വിദ്യാർഥിനികളുടെ പരാതി; അധ്യാപകനെതിരെ മലപ്പുറത്ത് പോക്‌സോ കേസ്
മലപ്പുറത്ത് സിപിഎം നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്. എടക്കര സിപിഎം ഏരിയ കമ്മിറ്റി അംഗം സുകുമാരനെതിരെയാണ് കേസെടുത്തത്. അധ്യാപകൻ മോശമായി പെരുമാറിയെന്ന വിദ്യാർഥിനികളുടെ പരാതിയിലാണ് കേസ് സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂർ സഹകരണ കോളജ് സെക്രട്ടറിയും അധ്യാപകനുമാണ് സുകുമാരൻ. നാല് വിദ്യാർഥികളുടെ പരാതിയിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മജിസ്‌ട്രേറ്റ് വിദ്യാർഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
