സർജിക്കൽ സ്‌ട്രൈക്കിന്റെ പിന്നിലെ ബുദ്ധിശക്തി; രാജ്യത്തെ കരുതലോടെ കാത്ത ധീര സൈനികൻ
ഒടുവിൽ സ്ഥിരീകരണം വന്നിരിക്കുന്നു. ഊട്ടിയിലെ കുനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ടിരിക്കുന്നു. രാജ്യം കണ്ട ഏറ്റവും ശക്തനായ സൈനികനായിരുന്നു അദ്ദേഹം. മാസ്റ്റർ ഓഫ് സർജിക്കൽ സ്‌ട്രൈക്ക്‌സ് എന്ന വിശേഷണം കൂടിയുണ്ട് അദ്ദേഹത്തിന്. ഉറച്ച നിലപാടുകളുള്ള വ്യക്തി കൂടിയായ ധീര സൈനികനെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. പാക് പ്രകോപനങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ആരംഭിച്ചത് ജനറൽ റാവത്തിന്റെ നേതൃത്വത്തിലാണ്. ഹെലികോപ്റ്റർ അപകടം നടന്നുവെന്ന വാർത്തകൾക്ക് പിന്നാലെ രാജ്യം ഒന്നാകെ…
