Headlines

Webdesk

വയനാട് ജില്ലയില്‍ 227 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (17.01.22) 227 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 66 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.28 ആണ്. പത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 210 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 138055 ആയി. 135249 പേര്‍ രോഗമുക്തരായി. നിലവില്‍ 1821 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 22,946 പേർക്ക് കൊവിഡ്, 18 മരണം; 5280 പേർക്ക് രോഗമുക്തി

  കേരളത്തിൽ 22,946 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂർ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂർ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസർഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,087 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,36,030…

Read More

ഭാര്യക്കും മകൾക്കും നേരെ ആസിഡാക്രമണം നടത്തിയ യുവാവ് റെയിൽവേ ട്രാക്കിനടുത്ത് മരിച്ച നിലയിൽ

  വയനാട് അമ്പലവയലിൽ ഭാര്യക്കും 12 വയസ്സുള്ള മകൾക്കും നേരെ ആസിഡാക്രമണം നടത്തി രക്ഷപ്പെട്ട യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കേളകം സ്വദേശി സനലിനെയാണ് തലശ്ശേരി കൊടുവള്ളി റെയിൽവേ ട്രാക്കിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നുച്ച കഴിഞ്ഞാണ് മൃതദേഹം കണ്ടത് ശനിയാഴ്ചയാണ് അമ്പവയലിലെത്തിയ സനൽ പിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യ നിജിതയെയും മകൾ അളകനന്ദക്കും നേരെ ആസിഡൊഴിച്ചത്. ഫാന്റം റോക്കിന് സമീപം നിജിത നടത്തുന്ന കടയിലെത്തിയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ ഇരുവരും ചികിത്സയിലാണ്. സംഭവ ശേഷം ഇയാൾ…

Read More

ഡി പി ആർ പഠിച്ച ശേഷം പ്രതിപക്ഷം പോസീറ്റിവ് നിലപാടിലേക്ക് വരുമെന്നാണ് പ്രതീക്ഷ: ധനമന്ത്രി

  കെ റെയിലിന്റെ ഡിപിആർ പ്രസിദ്ധീകരിച്ചത് ജനങ്ങളുടെ ആശങ്ക മാറാനാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഡിപിആർ പഠിച്ച് പ്രതിപക്ഷം പോസിറ്റീവായ നിലപാടിലേക്ക് വരുമെന്നാണ് പ്രതീക്ഷ. ഡിപിആർ നോക്കി ജനങ്ങളുടെ ആശങ്ക മാറട്ടെ. എന്തെങ്കിലും സംശയമുണ്ടെങ്കിൽ പറയാനുള്ള അവസരമുണ്ട് ആദ്യ ഘട്ടത്തിലെന്ന പോലെ പ്രതിപക്ഷം ഇപ്പോൾ കണ്ണുമടച്ച് എതിർക്കുന്നില്ല. ഭാവിയിലേക്കുള്ള വലിയ പദ്ധതിയാണിത്. ബിജെപിയും യുഡിഎഫും നെഗറ്റീവായ സമീപനമാണ് സ്വീകരിക്കുന്നത്. അതുമാറ്റി പോസിറ്റീവായ നിലപാടിലേക്ക് അവർ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Read More

അബൂദാബിയിൽ വിമാനത്താവളം അടക്കം രണ്ടിടങ്ങളിൽ സ്‌ഫോടനം; എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു

അബൂദാബിയിൽ രണ്ടിടങ്ങളിലായി സ്‌ഫോടനം. അൽ മുസഫയിൽ മൂന്ന് പെട്രോൾ ടാങ്കറുകൾ സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ചു. അബൂദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഡ്രോൺ ആക്രമണമെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂതികൾ ഏറ്റെടുത്തു ആളപായമോ മറ്റ് നാശനഷ്ടങ്ങളെ കുറിച്ചോ ഇതുവരെ വിവരം പുറത്തുവിട്ടിട്ടില്ല. അഡ്‌നോകിന്റെ സംഭരണ ശാലക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. അബൂബാദി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിർമാണ മേഖലയിലാണ് മറ്റൊരു സ്‌ഫോടനം നടന്നത്. ഇതും ഡ്രോൺ ആക്രമണമാണെന്ന് വ്യക്തമായിട്ടുണ്ട്.

Read More

കണ്ണൂരിൽ മഴുവുമായി എത്തി സൂപ്പർ മാർക്കറ്റ് അടിച്ചു തകർത്ത് യുവാവ്; ഓട്ടോ റിക്ഷയും കത്തിച്ചു

  കണ്ണൂർ പെരിങ്ങത്തൂർ ടൗണിൽ മഴുവുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. ടൗണിലെ സൂപ്പർ മാർക്കറ്റിലെ സാധനങ്ങളും കൗണ്ടറും യുവാവ് അടിച്ചു തകർത്തു. ഗുരുജിമുക്ക് സ്വദേശി ജമാലാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കട അടയ്‌ക്കേണ്ട സമയമായതിനാൽ ഒരു ഷട്ടർ മാത്രമേ തുറന്നിരുന്നുള്ളു. അക്രമാസക്തനായി എത്തിയ യുവാവ് ആദ്യം കൗണ്ടർ അടിച്ചു തകർത്തു. പിന്നാലെ സൂപ്പർ മാർക്കറ്റിനുള്ളിലെ സാധനങ്ങളും തകർത്തു. ആക്രമണം കണ്ട് ഭയന്ന ജീവനക്കാർ ഓടി…

Read More

കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം

  കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. ടിപിആർ ഉയരുന്ന പശ്ചാത്തലത്തിൽ ബീച്ചിൽ അടക്കം നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പൊതുയോഗങ്ങൾക്ക് വിലക്കേർപ്പെടുത്തി. ബസിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. നഗരത്തിലടക്കം പരിശോധന കർശനമാക്കുമെന്നും കലക്ടർ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു കോഴിക്കോട് ഇന്നലെ 38 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. 51 പേരിൽ നടത്തിയ പരിശോധനയിലാണ് 38 പേർ രോഗബാധിതരാണെന്ന് കണ്ടെത്തിയത്. ഇത് സമൂഹ വ്യാപന ആശങ്കയുണ്ടാക്കുന്നതായി വിദഗ്ധർ പറയുന്നു. ഇന്നലെ 30.55 ശതമാനമാണ്…

Read More

കോലിക്ക് പകരം ആരാകും ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ; രോഹിതും രാഹുലും പന്തും പട്ടികയിൽ

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം വിരാട് കോലി രാജിവെച്ചതിന് പിന്നാലെ പുതിയ നായകനെ കണ്ടെത്താനായുള്ള നീക്കം സെലക്ടർമാർ ആരംഭിച്ചു. ബിസിസിഐയുടെ അഭിപ്രായം കൂടി പരിഗണിച്ചാകും പുതിയ നായകനെ പ്രഖ്യാപിക്കുക. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര ഫെബ്രുവരി 25ന് ആരംഭിക്കാനിരിക്കുകയാണ് ഏകദിന, ടി20 ടീമുകളുടെ നായകനായ രോഹിത് ശർമ, കെ എൽ രാഹുൽ, റിഷഭ് പന്ത് എന്നിവരെയാണ് സെലക്ടർമാർ പരിഗണിക്കുന്നത്. കോലിയുടെ അഭാവത്തിൽ ടീമിനെ നയിച്ചിരുന്ന അജിങ്ക്യ രഹാനെ ഫോം ഔട്ടായതിനാൽ ടീമിൽ പോലും ഇടം നേടാൻ…

Read More

തിരുവനന്തപുരം കുറ്റിച്ചലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

  തിരുവനന്തപുരം കുറ്റിച്ചലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. റോഡരികിൽ കൂട്ടിയിട്ടിരുന്ന തടികളിൽ ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. നെയ്യാർ ഡാം ആഴങ്കൽ സ്വദേശി അച്ചു(20), ശ്രീജിത്ത്(19)എന്നിവരാണ് മരിച്ചത്. ഷൊർലകോട് റോഡിൽ വെച്ചായിരുന്നു അപകടം. അപകടസ്ഥലത്ത് വെച്ച് തന്നെ അച്ചു മരിച്ചു. ശ്രീജിത്തിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡിൽ അനധികൃതമായി തടികൾ തടി മില്ലുടമകൾ ഇട്ടിരിക്കുകയാണെന്നും ഇതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.

Read More

കോട്ടയം കൊലപാതകം: സംസ്ഥാനത്തിന് അപമാനം; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് സതീശൻ

  കോട്ടയത്ത് 19കാരനെ തല്ലിക്കൊന്ന ശേഷം മൃതദേഹം പോലീസ് സ്‌റ്റേഷന് മുന്നിലിട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവം പോലീസ് സേനക്കും സംസ്ഥാനത്തിനും അപമാനമാണ്. ഗുണ്ടകളെ നിലയ്ക്ക് നിർത്താനാകുന്നില്ല. ഇതിന്റെ പൂർണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനാണ്. സിപിഎമ്മാണ് ഇത്തരം ഗുണ്ടകളെ സംരക്ഷിക്കുന്നത്. പോലീസ് നടപടിയെടുത്താൽ അതിനെ പുറകോട്ടടിപ്പിക്കാൻ സിപിഎം നേതൃത്വം ഇടപെടുന്നു. ക്രമിനലുകളെ രാഷ്ട്രീയമായി സിപിഎം ഉപയോഗിക്കുകയാണ്. അതുകൊണ്ട് പാർട്ടിക്ക് ഗുണ്ടകളെ സംരക്ഷിക്കേണ്ടി വരുന്നു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വി ഡി…

Read More