Webdesk

ഈങ്ങാപ്പുഴ നുറാനടുനിന്നും കല്പറ്റക്ക്‌ പോകുകയായിരുന്ന  കാർ പുഴയിലേക്ക് മറിഞ്ഞു

ഈങ്ങാപ്പുഴ നുറാനടുനിന്നും കല്പറ്റക്ക്‌ പോകുകയായിരുന്ന 5 അംഗസംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു ഈങ്ങാപ്പുഴ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു പുഴയിലേക്കുമറിഞ്ഞു 2 കുട്ടികളടക്കം 5 യാത്രകർ ഉണ്ടായിരുന്നു ആർക്കും പരിക്കില്ല വെളുപ്പിനെ 1.30 നാണു സംഭവം

Read More

പുതുവർഷത്തിനോടാനുബന്ധിച്ചു താമരശ്ശേരിചുരത്തിൽ രാത്രി 9 മണിക്കു ശേഷം വാഹനങ്ങൾ നിർത്താൻ പാടില്ല

പുതുവർഷത്തിനോടാനുബന്ധിച്ചു താമരശ്ശേരിചുരത്തിൽ രാത്രി 9 മണിക്കു ശേഷം വാഹനങ്ങൾ നിർത്തുന്നതിനും പാർക്കു ചെയ്യുന്നതും ആളുകൾ കൂട്ടം കുടുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു    

Read More

നസീമ ടീച്ചര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

മുസ്ലീം ലീഗിലെ  നസീമ ടീച്ചര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.  മേപ്പാടി ഡിവിഷൻ അംഗമാണ്.

Read More

വയനാട് ‍ജില്ലയിൽ 267 പേര്‍ക്ക് കൂടി കോവിഡ്;266 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് 267 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 284 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 266 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16758 ആയി. 14168 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2488 പേരാണ്…

Read More

സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി 204, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 29 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്….

Read More

പനമരം ബ്ലോക്ക് പഞ്ചായത്തിൽ ഗിരിജാ കൃഷ്ണൻ പ്രസിഡണ്ട്

യു.ഡി.എഫ്. ഭരണം നിലനിർത്തിയ പനമരം ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസിലെ ഗിരിജാ കൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. കാട്ടി അബ്ദുൾ ഗഫൂർ ആണ് വൈസ് പ്രസിഡണ്ട്.

Read More

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം: വസ്തുവിന്റെ ഉടമസ്ഥാവകാശം സർക്കാർ പരിശോധിക്കും

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച വസ്തുവിന്റെ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജില്ലാ കലക്ടർ തഹസിൽദാരെ ചുമതലപ്പെടുത്തി. കോടതി ഉത്തരവ് നടപ്പാക്കാൻ തിടുക്കം കാണിച്ച പോലിസുകാർക്കെതിരേ നടപടി വേണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. സംഭവത്തിൽ പോലിസിന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കാൻ റൂറൽ എസ്പി ബി അശോകന്റെ നേതൃത്യത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. അച്ഛൻറയും അമ്മയുടേയും മരണത്തിന്റെ ഞെട്ടലിലാണ് നെയ്യാറ്റിൻകര പോങ്ങിൽ ലക്ഷം വീട് കോളനിയിലെ വീട്ടിൽ മക്കളായ ര‍ഞ്ജിത്തും രാഹുലും. രാജന്റെയും അമ്പിളിയുടേയും മരണത്തിന് കാരണമായ വസ്തുവിന്റെ…

Read More

നാടിന്റെ എല്ലാ ഭാഗങ്ങളിലും വികസനം സാധ്യമാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വ്വതല സ്പര്‍ശിയുമായ വികസനമാണ് ഈ സര്‍ക്കാര്‍ തുടക്കംമുതല്‍ ലക്ഷ്യമിടുന്നതെന്നും ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവിധ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് അടുത്ത തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായുള്ള ആശയ സംവാദനത്തിനായി സംഘടിപ്പിച്ച എറണാകുളം ജില്ലയിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ എല്ലാവരിലും വികസനത്തിന്റെ സ്പര്‍ശനം ഏല്‍ക്കണമെന്നും നാടിന്റെ എല്ലാ ഭാഗങ്ങളിലും വികസനം സാധ്യമാക്കണം എന്നതുമാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ നാലര വര്‍ഷക്കാലം ചരിത്രത്തില്‍ ഇതേവരെ ഉണ്ടാകാത്ത…

Read More

ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ആറാഴ്ച്ചയ്ക്കകം തയ്യാറാക്കാനാവുമെന്ന് ജര്‍മന്‍ ബയോ ടെക്‌നോളജി

ബെര്‍ലിന്‍: ലോകത്തെ ആശങ്കയിലാക്കുന്ന ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ആറാഴ്ച്ചയ്ക്കകം തയ്യാറാക്കാനാവുമെന്ന് ജര്‍മന്‍ ബയോ ടെക്‌നോളജികമ്പനിയായ ബയോഎന്‍ടെക്. നിലവിലുള്ള തങ്ങളുടെ വാക്‌സിന്‍ സൃഷ്ടിക്കുന്ന പ്രതിരോധ സംവിധാനം തന്നെ കൊറോണയുടെ വകഭേദത്തെയും നേരിടാന്‍ പര്യാപ്തമാവുമെന്നാണു കരുതുന്നത്. എന്നാല്‍, ആവശ്യമെങ്കില്‍ വൈറസിലെ ജനിതക മാറ്റത്തെ അതിജീവിക്കാന്‍ കഴിയുന്ന പുതിയ വാക്‌സിന്‍ ആറാഴ്ച്ചയ്ക്കകം വികസിപ്പിക്കാന്‍ സാധിക്കുമെന്ന് ബയോഎന്‍ടെക് സഹ സ്ഥാപകന്‍ ഉഗുര്‍ സാഹിന്‍ പറഞ്ഞു. ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വൈറസ് ഒമ്പത് ജനിതക മാറ്റങ്ങള്‍ വന്നതാണ്. സാധാരണ…

Read More

സ്വര്‍ണക്കടത്ത്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തളളി.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കുമെന്ന കസ്റ്റംസിന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ കോടതി തള്ളിയത്.സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച് കൂട്ടുപ്രതികളുടെ ശക്തമായ മൊഴിയുണ്ടെന്നും കസ്റ്റംസ് കോടതിയെ…

Read More