Headlines

Webdesk

കോഴിക്കോട് ചെറുവണ്ണൂരിൽ വൻ തീപിടിത്തം. കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്തെ

കോഴിക്കോട് ചെറുവണ്ണൂരിൽ വൻ തീപിടിത്തം. കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടയിലാണ് തീ പടർന്നത്. അമാന ടയോട്ട ഷോറൂമിന് സമീപത്തുള്ള ആക്രി കടക്കാണ് തീപിടിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് തീപടർന്നത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ മണിക്കൂറുകളായി തുടരുകയാണ്. മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂനിറ്റുകൾക്ക് പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 യൂനിറ്റുകൾ കൂടി എത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത് തൊട്ടടുത്ത് വീടുകളൊന്നുമില്ലെന്നത് ആശ്വാസം നൽകുന്നുണ്ട്. ഇൻഡസ്ട്രിയൽ ഏരിയ ആണിത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം…

Read More

കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ആത്മഹത്യ ചെയ്തു

ബെംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ് എല്‍ ധര്‍മഗൗഡ (64) ആത്മഹത്യ ചെയ്തു. റെയില്‍വെ പാളത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെട്ടത്. സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ധര്‍മഗൗഡയുടെ ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയില്‍വേ പാളത്തില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ രാത്രി അദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നിയമസഭാ സമ്മേളനത്തില്‍ ധര്‍മഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ അടുത്തിടെ പ്രതിഷേധമുയര്‍ത്തിയിരുന്നു. നിയമസഭാ അധ്യക്ഷനായ പ്രതാപ്…

Read More

കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപ്പിടുത്തം

കോഴിക്കോട്:കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപ്പിടുത്തം. ചെറുവണ്ണൂര്‍ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തില്‍ ഇന്ന് രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. 20 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം തീയണയ്ക്കാനുള്ള കഠിന ശ്രമത്തിലാണ്. സമീപത്ത് കാര്‍ഷോറൂമുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഉണ്ട്. ഒരു ഭാഗത്ത് തീയണയ്ക്കുമ്പോള്‍ മറുഭാഗത്ത് തീ ആളിപ്പടരുകയാണ്. അതിനാല്‍ തന്നെ കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. സമീപത്ത് തന്നെ പോലീസ് സ്‌റ്റേഷനുണ്ടായിരുന്നതിനാല്‍ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനായി. ആക്രിക്കടയ്ക്ക് സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍…

Read More

അയല്‍വാസിയുടെ ഭൂമി കൈയേറ്റ പരാതിയെ തുടര്‍ന്ന് ബലമായി ഒഴിപ്പിക്കാനെത്തിയ പോലിസിനെ ചെറുത്തുനില്‍ക്കുന്നതിനിടെ തീപ്പിടിച്ചു പൊള്ളലേറ്റു മരിച്ച രാജന് വിട്ടിറങ്ങാന്‍ തയ്യാറാകാതിരുന്ന മണ്ണില്‍ തന്നെ അന്ത്യ വിശ്രമം

നെയ്യാറ്റിന്‍കര : അയല്‍വാസിയുടെ ഭൂമി കൈയേറ്റ പരാതിയെ തുടര്‍ന്ന് ബലമായി ഒഴിപ്പിക്കാനെത്തിയ പോലിസിനെ ചെറുത്തുനില്‍ക്കുന്നതിനിടെ തീപ്പിടിച്ചു പൊള്ളലേറ്റു മരിച്ച രാജന് വിട്ടിറങ്ങാന്‍ തയ്യാറാകാതിരുന്ന മണ്ണില്‍ തന്നെ അന്ത്യ വിശ്രമം. രാജന്റെ രണ്ടു മക്കളും അഛനെ അവരുടെ മണ്ണില്‍ തന്നെ അടക്കം ചെയ്തു. നെയ്യാറ്റിന്‍കര പോങ്ങയില്‍ നെട്ടതോട്ടം കോളനിക്കു സമീപമുള്ള മൂന്നു സെന്റ് പുറംപോക്ക് ഭൂമിയിലെ വീടിനോട് ചേര്‍ന്നാണ് രാജന് അന്ത്യവിശ്രമസ്ഥാനമൊരുക്കിയത്. തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്‍ തിങ്കളാഴ്ച്ച രാവിലെയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രിയോടെ മരിച്ച ഭാര്യ അമ്പിളിയുടെ മൃതദേഹവും…

Read More

ഹൃദയാഘാതത്തെ തുടർന്ന് ചീരാലിലെ ആബുലൻസ് ഡ്രൈവർ മരിച്ചു

ചീരാൽ:ഹൃദയഘാതത്തെ തുടർന്ന് ചീരാലിലെ ആബുലൻസ് ഡ്രൈവർ മരിച്ചു. ചീരാൽ കയമ്പ് വട്ടപറമ്പിൽ കുഞ്ഞലവിയുടെ മകൻ ഷിഹാബ് (37) ണ് മരിച്ചത് .മാതാവ്: അലീമ ,ഭാര്യ: സാഹിറ മക്കൾ: റിൻഷ ഫാത്തിമ, റിജാസ്, റിസ് വാൻ ഖബറടക്കം ഇന്ന് വൈകീട്ട് 4 മണി മണിക്ക് ചീരാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Read More

നെയ്യാറ്റിൻകര ആത്മഹത്യാ ശ്രമം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കര മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദമ്പതിമാരിൽ ഭാര്യയും മരിച്ചു.  തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി അമ്പിളി മരിച്ചത്. അമ്പിളിയുടെ ഭർത്താവ് രാജൻ നേരത്തേ മരണപ്പെട്ടിരുന്നു. കോടതി വിധി പ്രകാരം ഭൂമി ഒഴിപ്പിക്കൽ നടപടിക്കെത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ വെച്ചാണ് ഇരുവരും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ…

Read More

പതിനൊന്നു വയസുള്ള മകളുടെ ദേഹത്ത് അച്ഛൻ തിളച്ച ചായയൊഴിച്ചു; പോലിസ് കേസെടുത്തു, പിതാവ് ഒളിവിൽ

ഇടുക്കി: മകളുടെ ശരീരത്തിൽ ചായ കോരി ഒഴിച്ച് പൊള്ളലേൽപ്പിച്ച പിതാവിനെതിരേ പോലിസ് കേസെടുത്തു. ഇടുക്കി കൊന്നത്തടി സ്വദേശി റോയിക്കെതിരെയാണ് കേസ്. കുടുംബ വഴക്കിനിടെയാണ് റോയി മകളുടെ ശരീരത്തിലേക്ക് തിളച്ച ചായ ഒഴിച്ചത്. പതിനൊന്നുകാരിയുടെ ഇടത് ചെവിയിലും തോളിലും കൈമുട്ടിലുമാണ് പൊള്ളലേറ്റത്. കൊന്നത്തടി പാറത്തോട്ടിലായിരുന്നു സംഭവം. ക്രിസ്മസ് തലേന്ന് രാത്രി കുടുംബ വഴക്കിനിടെ മേശപ്പുറത്ത് പാത്രത്തിലിരുന്ന തിളച്ച ചായ പിതാവ് റോയ് പെൺകുട്ടിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. സംഭവം മറച്ചുവച്ച് അബദ്ധത്തിൽ ചായ പെൺകുട്ടിയുടെ ശരീരത്തിലേക്ക് വീണെന്ന് പറഞ്ഞാണ് ആദ്യം…

Read More

കോൺഗ്രസ്സ് സേവാദൾ ജന്മദിനം ആഘോഷിച്ചു

കൽപ്പറ്റ:കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് സേവാദളിൻ്റെ ജന്മവാർഷികം സമുചിതമായി ആഘോഷിച്ചു.. സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ പതാക ഉയർത്തി. KPCC സെക്രട്ടറി.എം.എസ് വിശ്വനാഥൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു: DCC ട്രഷറർ എൻ.എം.വിജയൻ മുഖ്യപ്രഭാഷണം നടത്തി. സേവാദൾ ജില്ലാ ജന:സെക്രട്ടറി വി.എംജയ്സൺ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സക്കറിയ മണ്ണിൽ, സാദിഖ്ചുണ്ടേൽ. അതുൽ തോമസ്. എ ആദിനാഥ്,മഹിളാ സേവാദൾ പ്രസിഡണ്ട് കെ.ജി.വിലാസിനി.രമാഹരിഹരൻ, ഷീനിലാ ഉണ്ണീ കൃഷ്ണൻ ‘ മിനി ദേവസൃ തുടങ്ങിയവർ സംസാരിച്ചു…..

Read More

ഭാര്യയുടെ സത്യപ്രതിജ്ഞക്ക് പോയ വനംവകുപ്പ് ജീവനക്കാരനെ മുങ്ങിമരിച്ചതായി കണ്ടെത്തി

തൊടുപുഴ: ഭാര്യയുടെ സത്യപ്രതിജ്ഞക്ക് പോയ വനംവകുപ്പ് ജീവനക്കാരനെ ജലാശയത്തില്‍ മരിച്ചതായി കണ്ടെത്തി. കുമരകംമെട്ട് കൊല്ലപ്പള്ളില്‍ വീട്ടില്‍ അനില്‍ കുമാര്‍( 45) ന്റെ മൃതദേഹം ഉപ്പുതറ വളകോട് ജലാശയത്തില്‍ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഭാര്യ വിജി അനില്‍കുമാര്‍ പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിലെ 7ാം വാര്‍ഡ് മെമ്പര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്ത ശേഷം ജോലിസ്ഥലത്തേക്ക് പോയതായിരുന്നു അനില്‍കുമാര്‍.

Read More

എൽസി പൗലോസ് സുൽത്താൻ ബത്തേരി നഗരസഭാ വൈസ് ചെയർപേഴ്സൺ

എൽസി പൗലോസ്                        സുൽത്താൻ ബത്തേരി നഗരസഭാ വൈസ് ചെയർപേഴ്സൺ .ഇന്ന് ഉച്ചക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് എൽ.ഡി.എഫിലെ എൽസി വിജയിച്ചത്.

Read More