സുൽത്താൻ ബത്തേരിയിൽ പലിശ രഹിതവായ്പ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ
സുൽത്താൻ ബത്തേരി: പലിശരഹിത വായ്്പാവാഗ്ദാനം നൽകി ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയ യുവതിയെ സുൽത്താൻ ബത്തേരി പൊലിസ് അറസ്റ്റ്്് ചെയ്തു. സുൽത്താൻ ബത്തേരി പൂതിക്കാട് കുറുക്കൻ വീ്ട്ടിൽ നഫീസുമ്മ എന്ന തസ്ലീമ(47)യെയാണ്് പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. ഇവരുടെ തട്ടിപ്പിന്നിരയായ വെങ്ങപ്പള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നഫൂസുമ്മയെ ഇന്നലെ അറസ്റ്റ്് ചെയ്തത്. ഇത്തരത്തിൽ തട്ടിപ്പിന്നിരയായവരുടെ 13 പരാതികളാണ് സുൽത്താൻ ബത്തേരി പൊലിസിന് ലഭിച്ചിരിക്കുന്നത്. ഇതിൽ ഒരാളുടെ പരാതിയിൽ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെങ്ങപ്പള്ളി സ്വദേശിയുടെ…
