയ പിന്തുണയും ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര എട്ട് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ കേരളം 49.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ…

Read More

സപ്ലൈക്കോ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും; 30 ശതമാനം വിലക്കുറവോടെ

സപ്ലൈകോ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും. അതും 30 ശതമാനം വരെ വിലക്കുറവോടെ. ഓൺലൈൻ വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനവും ‘സപ്ലൈ കേരള’ മൊബൈൽ ആപ്പ് ലോഞ്ചും ഇന്ന് തൃശൂരിൽ നടന്നു. തൃശൂരിലെ മൂന്ന് ഔട്ട്ലെറ്റുകളിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ സപ്ലൈകോ ഹോം ഡെലിവറി ആദ്യഘട്ടം തുടങ്ങുക. രണ്ടാംഘട്ടം 2022 ജനുവരി ഒന്നിന് എല്ലാ കോർപറേഷൻ ആസ്ഥാനങ്ങളിലെയും സൂപ്പർമാർക്കറ്റുകളിൽ തുടങ്ങും. മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും നടപ്പിലാക്കിയതിനു ശേഷം കുറവുകൾ പരിഹരിച്ച് നാലാംഘട്ടം മാർച്ച് 31ന് മുൻപായി കേരളത്തിലെ…

Read More

ധീരജവാൻ പ്രദീപിന് കണ്ണീരോടെ നാട് വിട നൽകുന്നു; പൊതുദർശനം തുടരുന്നു ​​​​​​​

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി വ്യോമസേനാ ഉദ്യോഗസ്ഥൻ എ പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശ്ശൂർ പൊന്നൂക്കരയിൽ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂർ സ്‌കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. പുത്തൂർ സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം പ്രദീപിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, കെ രാജൻ തുടങ്ങിയവർ സ്‌കൂളിലെത്തി ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. വീട്ടിലും അൽപ്പ നേരം പൊതുദർശനത്തിന് വെച്ച ശേഷം…

Read More

ഒമിക്രോൺ ജാഗ്രത കടുപ്പിക്കാൻ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളോട് കേന്ദ്രം

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളം അടക്കം പത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം. കൊവിഡ് പോസിറ്റിവിറ്റി കൂടിയ 27 ജില്ലകളിൽ ജാഗ്രത കടുപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. കേരളത്തിൽ കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു രാജ്യത്ത് ഇതുവരെ 33 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഇന്ന് ഒരു കേസ് കൂടി സ്ഥിരീകരിച്ചിരുന്നു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാനായി കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ…

Read More

മഞ്ഞുകാലത്ത് ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ ചെയ്യേണ്ടത്

    ഓരോ കാലാവസ്ഥയും മാറുന്നതിന് അനുസരിച്ച് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍  നമ്മെ അലട്ടാം. അത്തരത്തില്‍ മഞ്ഞുകാലത്ത്  ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നൊരു പ്രശ്‌നമാണ് ചുണ്ട് വരണ്ടുപൊട്ടുന്നത് ( Chapped Lips). എങ്ങനെയാണ് ഇതിന് പരിഹാരം കാണുക? ചുണ്ടിലെ ചര്‍മ്മത്തില്‍ ‘ഓയില്‍’ ഗ്രന്ഥിയില്ല. അതിനാല്‍ തന്നെ ചുണ്ടില്‍ എണ്ണമയം എപ്പോഴും ഉണ്ടായിരിക്കുകയുമില്ല. തണുപ്പ് കാലം കൂടിയാകുമ്പോള്‍ ചുണ്ടിലെ തൊലി, വരണ്ടുപോവുകയാണ്. ഇത് പിന്നീട് പാളികളായി അടര്‍ന്നുവീഴുകയും ചെയ്യുന്നു. കാലാവസ്ഥയ്ക്ക് പുറമെ വൈറ്റമിന്‍ കുറവ്, സോപ്പ്, പൗഡര്‍, മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ…

Read More

പരാതി പറയാൻ വിളിച്ചപ്പോൾ പോലീസിൽ നിന്ന് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി മുൻ ഡിജിപി ശ്രീലേഖ

കേരള പോലീസിൽ നിന്നുള്ള മോശം അനുഭവം വെളിപ്പെടുത്തി മുൻ ഡിജിപി ആർ ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസിനെ വിളിച്ചപ്പോൾ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്നും ശംഖുമുഖം അസി. കമ്മീഷണർ ഫോണിലൂടെ തന്നോട് പൊട്ടിത്തെറിച്ചെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. മുൻ ഡിജിപിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നു ലിജി എന്ന സ്ത്രീ സഹായം തേടി എന്നെ വിളിച്ചിരുന്നു. വളരെ മോശം അവസ്ഥയിലാണ് അവർ തന്റെ സഹായം തേടിയത്. പല സ്ത്രീകളെയും പോലെ…

Read More

സർവകലാശാലകളെ പാർട്ടി സെല്ലുകളാക്കുന്നു; പിൻവാതിൽ നിയമനങ്ങളാണ് നടക്കുന്നതെന്നും വി ഡി സതീശൻ

ചാൻസലർ പദവി ഒഴിയാമെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി സിമാരുടെ നിയമനങ്ങളിലും സർവകലാശാല പ്രവർത്തനത്തിലും മനംമടുത്താണ് ഗവർണർ ചാൻസലർ പദവി ഒഴിയാൻ സന്നദ്ധനായത്. മുഖ്യമന്ത്രിക്ക് ഒരു ഗവർണർ ഇത്തരമൊരു കത്ത് നൽകേണ്ടി വന്നത് രാജ്യത്ത് ആദ്യമായിട്ടാകുമെന്നും സതീശൻ പറഞ്ഞു ചാൻസലർ പദവി ഒഴിയാമെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി സിമാരുടെ നിയമനങ്ങളിലും…

Read More