Headlines

Webdesk

ഒമിക്രോൺ കൊവിഡ് വാക്‌സിന്റെ ഫലം കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന

  കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൊവിഡ് വാക്‌സിന്റെ ഫലം കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പടരും. എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങൾ കുറവാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ ആദ്യമായി സ്ഥിരികരിച്ചത്. നിലവിൽ 63 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ വ്യാപനശേഷിയാണ് ഒമിക്രോണിനുള്ളത്. ബ്രിട്ടനിൽ ഒമിക്രോൺ വ്യാപനം രൂക്ഷമായിരിക്കുകയാണ്. അതേസമയം ഒമിക്രോൺ ബാധിച്ചവരിൽ ഗുരുതര രോഗലക്ഷണങ്ങൾ കുറവാണ്.

Read More

പാലക്കാട് വിക്ടോറിയ കോളജിൽ എസ് എഫ് ഐ-എബിവിപി സംഘർഷം; രണ്ട് വിദ്യാർഥികൾക്ക് പരുക്ക്

പാലക്കാട് വിക്ടോറിയ കോളജിൽ എസ് എഫ് ഐ-എബിവിപി സംഘർഷം. രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റു. എബിവിപി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടി തോരണങ്ങൾ കെട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് വൻ പോലീസ് സംഘം കാവൽ നിൽക്കുന്നുണ്ട്.

Read More

2021ലെ വിശ്വ സുന്ദരിപട്ടം ഇന്ത്യക്കാരി ഹർനാസ് സന്ധുവിന്

  2021 മിസ് യൂണിവേഴ്‌സ് പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്. ഇസ്രായേലിലെ ഏയ്‌ലറ്റിൽ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 21കാരിയായ ഹർനാസ് കിരീടം ചൂടിയത്. 2000ൽ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യക്കാരി ഈ നേട്ടത്തിലെത്തുന്നത്. 1994ൽ സുസ്മിത സെൻ ആണ് വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി. എല്ലാ റൗണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഹർനാസ് സന്ധു വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫൈനലിൽ പരാഗ്വ, ദക്ഷിണാഫ്രിക്കൻ സുന്ദരിമാരെയാണ് അവർ പരാജയപ്പെടുത്തിയത്. കഴിഞ്ഞ…

Read More

പ്രധാനമന്ത്രി അടുത്ത വർഷം സന്ദർശിക്കുക ചൈനയടക്കം പത്തോളം രാജ്യങ്ങൾ

  2022ൽ പ്രധാനമന്ത്രി പത്തോളം രാജ്യങ്ങൾ സന്ദർശിക്കും. ജനുവരി തുടക്കത്തിൽ തന്നെ മോദി ദുബൈയിലെത്തും. ദുബൈ എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയനിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് പിന്നാലെയുള്ള മോദിയുടെ നാലാമത്തെ യുഎഇ സന്ദർശനമാകുമിത് ഇന്തോ-ജർമൻ ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷന്റെ ഭാഗമായി ജർമനിയും മോദി സന്ദർശിക്കും. അടുത്ത വർഷം പ്രധാനമന്ത്രി സന്ദർശിക്കുന്ന രാജ്യങ്ങളിലേറെയും യൂറോപ്യൻ രാജ്യങ്ങളാണ്. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ചൈനയിൽ എത്തുക.

Read More

കർഷക സമര നേതാക്കൾക്ക് ഇന്ന് സുവർണ ക്ഷേത്രത്തിൽ ആദരം

  കർഷക സമര നേതാക്കളെ ഇന്ന് പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ആദരിക്കും. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരം. ഭാവിയിലും കർഷക സംഘടനകൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് സമിതി അറിയിച്ചു. ഡൽഹിയിലെ സമരഭൂമിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന കർഷകർക്ക് മേൽ വിമാനത്തിൽ നിന്ന് പുഷ്പവൃഷ്ടി നടത്തിയിരുന്നു. റിയാന-പഞ്ചാബ് അതിർത്തിയിൽ വിച്ചാണ് വിമാനത്തിൽ നിന്ന് പുഷ്പവൃഷ്ടി നടത്തിയത്. വിദേശ ഇന്ത്യക്കാരാണ് വിമാനം സംഘടിപ്പിച്ച് പുഷ്പവൃഷ്ടി നടത്തിയത്. അതേസമയം കർഷക കൂട്ടായ്മ അവസാനിച്ചിട്ടില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ്…

Read More

മൊഫിയ പർവീണിന്റെ ആത്മഹത്യ: കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കുടുംബം

  മൊഫിയ പർവീൺ ആത്മഹത്യ കേസിൽ കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. അന്വേഷണം കോടതിയുടെ പശ്ചാത്തലത്തിൽ വേണമെന്നാണ് ആവശ്യം. മൊഫിയയുടെ ഭർത്താവ് സുഹൈലിന്റെ ക്രിമിനൽ പശ്ചാത്തലം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം. സിഐ സുധീറിനെ സ്വാധീനിച്ച രാഷ്ട്രീയ ശക്തികളെയും വെളിച്ചത്ത് കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെടുന്നു സുഹൈലും മാതാപിതാക്കളും ജയിലിലാണ്. എന്നാൽ ഇതുകൊണ്ട് മാത്രം മൊഫിയക്ക് നീതി ലഭിക്കില്ല. ദുരൂഹമായ പശ്ചാത്തലമുള്ള ആളായിരുന്നു സുഹൈൽ. സുഹൈലിന്റെ പല ഇടപാടുകളെയും മൊഫിയ ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണമെന്നും മൊഫിയയുടെ പിതാവ്…

Read More

സർവകലാശാല ഫയലുകൾ സ്വീകരിക്കാതെ ഗവർണർ, വഴങ്ങാതെ സർക്കാരും; പ്രതിസന്ധി തുടരുന്നു

  സർവകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിർദേശം ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നൽകിയതായി റിപ്പോർട്ട്. എട്ടാം തീയതിയാണ് ചാൻസലർ പദവി ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവർണർ സർക്കാരിനെതിരെ വിമർശനം തുടരുകയാണ്. ഗവർണറുടെ വിമർശനങ്ങളിൽ ബാഹ്യ ഇടപെടൽ സംശയിക്കുന്ന സർക്കാരും ശക്തമായ മറുപടിയാണ് നൽകിയത് രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമേ തീരുമാനം പുനഃപരിശോധിക്കൂ എന്നാണ് ഗവർണർ പറയുന്നത്. പക്ഷേ തിരുത്തേണ്ട തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി….

Read More

കുനൂർ അപകടം; ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങൾ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കസ്റ്റഡിയിലെടുത്തു

  കൂനൂരിൽ അപകടത്തിന് തൊട്ട് മുമ്പ് ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോൺ കോയമ്പത്തൂരിലെ ലാബിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. അപകടത്തെകുറിച്ചറിയുന്ന കൂടുതൽ പേരിൽനിന്നും മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. മലയാളിയായ കോയമ്പത്തൂര്‍ തിരുവളളുവര്‍ നഗറില്‍ താമസിക്കുന്ന ഫോട്ടോഗ്രാഫര്‍ കൂടിയായ വൈ ജോയിയാണ് വീഡിയോ പകര്‍ത്തിയത്. ഹെലികോപ്റ്റര്‍ കനത്ത മൂടല്‍മഞ്ഞിലേക്ക് പ്രവേശിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാമായിരുന്നു. ദൃശ്യങ്ങളുടെ വിശ്വാസ്യതയും കൃത്യമായ സമയവും സംബന്ധിച്ച വിവരങ്ങളറിയാനാണ് മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കുന്നത്. വീഡിയോ…

Read More

പ്രസംഗത്തിനിടെ കെ കെ രമ എംഎൽഎ വേദിയിൽ കുഴഞ്ഞുവീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  കുന്നംകുളത്ത് ഉദ്ഘാടനം വേദിയിൽ കെ.കെ രമ എംഎൽഎ കുഴഞ്ഞുവീണു. കുന്നംകുളത്ത് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ ഫെഡറേഷൻറയും റവല്യൂഷണറി മഹിളാ ഫേഡറേഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ രമ. ഉദ്ഘാടന പരിപാടി നടക്കുന്നതിനിടെയാണ് എം.എൽഎ വേദിയിൽ കുഴഞ്ഞുവീണത്. വേദിയിൽ കുഴഞ്ഞു വീണ കെ.കെ രമയെ സമീപത്തെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രാ ക്ഷീണമാണ് കുഴഞ്ഞുവീഴാൻ കാരണമായതെന്ന് ഡോക്ടർമാർ പറയുന്നു. വേറെ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Read More

ആദ്യ ഒമിക്രോണ്‍ കേസ്; കരുതൽ കൈവിടരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യർത്ഥിച്ചു. അതിതീവ്ര വ്യാപനശേഷിയാണ് ഒമിക്രോണെ കൂടുതല്‍ അപകടകരമാക്കുന്നത്. ഇതുവരെ കൊവിഡിനെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിശോധ നടപടികള്‍ തുടരണം. മാസ്‌ക് ശരിയായി ധരിക്കുക, രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുക, ശാരീരിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുക, മുറികളിലും മറ്റും കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണമെന്ന് ആരോഗ്യമന്ത്രി അഭ്യർത്ഥിക്കുകയും ചെയ്തു.

Read More