Headlines

Webdesk

ഇന്ന് വിജയദിനം: പോരാട്ട ലക്ഷ്യം പൂർത്തിയാക്കി കർഷകർ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങും

ഒന്നര വർഷത്തോളം നീണ്ടുനിന്ന ഐതിഹാസികമായ കർഷക പോരാട്ടത്തിന് ഇന്ന് അവസാനം. ഡൽഹി അതിർത്തിയിലെ ഉപരോധം കർഷകർ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും. സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി ഇന്ന് കർഷകർ വിജയദിനം ആഘോഷിക്കുകയാണ്. കേന്ദ്രസർക്കാരിന് മുന്നിൽ വെച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാൻ സംയുക്ത മോർച്ച സമരം അവസാനിപ്പിച്ചത്. സമരഭൂമികളിലെ മാർച്ചിന് ശേഷം കർഷകർ ഗ്രാമങ്ങളിലേക്ക് മടങ്ങും. കർഷകർക്ക് ഒഴിയാൻ ഈ മാസം 15 വരെ ഹരിയാന, യുപി സർക്കാർ സാവകാശം അനുവദിച്ചിട്ടുണ്ട് സർക്കാർ നൽകിയ ഉറപ്പുകളിലെ പുരോഗതി…

Read More

ഇന്ന് വിജയദിനം: പോരാട്ട ലക്ഷ്യം പൂർത്തിയാക്കി കർഷകർ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങും

  ഒന്നര വർഷത്തോളം നീണ്ടുനിന്ന ഐതിഹാസികമായ കർഷക പോരാട്ടത്തിന് ഇന്ന് അവസാനം. ഡൽഹി അതിർത്തിയിലെ ഉപരോധം കർഷകർ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും. സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി ഇന്ന് കർഷകർ വിജയദിനം ആഘോഷിക്കുകയാണ്. കേന്ദ്രസർക്കാരിന് മുന്നിൽ വെച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാൻ സംയുക്ത മോർച്ച സമരം അവസാനിപ്പിച്ചത്. സമരഭൂമികളിലെ മാർച്ചിന് ശേഷം കർഷകർ ഗ്രാമങ്ങളിലേക്ക് മടങ്ങും. കർഷകർക്ക് ഒഴിയാൻ ഈ മാസം 15 വരെ ഹരിയാന, യുപി സർക്കാർ സാവകാശം അനുവദിച്ചിട്ടുണ്ട് സർക്കാർ നൽകിയ ഉറപ്പുകളിലെ…

Read More

കൂനൂർ ഹെലികോപ്റ്റർ അപകടം: മലയാളി സൈനികൻ പ്രദീപിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ ഏഴ് മണിക്ക് ഡൽഹിയിൽ നിന്ന് ഭൗതിക ശരീരം കോയമ്പത്തൂരിലേക്ക് പുറപ്പെടും. 11 മണിയോടെ കോയമ്പത്തൂരിലെ സൈനിക കേന്ദ്രത്തിലെത്തും. ഇവിടെ നിന്ന് ഉച്ചയോടെ ജന്മനാടായ പൊന്നൂക്കരയിലേക്ക് റോഡ് മാർഗം എത്തിക്കും പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്‌കൂളിൽ പൊതുദർശനം നടക്കും. വൈകുന്നേരമാണ് സംസ്‌കാര ചടങ്ങുകൾ. കേന്ദ്രസഹമന്ത്രി വി മുരളീധരൻ, സംസ്ഥാന റവന്യു മന്ത്രി കെ രാജൻ എന്നിവർ പങ്കെടുക്കും. പ്രദീപിന്റെ ഭാര്യ…

Read More

ഒന്നാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റിന്റെ കൂറ്റൻ ജയം

  ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 20 റൺസ് വിജയലക്ഷ്യം ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നാലാം ദിനം 2 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 297 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു ശക്തമായ നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിപ്പിച്ചത്. ഡേവിഡ് മലാനും ജോ റൂട്ടുമായിരുന്നു ക്രീസിൽ. എന്നാൽ നാലാം ദിനം തുടക്കത്തിൽ തന്നെ 82 റൺസെടുത്ത മലാൻ…

Read More

ചുമട്ട് തൊഴിലിന്‍റെ കാലം കഴിഞ്ഞു; നിർത്തലാക്കേണ്ട സമയം അതിക്രമിച്ചു: ഹൈക്കോടതി

ചുമട്ട് തൊഴിലിന്‍റെ കാലം കഴിഞ്ഞെന്നും നിർത്തലാക്കേണ്ട സമയം അതിക്രമിച്ചെന്നും ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ചുമട്ടു തൊഴിലിനെതിരെ നിശിതമായ വിമര്‍ശനം ഉന്നയിച്ചത്. കഠിനാധ്വാനികളായ ചുമട്ടു തൊഴിലാളികൾ ഇപ്പോൾ അടിമകളെ പോലെയാണ്. ഭൂതകാലത്തിന്‍റെ ശേഷിപ്പ് മാത്രമാണിന്ന് ചുമട്ടു തൊഴിലും തൊഴിലാളികളും. നേരത്തെ സെപ്ടിക് മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇത്തരം ടാങ്കുകൾ വൃത്തിയാക്കാനും മനുഷ്യനെ ഉപയോഗിച്ചിരുന്നു. സമാന രീതിയിലാണ് ചുമടെടുക്കാൻ ഇപ്പോൾ മനുഷ്യനെ ഉപയോഗിക്കുന്നത്. ഇവരിൽ ഭൂരിപക്ഷം പേരും നന്മയുള്ളവരാണെങ്കിലും ചുമട്ടു തൊഴിൽ ചെയ്ത് ജീവിതം നശിച്ചിരിക്കുകയാണ്. 50-60 വയസ്…

Read More

സന്നിധാനത്ത് രാത്രി തങ്ങാൻ അനുമതി; ശബരിമലയിൽ കൂടുതൽ ഇളവുകൾ

കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് ഇളവുകൾ തീരുമാനിച്ചത്. പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കും. നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിൽസാ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. സന്നിധാനത്ത് രാത്രി തങ്ങാൻ അനുമതിയുണ്ടാവും. 500 മുറികൾ ഇതിനായി കോവിഡ് മാനദണ്ഡപ്രകാരം സജ്ജീകരിച്ചു. പമ്പാ സ്നാനം നടത്തുന്നതിനും ബലിതർപ്പണത്തിനും അനുമതിയുണ്ട്. എന്നാൽ പമ്പയിലെ ജലനിരപ്പ് വിലയിരുത്തി…

Read More

പ്രഭാത വാർത്തകൾ

  🔳രാജ്യത്തിന്റെ സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇനി ഓര്‍മ. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്‌കാരച്ചടങ്ങുകള്‍ സമ്പൂര്‍ണസൈനിക ബഹുമതികളോടെ, ദില്ലി ബ്രാര്‍ സ്‌ക്വയറില്‍ നടന്നു. വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും മൂന്ന് സൈനിക മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. 🔳ഊട്ടിയിലെ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് കുടുംബത്തിന് സുലൂരിലെ വ്യോമതാവളത്തിലെ മുതിര്‍ന്ന…

Read More

പ്രസവത്തിന് ശേഷം മസ്തിഷ്‌കാഘാതം; പ്രവാസി മലയാളി ഡോക്ടര്‍ മരിച്ചു

ദോഹ: ഖത്തറില്‍ പ്രസവത്തിന് ശേഷം മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ റേഡിയോളജിസ്റ്റുമായ ഡോ. ഹിബ ഇസ്മയില്‍(30)ആണ് ദോഹയില്‍ മരിച്ചത്. മൂന്നാഴ്ച മുമ്പാണ് ഖത്തറില്‍ വെച്ച് ഹിബയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. കഴിഞ്ഞ ആഴ്ച പെട്ടെന്ന് തലവേദന അനുഭവപ്പെടുകയും ഗുരുതരാവസ്ഥയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രി അന്ത്യം സംഭവിക്കുകയായിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ റേഡിയോളജി വിഭാഗത്തില്‍…

Read More

ഷാഹിദ കമാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി; ഉത്തരവ് രണ്ടാഴ്ചക്കകം

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസ് ലോകായുക്ത ഉത്തരവിറക്കാനായി മാറ്റിവച്ചു. രണ്ടാഴ്ചയ്ക്കകം ഉത്തരവിറങ്ങുമെന്ന് ലോകായുക്ത അധികൃതര്‍ പറഞ്ഞു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്കു ലിസ്റ്റുകളും ഷാഹിദ കമാലിന്റെ അഭിഭാഷകന്‍ ഹാജരാക്കി. പിന്നാലെയാണ് ഉത്തരവിറക്കാനായി മാറ്റിയത്. ലോകായുക്ത നിര്‍ദേശിച്ചത് അനുസരിച്ചാണ് സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്കു ലിസ്റ്റുകളും ഷാഹിദ കമാലിന്റെ അഭിഭാഷകന്‍ ഹാജരാക്കിയത്. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2016ല്‍ ബികോമും 2018ല്‍ എംഎയും പാസായ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്കു ലിസ്റ്റുമാണ് ഷാഹിദ ഹാജരാക്കിയത്. 2017ലാണ്…

Read More

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ പെട്ടെന്ന് ഇടപെടണം: സംസ്ഥാന പോലിസ് മേധാവി

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ വളരെ പെട്ടെന്ന് തന്നെ ഇടപെടണമെന്ന് സംസ്ഥാന പോലിസ് മേധാവി. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പരാതികളിലും വേഗത്തില്‍ നടപടി വേണമെന്നും ഡിജിപി അനില്‍കാന്ത് നിര്‍ദേശിച്ചു. പോലിസിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായുണ്ടാകുന്ന വീഴ്ചകളുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ പ്രത്യേക നിര്‍ദേശം. എഡിജിപി റാങ്ക് മുതല്‍ എസ്പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരാണ് ഡിജിപി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. ഗാര്‍ഹിക പീഡന പരാതികളില്‍ ഉടന്‍ അന്വേഷണം നടത്തണമെന്നും. പോക്‌സോ…

Read More