Headlines

Webdesk

സിബിഐ അഞ്ചാം പതിപ്പ് ഉടൻ ആരംഭിക്കും; ചിത്രത്തിൽ മെഗാസ്റ്റാറിനൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് സേതുരാമയ്യര്‍ സിബിഐ യുടെ അഞ്ചാം പതിപ്പിനായി കാത്തിരിക്കുന്നത്. മമ്മൂട്ടി എസ് എൻ സ്വമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സിനിമയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. ഇപ്പോഴിത ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. 1988 ൽ പുറത്ത് ഇറങ്ങിയ ഒരു സിബിഐ ഡയറി കുറിപ്പിലൂടെയാണ് സിബിഐ സീരീസ് ആരംഭിക്കുന്നത്. ഈ ചിത്രം വൻ വിജയമായിരുന്നു….

Read More

14 കോടി രൂപക്ക് സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസ് നിലനിർത്തി

  ഐപിഎൽ 2022 സീസണിൽ രാജസ്ഥാൻ റോയൽസ് തങ്ങളുടെ നായകൻ സഞ്ജു സാംസണെ നിലനിർത്തി. 14 കോടി രൂപ കരാറിനാണ് 27കാരനായ താരത്തെ രാജസ്ഥാൻ നിലനിർത്തിയതെന്നാണ് റിപ്പോർട്ടുകൾ. യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, ജോഫ്ര ആർച്ചർ, ലിയാം ലിവിംഗ്സ്റ്റൺ എന്നിവരെയും നിലനിർത്താൻ രാജസ്ഥാൻ ശ്രമിക്കുന്നുണ്ട്. ഒരു ടീമിന് നാല് താരങ്ങളെ വരെയാണ് നിലനിർത്താൻ അവസരമുള്ളത്. 2018ൽ എട്ട് കോടി രൂപക്കാണ് സഞ്ജുവിനെ രാജസ്ഥാൻ സ്വന്തമാക്കിയത് 2021 സീസണിൽ രാജസ്ഥാൻ നായകനായിരുന്നു സഞ്ജു. 484 റൺസാണ് അദ്ദേഹം സീസണിൽ…

Read More

ദത്ത് വിവാദം; നിയമനടപടികൾ തുടരട്ടെ: പരസ്യ പ്രതികരണത്തിനില്ലെന്ന് ഷിജു ഖാൻ

തിരുവനന്തപുരം ദത്ത് കേസിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജെ.എസ്. ഷിജുഖാൻ. ഔദ്യോഗിക നിയമ നടപടികൾ തുടരുന്നതിനാൽ പ്രതികരിക്കാൻ കഴിയില്ല. കേസിലെ നടപടി ക്രമങ്ങള്‍ തുടരട്ടെയെന്നും ഷിജുഖാൻ പറഞ്ഞു. ഷിജു ഖാനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം ജില്ലാ നേതൃത്വം സ്വീകരിച്ചത്. ഷിജുഖാന്റെ ഭാഗത്തുനിന്ന് നിയമപരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്. കുറ്റം തെളിയാത്ത പശ്ചാത്തലത്തില്‍ ആരെങ്കിലും സമരം ചെയ്യുന്നു എന്ന് കരുതി നടപടി എടുക്കാനാവില്ല. ഇനിയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും…

Read More

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. യഥാർഥ പേര് ബി ശിവശങ്കരൻ നായർ എന്നാണ്. 1962ൽ അന്തർ സർവകലാശാല റേഡിയോ നാടക മത്സരത്തിൽ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതിയാണ് കലാ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ് നടൻ മധു നിർമിച്ച അക്കൽദാമയാണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. മൈനാകം കടലിൽ നിന്നുണരുന്നുവോ, ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം, വാകപൂമരം ചൂടും, ഒറ്റക്കമ്പി നാദം,  ഒരു…

Read More

പ്രഭാത വാർത്തകൾ

  🔳ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഈ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി. 🔳പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പണപ്പെരുപ്പം, പെട്രോള്‍-ഡീസല്‍ വില, ചൈനയുടെ കടന്നുകയറ്റം, ജമ്മു കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറെടുത്ത് കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ചു കൊണ്ടുവരാന്‍ മറ്റു പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളുമായി…

Read More

കുഞ്ഞുങ്ങളുടെ പനി; പരിഹാരമായി ചില നാടന്‍ വഴികൾ

പനി മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം ഒരുപോലെ വരുന്നതാണ്. കുഞ്ഞുങ്ങള്‍ക്കു വരുന്ന  പനി കൂടുതല്‍ ശ്രദ്ധിയ്ക്കണമെന്നുമാത്രം. കാരണം ഇത് ഇവരുടെ ശരീരത്തെ ദോഷകരമായി ബാധിയ്ക്കാന്‍ സാധ്യത കൂടുതലാണ്. പനി കുറയ്ക്കാന്‍ മരുന്നുകളെ ആശ്രയിക്കുകയാണ് പതിവായി എല്ലാവരും ചെയ്യുക. എന്നാല്‍ ഇതല്ലാതെയും ചില സ്വാഭാവിക വഴികളുണ്ട്, കുഞ്ഞുങ്ങളുടെ പനി കുറയ്ക്കാന്‍. സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ, ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരിഞ്ഞോ ഗ്രേറ്റ് ചെയ്തോ കുഞ്ഞുങ്ങളുടെ പാദത്തിനടിയില്‍ വച്ചു സോക്സിടുവി യ്ക്കുക. ഇത് പനി പെട്ടെന്നു കുറയാന്‍ സഹായിക്കും. കുട്ടിയുടെ ശരീരം തണുപ്പിയ്ക്കാന്‍…

Read More

ശരീരഭാരം കുറയ്ക്കാം; ചർമ്മ പരിപാലനം: കുമ്പളങ്ങയിലെ ഗുണങ്ങൾ അറിയാം

മലയാളിയുടെ സദ്യവട്ടങ്ങളിൽ ഏറെ പ്രാധാന്യം  നൽകുന്ന  ഒരു വിഭവമാണ് കുമ്പളങ്ങ. ഇവ കൊണ്ട് നിരവധി വിഭവങ്ങൾ  തയ്യാറാക്കാനും  സാധിക്കുന്നു. പച്ചക്കറിക്ക്    പുറമെ   ഔഷധമായും  കുമ്പളങ്ങ ഉപയോഗിക്കുന്നു. ആയുർവേദത്തിൽ പനി, വയറുകടി തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള മരുന്നാണ് കുമ്പളങ്ങ.  നിരവധി ആരോഗ്യഗുണങ്ങൾ  നിസാരക്കാരാണെന്നു തോന്നുമെങ്കിലും കുമ്പളങ്ങയ്ക്കുണ്ട്. ഇതിന്റെ ഇലയും തണ്ടും എല്ലാം ഉപയോഗ്യമാണ്. 13 കിലോ കാലറി  100 ഗ്രാം കുമ്പളങ്ങയിൽ അടങ്ങിയിട്ടുണ്ട് ഉണ്ട്.  ഇതിൽ അന്നജവും പ്രോട്ടീനും adangiyittumund. ചെറിയ അളവിൽ 2.9 ഗ്രാം ഭക്ഷ്യനാരുകൾ, കാൽസ്യം,…

Read More

മോഫിയയുടെ ആത്മഹത്യ; അന്വേഷണം എറണാകുളം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു

ആലുവയിൽ നിയമ വിദ്യാർഥിനിയായ മോഫിയാ പർവ്വീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ആലുവ സി.ഐക്കെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും ഗുരുതരമായ ആരോപണമുന്നയിച്ച് കുറിപ്പ് എഴുതി വച്ചാണ് മോഫിയ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. ഇവര്‍ റിമാന്‍റിലാണ്. അതേസമയം, ഭർതൃപീഡനവും സ്ത്രീധന പീഡനവും ആരോപിച്ച് മോഫിയ നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ ആലുവ ഈസ്റ്റ്…

Read More

മഴ മുന്നറിയിപ്പിൽ മാറ്റം: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശ്രീലങ്കൻ തീരത്തെ ചക്രവാത ചുഴിയുടെ പ്രഭാവത്തിലാണ് മഴ ശക്തമാകുന്നത്. തിങ്കളാഴ്ചയോടെ ചക്രവാത ചുഴി ആൻഡമാൻ കടലിൽ ന്യൂനമർദമായി മാറും. പിന്നീട് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

Read More

ദത്ത് വിവാദത്തിൽ ട്വിസ്റ്റ്: കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞു കൊണ്ടെന്ന് റിപ്പോർട്ട്

  ദത്ത് വിവാദത്തിൽ വീണ്ടും ട്വിസ്റ്റ്. കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞു കൊണ്ടാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. ടിവി അനുപമ ഐഎഎസ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അനുപമയും അച്ഛനും ചേർന്നുണ്ടാക്കിയ കരാർ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്നും അനുപമക്ക് ഇഷ്ടമുള്ളപ്പോൾ തിരിച്ചെടുക്കാമെന്ന വ്യവസ്ഥ കരാറിൽ ചേർത്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അമ്മത്തൊട്ടിൽ വഴിയാണ്. തൊട്ടിലിൽ ഉപേക്ഷിച്ച ശേഷം ഫോൺ വഴി വിളിച്ച് അറിയിക്കുകയായിരുന്നു. കരാറിലുള്ള ഒപ്പ് അനുപമയുടേത് തന്നെയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ…

Read More