Headlines

Webdesk

കെഎസ്ആർടിസിയും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചു; 11 പേർക്ക് പരുക്ക്

  ഇടുക്കി മുറിഞ്ഞ പുഴ ഭാഗത്ത് കെ എസ് ആർ ടി സി ബസും ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്ക്. ദേശീയപാതയിൽ വളഞ്ഞങ്ങാനത്തിന് സമീപത്താണ് അപകടം. തമിഴ്‌നാട് സ്വദേശികളായ തീർഥാടകർക്കാണ് പരുക്കേറ്റത്. ബസ് യാത്രക്കാരിക്കും പരുക്കേറ്റിട്ടുണ് ഇടുക്കി പെരുവന്താനം അമലഗിരിയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ ആന്ധ്ര സ്വദേശികളായ രണ്ട് തീർഥാടകർ മരിച്ചിരുന്നു. തീർഥാടകർ സഞ്ചരിച്ചിരുന്ന രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Read More

കോഴിക്കോട് പേരാമ്പ്രയിൽ അമ്മയെയും രണ്ട് മക്കളെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

  കോഴിക്കോട് പേരാമ്പ്രയിൽ അമ്മയെയും രണ്ട് മക്കളെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര മുളിയങ്ങലിൽ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ(35), മക്കളായ പുണ്യ(13), നിവേദിത(4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടരയോടെ വീടിനകത്ത് വെച്ച് ഇവർ തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചന. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭർത്താവിന്റെ മരണവും സാമ്പത്തിക പ്രയാസവുമാണ് മരണകാരമമെന്നാണ് കരുതുന്നത്. ഒരു വർഷം മുമ്പാണ് പ്രകാശൻ അസുഖബാധിതനായി മരിച്ചത്. തൊഴിലുറപ്പ് ജോലിക്ക് പോയാണ് പ്രിയ കുടുംബം…

Read More

മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയോ അതോ മതസംഘടനയോ: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

  വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീം ലീഗ് മത സംഘടനയാണോ അതോ രാഷ്ട്രീയ പാർട്ടിയാണോ എന്ന് ആദ്യം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല. നിയമനം പി എസ് സിക്ക് വിട്ടത് ബോർഡിന്റെ തീരുമാനപ്രകാരമാണ്. പി എസ് സിക്ക് വിടണമെന്നത് സർക്കാരിന്റെ നിർബന്ധമല്ല. വിഷയത്തിൽ മത സംഘടനകളുമായി ചർച്ച നടത്തി….

Read More

ഹെലികോപ്റ്റർ അപകടം: തമിഴ്‌നാട് പോലീസ് അന്വേഷിക്കുമെന്ന് ഡിജിപി

  കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടം തമിഴ്‌നാട് പൊലീസ് അന്വേഷിക്കുമെന്ന് തമിഴ്‌നാട് ഡിജിപി ശൈലേന്ദ്രബാബു അറിയിച്ചു. ഊട്ടി എഡി എസ്പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്തസേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംയുക്ത സൈനിക മേധാവി ജനറൽ ബിബിൻ റാവത്തിന് രാജ്യം ഇന്ന് വിട നൽകും. ജനറൽ ബിബിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് പൊതുദർശനം. ഡൽഹി ബ്രാർ…

Read More

സർക്കാർ നിസംഗത പാലിക്കുന്നു; പി ജി ഡോക്ടർമാരുടെ സമരം തീർക്കാൻ അടിയന്തര ഇടപെടൽ വേണം: സതീശൻ

  പി ജി ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമരം രോഗികളെ ബുദ്ധിമുട്ടിലാക്കുകയും മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ സാരമായിബാധിക്കുകയും ചെയ്യും. വിഷയത്തിൽ സർക്കാർ നിസംഗത പാലിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി സമരം പ്രഖ്യാപിച്ച ഡോക്ടർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതിയുണ്ട്. സമര രംഗത്തുള്ള ഗർഭിണികളായ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരോട് ഹോസ്റ്റൽ ഒഴിയണമെന്ന നിലപാട് സമരം ഒത്തുതീർക്കുന്നതിന് സഹായകരമല്ല. പി ജി ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം…

Read More

മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു. വണ്ടൂർ സ്വദേശി നിതിൻ ആണ് മരിച്ചത്. ബസിന്റെ മുൻ ചക്രം നിതിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. മെലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകനാണ് നിതിൻ. മമ്പാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. രാവിലെ എട്ടരയോടെ വണ്ടൂർ മണലിമ്മേൽ പാടം ബസ് സ്റ്റാൻഡിൽ വെച്ചാണ് അപകടമുണ്ടായത്. കാളികാവ്-കോഴിക്കോട് റൂട്ടിലോടുന്ന ഗജ ബ്രദേഴ്‌സ് ബസ്സാണ് നിതിനെ ഇടിച്ചത്.

Read More

നടൻ റഹ്മാന്റെ മകളുടെ വിവാഹം കഴിഞ്ഞു; വരൻ അൽതാഫ് നവാബ്

സിനിമാ താരം റഹ്മാന്റെ മകൾ വിവാഹിതയായി. ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം. അൽതാഫ് നവാബാണ് വരൻ. തമിഴ്, മലയാള സിനിമാ രംഗത്തെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Read More

കുനൂർ ഹെലികോപ്റ്റർ അപകടം: മലയാളി സൈനികൻ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. മൃതദേഹം കൊണ്ടുവരുന്നതിന് ഒരു ദിവസം മുമ്പ് വിവരം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെ തീരുമാനമായിട്ടില്ലെന്നും സഹോദരൻ പ്രതികരിച്ചു വിമാന മാർഗം കൊച്ചിയിൽ എത്തിച്ച ശേഷം റോഡ് മാർഗം തൃശ്ശൂരിലേക്ക് കൊണ്ടുവരുമെന്നാണ് അറിയുന്നത്. കുടുംബത്തിലെ ആരുടെയും ഡി എൻ എ എടുത്തിട്ടില്ലെന്നും പ്രസാദ് പറഞ്ഞു. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്.

Read More

ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം; ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും സംസ്‌കാരം ഇന്ന്

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ഡല്‍ഹി കാന്റിലെ ശ്മശാനത്തില്‍ സംസ്‌കരിക്കും. അപകടത്തില്‍ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങള്‍ ജന്മനാടുകളിലേക്ക് കൊണ്ടുപോകും. ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡറിന്റെ സംസ്‌കാരം രാവിലെ 9.30ന് ഡല്‍ഹി കാന്റില്‍ നടക്കും. മറ്റ് സൈനികരുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൂനൂരില്‍ നിന്നും ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ച…

Read More

കുനൂർ ഹെലികോപ്റ്റർ അപകടം: മലയാളി സൈനികൻ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. മൃതദേഹം കൊണ്ടുവരുന്നതിന് ഒരു ദിവസം മുമ്പ് വിവരം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെ തീരുമാനമായിട്ടില്ലെന്നും സഹോദരൻ പ്രതികരിച്ചു വിമാന മാർഗം കൊച്ചിയിൽ എത്തിച്ച ശേഷം റോഡ് മാർഗം തൃശ്ശൂരിലേക്ക് കൊണ്ടുവരുമെന്നാണ് അറിയുന്നത്. കുടുംബത്തിലെ ആരുടെയും ഡി എൻ എ എടുത്തിട്ടില്ലെന്നും പ്രസാദ് പറഞ്ഞു. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്.

Read More