Headlines

Webdesk

മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച വയനാട്ടിൽ

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി മറ്റന്നാൾ വയനാട്ടിലെത്തും. കൽപ്പറ്റ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ വിവിധ മേഖലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വിവിധ സാമൂഹിക സംഘടനാ പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ ,പ്രൊഫഷണലുകൾ, അഭിഭാഷകർ, ഡോക്ടർമാർ ,ആർക്കിടെക്റ്റുകൾ തുടങ്ങി ക്ഷണിക്കപ്പെട്ടവരാകും ചടങ്ങിൽ പങ്കെടുക്കുക, വിശിഷ്ട അതിഥികളുടെ നിർദ്ദേശങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയും. കോഴിക്കോട് ജില്ലയിലെ പര്യടനത്തിനുശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക് എത്തുക.

Read More

കിണറ്റിൽ വീണ് മരിച്ച ജംഷീറിൻ്റെ മരണത്തിൽ ദുരൂഹത : മൃതദേഹം ഏറ്റ് വാങ്ങില്ലെന്ന് ബന്ധുക്കൾ

ഇന്നലെ കിണറ്റിൽ വീണ് മരിച്ച ജംഷീറിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത് ‘  കമ്പളക്കാട് പറളിക്കുന്നിൽ ഇന്നലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ ജംഷീറിൻ്റെ മൃതദേഹം ഏറ്റ് വാങ്ങില്ലെന്ന് ബന്ധുക്കൾ .ലത്തീഫ് കൊലപാതകക്കേസിൽ യഥാർത്ഥ പ്രതികളെ അല്ല പോലീസ് അറസ്റ്റ് ചെയ് തതെന്നാരോപിച്ചാണ് കൈനാട്ടി ജന: ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധിച്ചു..

Read More

മാനന്തവാടി കരക്കാമല ഇടവക ഒന്നാംമൈൽ കപ്പേളയിലേ പുൽക്കൂട് ശ്രദ്ധയാകർഷിക്കുന്നു

മാനന്തവാടി: കരക്കാമല ഇടവക ഒന്നാംമൈൽ കപ്പേളയിലേ പുൽക്കൂട് ശ്രദ്ധയാകർഷിക്കുന്നു.  തെർമോകോൾ നിർമ്മിതികളും പ്രകൃതി ദൃശ്യങ്ങളും  ലൈറ്റിങുകളുമൊക്കെയായി ഒരു ദൃശ്യവിസ്മയമാണ് ഈ പുൽക്കൂട്. 40 അടി നീളവും  20 അടി വീതിയുമുള്ള ഉള്ള ഈ നിർമ്മിതി  കേരളത്തിലെ തന്നെ ഏറ്റവും വലിയ  പുൽക്കൂടുകളിൽ ഒന്നായാണ്  പരിഗണിക്കപ്പെടുന്നത്. നിരവധിപ്പേർ പേർ ഈ ദ്രിശ്യ വിസ്മയം കാണാനും  വീഡിയോയിൽ പകർത്താനും എത്തിക്കൊണ്ടിരിക്കുന്നു. പതിനഞ്ചോളം യുവജനങ്ങൾ  രണ്ടാഴ്ച കാലത്തെ പരിശ്രമത്തിന് ഫലമായാണ് മനോഹരമായ ഈ പുൽക്കൂട്  നിർമ്മിച്ചത്.  ഈ കൊറോണ  കാലഘട്ടത്തിൽ  ഉണ്ണി…

Read More

ഡിസംബറിനെ കണ്ണീരിലാഴ്ത്തിയ സുനാമിയുടെ ഓർമ്മയ്ക്ക് ഇന്ന് 16 വയസ്

ക്രിസ്തുമസിന് പിറ്റേന്ന് ലോകത്തെ കണ്ണീർ കടലിലാഴ്ത്തിയ സുനാമി ദുരന്തത്തിന് ഇന്ന് 16 വയസ്. ആ ദുരിതത്തിന്റെ ശേഷിപ്പുകൾ ഏറ്റുവാങ്ങി അനേകർ ഇന്നും ജീവിക്കുന്നു. 2004 ഡിസംബർ 26നാണ് ആർത്തലച്ചെത്തിയ സുനാമി തിരകൾ കേരളതീരപ്രദേശത്തെ തകർത്തെറിഞ്ഞത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ലകൾ സുനാമിയുടെ ആഘാതത്തിൽ വിറച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ മയക്കം വിട്ടുമാറും മുൻപെയാണ് ലോകത്തെ നടുക്കി രാക്ഷസത്തിരമാലകൾ ആർത്തലച്ചെത്തിയത്. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഭൂചലനത്തെത്തുടർന്നുണ്ടായ കടൽത്തിരകൾ രാവിലെ 10. 45 ഓടെ കേരളത്തിന്റെ…

Read More

വയനാട്ടിൽ കാറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

മാനന്തവാടി: വള്ളിയൂർക്കാവ് ഫയർ’ സ്റ്റേഷന് സമീപം കാറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.ചെറുകാട്ടൂർ അമലനഗർ നടുത്തറപ്പിൽ സെബാസ്റ്റ്യൻ-മേരി ദമ്പതികളുടെ മകൻ നോബിൻ (31) ആണ് മരിച്ചത്.മാനന്തവാടി പെയിന്റ് ഹൗസ് ജീവനക്കാരനാണ്. ഇന്ന് രാവിലെ കടയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം നടന്നത്. ബൈക്ക് കാറിൽ തട്ടിയ ശേഷം നിലത്തു വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ നോബിനെ ഉടൻ മാനന്തവാടി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടും പോവും വഴി യാത്ര മധ്യേ ഗുരുതരാവസ്ഥ…

Read More

മെല്‍ബണില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം; അരങ്ങേറ്റം ഗംഭീരമാക്കി സിറാജ്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് ഗംഭീര തുടക്കം. ടോസ് ലഭിച്ച് ബാറ്റിങ് ആരംഭിച്ച ഓസിസിനെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 195 റണ്‍സിന് പുറത്താക്കി. നാല് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, മൂന്ന് വിക്കറ്റ് നേടിയ അശ്വിന്‍, രണ്ട് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജ് എന്നിവരാണ് ഓസിസ് ബാറ്റിങിന്റെ നടുവൊടിച്ചത്. ജോ ബേണ്‍സ് (0), സ്മിത്ത് (0) എന്നിവര്‍ അക്കൗണ്ട് തുറക്കാതെയാണ് പുറത്തായത്. ലബുഷനെയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. 48 റണ്‍സെടുത്ത…

Read More

തിരുവനന്തപുരത്ത് 51കാരി വൈദ്യുതാഘാതമേറ്റ് മരിച്ചു; ബന്ധുക്കളുടെ പരാതിയില്‍ 26കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനനന്തപുരം കാരക്കോണത്ത് സ്ത്രീ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണിനെ പോലിസ് കസ്റ്റഡിയിലെടുത്തു. രണ്ടു മാസം മുമ്പാണ് 26 കാരനായ അരുണിനെ ശാഖാ കുമാരി വിവാഹം കഴിച്ചത്. ക്രിസ്തുമസ് ദീപാലങ്കാരത്തില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്നാണ് അരുണ്‍ പറയുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലിസ് സൂചിപ്പിച്ചു. ക്രിസ്മസ് അലങ്കാര ദീപങ്ങള്‍ സ്ത്രീയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.  …

Read More

സംസ്ഥാനത്ത് കോവിഡ് ഗുരുതരമാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന

കോവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ ഉയരുന്നതിന്‍റെ സൂചകമാണിതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മറ്റുരോഗങ്ങളില്ലാത്തവരില്‍ കോവിഡ് ബാധിച്ചുള്ള മരണങ്ങളും കൂടുകയാണ്. കോവിഡ് തീവ്രപരിചരണം വേണ്ടവരുടെ എണ്ണം കൂടുന്നത് അതീവ ഗുരുതര സാഹചര്യം. മുൻ ആഴ്ചകളേക്കാൾ 15 മുതല്‍ 20 ശതമാനം വരെയാണ് ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ വര്‍ധന. നിലവില്‍ 827പേര്‍ തീവ്രപരിചരണ വിഭാഗത്തിലും 223 പേര്‍ വെന്‍റിലേറ്ററിലുമുണ്ട്. തിരഞ്ഞെടുപ്പിനുശേഷം രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായി. അതെത്രത്തോളം കൂടുതലാണെന്നറിയാൻ ഇനിയും രണ്ടാഴ്ചയെങ്കിലും കഴിയണം. അതിനൊപ്പമാണ് ക്രിസ്മസ് പുതുവര്‍ഷ ആഷോഘങ്ങളുമെത്തിയത്. നിയന്ത്രണങ്ങളില്‍ ഇളവ്…

Read More

ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പോലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. മുണ്ടത്തോട് സ്വദേശി ആഷിർ, എംഎസ്എഫ് മുൻസിപ്പൽ പ്രസിഡൻറ് ഹസ്സൻ എന്നിവരുടെ അറസ്റ്റ് ആണ് പോലീസ് രേഖപ്പെടുത്തിയത്. രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതി ഇർഷാദിനെ സഹായിച്ചത് ഇവർ രണ്ട് പേരുമാണ്. കൊലപാതകത്തിൽ മുഖ്യ പ്രതിയായ യൂത്ത് ലീഗ് നേതാവ് ഇർഷാദിനെതീരെ യൂത്ത് ലീഗ് ഇന്നലെ നടപടി സ്വീകരിച്ചിരുന്നു. ഇർഷാദിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് ഇയാളെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളെ…

Read More

10 ലക്ഷം വിലമതിക്കുന്ന ലോകത്തെ രണ്ടാമത്തെ ഭീമന്‍ ആമ ചെന്നൈയിലെ പാര്‍ക്കില്‍നിന്ന് മോഷണം പോയി

ചെന്നൈ: അന്താരാഷ്ട്ര വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ആമയെ തമിഴ്‌നാട്ടിലെ ചെന്നൈ മഹാബലിപുരത്തെ മുതല പാര്‍ക്കില്‍നിന്ന് മോഷണം പോയി. ആല്‍ഡാബ്ര ഇനത്തില്‍പ്പെട്ട ഭീമന്‍ ആമയെയാണ് ചെന്നൈയില്‍നിന്ന് 56 കിലോമീറ്റര്‍ അകലെയുള്‌ല മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് ട്രസ്റ്റ് സെന്റര്‍ ഫോര്‍ ഹെര്‍പറ്റോളജിയില്‍നിന്നും കാണാതായത്. ആമ മോഷ്ടിക്കപ്പെട്ടതാണെന്നാണ് പോലിസിന്റെ നിഗമനം. നവംബര്‍ 11, 12 തിയ്യതികളില്‍ മോഷണം നടന്നിട്ടുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്. എങ്കിലും വാര്‍ത്ത ഇപ്പോഴാണ് പുറത്തുവിട്ടതെന്നാണ് വിവരം. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം…

Read More