Headlines

Webdesk

രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രയിന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോട്രയിന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരുന്നു ഉദ്ഘാടനം. രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രയിന്‍ ഇന്ത്യ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്നുവെന്നതിന് തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. നഗരവല്‍ക്കരണത്തെ മുന്‍കാലങ്ങളില്‍ ഒരു ഇല്ലാതാക്കേണ്ട വെല്ലുവിളിയായാണ് കണ്ടിരുന്നത്. ഇക്കാലത്ത് അതൊരു സാധ്യതയായാണ് കണക്കാക്കുന്നത്. 2014 ല്‍ രാജ്യത്ത് 5 നഗരങ്ങളില്‍ മാത്രമാണ് മെട്രോ ട്രയിന്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 18 നഗരങ്ങളില്‍ മെട്രോ ഓടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 2025ആവുമ്പോഴേക്കും രാജ്യത്ത 25 നഗരങ്ങളിലേക്കും…

Read More

പുതുവത്സരാഘോഷം: വയനാട് ജില്ലയിൽ പോലീസ് കര്‍ശന പരിശോധന ഏർപ്പെടുത്തി

കൽപ്പറ്റ:പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വയനാട്ടില്‍ റിസോര്‍ട്ട്, ഹോംസ്റ്റേ, ഹോട്ടലുകൾ കേന്ദ്രീകരിച്ച് പൊലീസ് കര്‍ശന പരിശോധന ഏർപ്പെടുത്തി.പുതുവത്സരാഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് അന്വേഷിച്ചു വരുന്നത്.  റിസോര്‍ട്ടുകള്‍ക്ക് നേരത്തെ തന്നെ നോട്ടീസ് നല്‍കി ഇക്കാര്യങ്ങള്‍ അറിയിച്ചതായി ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. വാഗമണ്‍ നിശാപാര്‍ട്ടിയിൽ ലഹരിമരുന്ന് പിടിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതുവത്സരാഘോഷത്തിന് മുന്നോടിയായി വയനാട്ടിലും പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. എല്ലാ റിസോര്‍ട്ടുകള്‍ക്കും ഇതിനോടകം നോട്ടീസ് നല്‍കി കഴിഞ്ഞു.  പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികള്‍ മുന്‍കൂട്ടി പൊലീസിനെ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ന്…

Read More

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്.  ആറാം വളവിൽ ബസ്  തകരാറിലായതിനെ തുടർന്നാണ്  രാവിലെ ഗതാഗത തടസ്സമുണ്ടായത്.   അടിവാരം മുതൽ വ്യൂ പോയിന്റ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് .പോലീസും ചുരം  സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന്  തടസ്സം നീക്കാൻ പ്രവർത്തിക്കുന്നുണ്ട് ‘

Read More

കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫിലെ മുജീബ് കെയന്തൊടി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു

കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫിലെ മുജീബ് കെയന്തൊടി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.മൂജീബിന് 15 വോട്ടുകളും, എല്‍ഡിഎഫിലെ സികെ ശിവരാമന് 13 വോട്ടുകളും ലഭിച്ചു  

Read More

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കു. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കള്ളക്കടത്തിൽ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തിൽ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് ശിവശങ്കർ പറയുന്നത്. ഒരു പ്രതി നൽകിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളത്. ഇത് വിശ്വസിക്കാനാകില്ലെന്നും ശിവശങ്കർ ജാമ്യാപേക്ഷയിൽ പറയുന്നു.

Read More

സുൽത്താൻ ബത്തേരി നഗരസഭയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി

ബത്തേരി നഗരസഭയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. എല്‍ഡിഎഫിലെ ടികെ രമേശന് 22 വോട്ട് യുഡിഎഫിലെ എംഎസ് വിശ്വനാഥന് 11 വോട്ട് എല്‍ഡിഎഫിലെ ഒരാള്‍ ഹാജരായില്ല ..കൗണ്‍സിലര്‍മാരില്‍ ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു  

Read More

വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് സംഘം ഇന്ന് ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് സംഘം ഇന്ന് ചോദ്യം ചെയ്യു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ എത്തിയാണ് ചോദ്യം ചെയ്യുക. രാവിലെയും വൈകിട്ടുമായി മൂന്ന് മണിക്കൂർ വീതം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നൽകിയിട്ടുള്ളത്. ഓരോ മണിക്കൂറിന്റെ ഇടവേളയിലും പതിനഞ്ച് മിനിറ്റ് വിശ്രമം അനുവദിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Read More

ഐസിസിയുടെ ദശാബ്ദ ടീം; ഏകദിനത്തിലും ട്വന്റിയിലും ധോണി; ടെസ്റ്റില്‍ കോഹ്‌ലി

ലണ്ടന്‍: ഐസിസിയുടെ ദശാബ്ദത്തിലെ മൂന്ന് ഫോര്‍മേറ്റിലെയും ടീമുകളെ പ്രഖ്യാപിച്ചു. ഏകദിന-ട്വന്റി ടീമുകളുടെ ക്യാപ്റ്റനായി മുന്‍ ഇന്ത്യന്‍ താരം എം എസ് ധോണിയെ തിരഞ്ഞെടുത്തു. ടെസ്റ്റ് ടീമിന്റെ നായകനായി വിരാട് കോഹ്‌ലിയെയും തിരഞ്ഞെടുത്തു. ഏകദിനത്തില്‍ ധോണിക്കു പുറമെ രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നീ ഇന്ത്യന്‍ താരങ്ങളും ഇടം നേടി. ട്വന്റി-20 യില്‍ രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവര്‍ സ്ഥാനം പിടിച്ചു. ടെസ്റ്റില്‍ കോഹ്‌ലിക്കൊപ്പം രവിചന്ദ്ര അശ്വിനും ഉണ്ട്. വനിതാ ട്വന്റിയില്‍ ഹര്‍മന്‍പ്രീത് കൗറും…

Read More

സഊദി പ്രവേശന വിലക്ക് ഒരാഴ്ച്ച കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം

റിയാദ്: സഊദിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമ, ജല, കര അതിർത്തികൾ അടഞ്ഞു തന്നെ കിടക്കുമെന്നും രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ച കൂടി തുടരുമെന്നാണ് സഊദി ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവാനായിൽ വ്യക്തമാക്കിയത്. ഇതോടെ, ഒരാഴ്ച്ചക്ക് ശേഷം രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് പുനഃപരിശോധിച്ച് ആവശ്യമെങ്കിൽ പ്രവേശനം അനുവദിച്ചേക്കും. സഊദിയിൽ നിന്നും പുറത്തേക്കുള്ള വിമാന സർവ്വീസുകൾ അനുവദിക്കുമെന്നും വിദേശികൾക്ക് രാജ്യത്ത് നിന്നും പോകാമെന്നും സഊദി സിവിൽ എവിയേഷൻ അതോറിറ്റി…

Read More

കേരളത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം

കോഴിക്കോട്: നഗരത്തിൽ പുതുവർഷാഘോഷങ്ങൾക്ക് പോലീസിന്റെ കടുത്ത നിയന്ത്രണമുണ്ടാകും. ഹോട്ടലുകളിലും ലോഡ്ജുകളിലുമുള്ള വിവിധ ആഘോഷ പരിപാടികൾക്ക് കർശന നിയന്ത്രണങ്ങളോടെ മാത്രമേ അനുമതിയുണ്ടാവൂ. വിവിധ സ്ഥാപനങ്ങളുടെ വിസ്തീർണം കണക്കാക്കി അതിന് ആനുപാതികമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാൻ പാടുള്ളൂവെന്ന് സിറ്റി പോലീസ് മേധാവി എ.വി. ജോർജ് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള കൂടിയാലോചനകൾക്കും മാർഗനിർദേശങ്ങൾക്കുമായി സിറ്റി പോലീസ് തിങ്കളാഴ്ച ഉന്നതതലയോഗം ചേരും. പത്തുവയസ്സും അതിൽ കുറവുമുള്ള കുട്ടികളെ ബീച്ചിലേയ്ക്കോ പൊതുസ്ഥലങ്ങളിലോ പുതുവത്സരാഘോഷ പരിപാടികൾക്ക് കൊണ്ടുവന്നാൽ അവരുടെ രക്ഷിതാക്കളുടെ പേരിൽ…

Read More