ഹൗസ് സർജൻമാരും സമരത്തിലേക്ക്; സർക്കാരിന് കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി
പി ജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജൻമാരും സമരം പ്രഖ്യാപിച്ചു. നാളെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം സ്തംഭിക്കും. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഹൗസ് സർജൻമാർ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണയുമായി അധ്യാപക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. അതേസമയം സർക്കാരിന് കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചു. ഒന്നാം വർഷ പി ജി പ്രവേശന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സംസ്ഥാനങ്ങൾക്ക് അതിൽ ഒന്നാം ചെയ്യാനില്ല. 373 നോൺ റസിഡന്റ് ജൂനിയർ ഡോക്ടർമാരെ താത്കാലികമായി…
