Headlines

Webdesk

നിയമസഭാ സമ്മേളനം ചേരുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി

കാർഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒടുവിൽ അനുമതി നൽക. ദിവസങ്ങൾ നീണ്ട തർക്കത്തിന് ശേഷമാണ് ഡിസംബർ 31ന് സഭ സമ്മേളിക്കാൻ ഗവർണർ അനുമതി നൽകിയത്. നേരത്തെ ഈ മാസം 23ന് സഭ ചേരാനായാണ് സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ ഗവർണർ അനുമതി നൽകിയില്ല. പിന്നീട് മന്ത്രിമാരും സ്പീക്കറും നേരിട്ട് ഗവർണറെ കാണുകയും സഭ ചേരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ധരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് അനുമതി 31ന് രാവിലെ…

Read More

സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും മായ്ക്കാൻ നാരങ്ങ  ഉപയോഗിക്കാം 

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും. ഇതെല്ലാം നിങ്ങളുടെ ചര്‍മ്മത്തില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കാവുന്നതാണ്. മുഖക്കുരുവിനും കറുത്ത പാടുകള്‍ക്കും നാരങ്ങ എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. വിറ്റാമിന്‍ സിയുടെ നല്ല ഉറവിടമാണ് നാരങ്ങയെന്നും ചര്‍മ്മത്തിനും മുടിക്ക് അനുയോജ്യമാണെന്നും നമുക്കെല്ലാവര്‍ക്കും നന്നായി അറിയാം. എന്നാല്‍ നാരങ്ങ ഒരു സിട്രസ് പഴമാണ്, അതിന്റെ സത്തില്‍…

Read More

എ ആര്‍ റഹ്മാന്റെ മാതാവ് കരീമാ ബീഗം നിര്യാതയായി

ചെന്നൈ: ഇതിഹാസ സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്റെ മാതാവ് കരീമാ ബീഗം (75)നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. മാതാവിന്റെ ചിത്രം റഹ്മാന്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്. സംഗീത സംവിധായകന്‍ ആര്‍ കെ ശേഖറിന്റെ പത്‌നിയാണ് കരീമ. മാതാവുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് റഹ്മാന്‍. താന്‍ സംഗീതം തൊഴിലാക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞ വ്യക്തി ഉമ്മയാണെന്ന് അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. മാതാവിനെ ഏറെ ബഹുമാനിക്കുന്നെന്നും റഹ്മാന്‍ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. കരീമയ്ക്ക് റഹ്മാനെ കൂടാതെ…

Read More

സുൽത്താൻ ബത്തേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം

സുൽത്താൻബത്തേരി അമ്മായിപ്പാലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ മാരിമുത്തുവിന്റെ വീട് കുത്തി തുറന്നാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറ് ലക്ഷത്തോളം രൂപ മോഷണം പോയി. ബത്തേരിയില്‍ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പ് നടത്തുന്ന മാരിമുത്തു ഇന്നലെ രാത്രി 10 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.പോലീസ് അന്വേഷണം ആരംഭിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് നായ്ക്കട്ടി ചിത്രാലക്കരയിലും ആളില്ലാത്ത വീട് കുത്തി തുറന്ന് സ്വര്‍ണ്ണവും പണവും മോഷണം പോയിരുന്നു.

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,021 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,021 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,02,07,871 ആയി ഉയർന്നു. 279 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. 1,47,901 പേർ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 21,131 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 97,82,669 ആയി ഉയർന്നു 95.83 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 2,77,301 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ലോകത്ത് 8.11 കോടി ആളുകൾക്കാണ്…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ. പവന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 40 രൂപ വർധിച്ച് 4710 രൂപയായി. കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് സ്വർണവിലയിൽ ഇന്ന് വർധനവുണ്ടായത്. ഡിസംബർ 24 മുതൽ 37,360 രൂപയിലാണ് വ്യാപാരം തുടർന്നിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 188.90 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,073 രൂപയായി

Read More

ബത്തേരി നഗരസഭയില്‍ സി.പി.എമ്മിലെ ടി.കെ. രമേശ് ചെയർപേഴ്സൺ

ബത്തേരി നഗരസഭയില്‍  വോട്ടെടുപ്പ് പൂര്‍ത്തിയായി. സി.പി.എമ്മിലെ ടി.കെ. രമേശ് ചെയർപേഴ്സൺ .  ബത്തേരി നഗരസഭയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി എല്‍.ഡി.എഫിലെ ടികെ രമേശന് 22 വോട്ട് യു.ഡി.എഫിലെ എം.എസ് വിശ്വനാഥന് 11 വോട്ട് എല്‍.ഡി.എഫിലെ ഒരാള്‍ ഹാജരായില്ല ..കൗണ്‍സിലര്‍മാരില്‍ ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് നടക്കും.

Read More

ഇടുക്കിയിൽ പോക്‌സോ കേസ് പ്രതി കൊവിഡ് കെയർ സെന്ററിൽ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കിയിൽ പോക്‌സോ കേസ് പ്രതി കൊവിഡ് കെയർ സെന്ററിൽ തൂങ്ങിമരിച്ച നിലയി. കുമളി സ്വദേശി ബിനോയ് ആണ് മരിച്ചത്. ജയിൽ കൊവിഡ് കെയർ സെന്ററിലെ ശുചിമുറിയിലാണ് ബിനോയ് തൂങ്ങിമരിച്ചത്. 23നാണ് ഇയാളെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചത്.

Read More

പിന്നോട്ടില്ലാതെ കര്‍ഷകര്‍; കര്‍ഷക പ്രക്ഷോഭം 31-ാം ദിനത്തിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നിയമത്തിനെതിരെ പോരാടുന്ന കര്‍ഷക പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. കര്‍ഷക പ്രക്ഷോഭം ദിവസങ്ങളോളം കടക്കുന്നതോടെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാവുകയാണ്. കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രത്തിന്റെ അന്തിമതീരുമാനം ഇന്ന് അറിയാം. നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങളില്‍ ചര്‍ച്ചയ്ക്ക് എതിര്‍പ്പില്ലെന്നാണ് കൃഷിമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നടപടിക്രമം അടക്കം നാല് വിഷയങ്ങള്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ചര്‍ച്ച മുന്നോട്ടുപോകുകയുള്ളുവെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ…

Read More

തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും

തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കു. ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിലാണ് അന്വേഷണം. ലോക്കൽ പോലീസിനെതിരെ ആരോപണം ഉയർന്നതോടെയാണ് ജില്ലാ പോലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കേസിൽ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത പോലീസ് തെളിവെടുപ്പ് ഇന്നലെ പൂർത്തിയാക്കിയിരുന്നു. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരെയാണ് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. റിമാൻഡിൽ തുടരുന്ന പ്രതികളെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അതേസമയം…

Read More