Headlines

Webdesk

വീണ്ടും ആശങ്ക സൃഷ്ടിച്ച് ഡെങ്കിപ്പനി ; കോവിഡ് മൂന്നാം തരംഗത്തിനും സാധ്യത

മഹാരാഷ്‍ട്രിയില്‍ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ. എന്നാല്‍ മൂന്നാംഘട്ട വ്യാപനത്തില്‍ രോഗികള്‍ക്ക് ഓക്സിജന്‍ കിടക്കുകളുടെ ആവശ്യം വരില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി .അതേസമയം, മുംബെെ നഗരത്തെ കൂടുതല്‍ ആശങ്കയിലാക്കുകയാണ് ഡെങ്കിപ്പനി വ്യാപനം. എന്നാൽ,ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കൂടുതൽ ആശങ്കയുളവാക്കുകയാണ്. യൂറോപ്പില്‍ ഏഴുലക്ഷത്തോളം പേര്‍കൂടി കൊവിഡ് ബാധിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇതോടെ ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യൂ എച്ച് ഒ അറിയിച്ചു. 2022 മാര്‍ച്ചുവരെ 53ല്‍ 49 രാജ്യങ്ങളിലും…

Read More

അരങ്ങേറ്റം അസ്സലാക്കി അയ്യര്‍; കിവീസിനെതിരെ ഇന്ത്യ മികച്ച നിലയില്‍

ന്യൂസീലന്‍ഡിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ക്ക് അര്‍ധ സെഞ്ചുറി. അരങ്ങേറ്റ ടെസ്റ്റിലാണ് താരത്തിന്റെ നേട്ടം. ഒന്നാം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 258/4 എന്ന നിലയിലാണ് സ്കോര്‍. 75 റണ്‍സുമായി ശ്രേയസ് അയ്യരും 50 രണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്. ന്യൂസിലന്‍ഡിന് വേണ്ടി ജാമിസണ്‍ 3 വിക്കറ്റുകള്‍ നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രഹാനെ 35 റണ്‍സ് എടുത്ത് പുറത്തായി. ഗിൽ, പൂജാര, അഗർവാൾ തുടങ്ങിയവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രാഹുൽ ദ്രാവിഡ് കോച്ചായ ശേഷമുള്ള ആദ്യ ടെസ്റ്റാണ്…

Read More

കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂര്‍ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂര്‍ 373, ഇടുക്കി 277 വയനാട് 275, പത്തനംതിട്ട 253, ആലപ്പുഴ 215, പാലക്കാട് 188, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 275 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 12.30

  വയനാട് ജില്ലയില്‍ ഇന്ന് (25.11.21) 275 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 329 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 273 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.30 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131609 ആയി. 128715 പേര്‍ രോഗമുക്തരായി. നിലവില്‍ 2004 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1853 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

‘നന്നായി റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജിവെക്കണം’; രൂക്ഷവിമർശനവുമായി ഹൈക്കോടതി

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണം. റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്നും കോടതി വ്യക്തമാക്കി.കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയെകുറിച്ചുള്ള കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനത്തിന്‍റെ ആവശ്യമാണെന്ന് കരുതാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി, കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് നേരെയാക്കിയ റോഡുകള്‍ മാസങ്ങള്‍ക്കകം പഴയ പടിയായെന്നും ചൂണ്ടിക്കാട്ടി. അതേസമയം, റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലെന്നായിരുന്നു കൊച്ചി നഗരസഭ കോടതിയെ അറിയിച്ചത്….

Read More

നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ അന്തരിച്ചു

നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി. ഭാര്യ ഉമാദേവി, മക്കൾ: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണൻ. മരുമക്കൾ: അരുൺകുമാർ, സഞ്ജയ്. തൊണ്ണൂറുകളുടെ അവസാനത്തിൽ ഏറെ തിരക്കളുള്ള നടിയായിരുന്ന ദിവ്യ, അഭിനയ രംഗത്തു നിന്നും വിടപറഞ്ഞ ശേഷം നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ദിവ്യയുടെ സഹോദരി വിദ്യയും അഭിനേത്രിയാണ്.

Read More

ഈ ശീലങ്ങള്‍ മറവിരോഗ സാധ്യത വര്‍ധിപ്പിച്ച് നിങ്ങളെ വാര്‍ധക്യത്തിലേക്ക് നയിക്കും

    പ്രായമാകാന്‍ ഇഷ്ടമുള്ളവര്‍ കുറവായിരിക്കും. ഓടിച്ചാടി നടന്നിരുന്ന ശരീരം പെട്ടെന്ന് തളരാനും കിതയ്ക്കാനും പലവിധ രോഗങ്ങളോട് മല്ലിടാനും തുടങ്ങുമ്പോള്‍ ആരുമൊന്ന് പകയ്ക്കും. പ്രായമാകുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ മറവി രോഗമാണ് പലരെയും വലയ്ക്കുന്ന ഒരു പ്രധാന സംഗതി. തലച്ചോറിനും നാഡീവ്യൂഹത്തിനും സംഭവിക്കുന്ന രോഗങ്ങള്‍ നമ്മുടെ ഓര്‍മയെ മാത്രമല്ല ബാധിക്കുക. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ നിലവാരത്തെ ബാധിക്കുന്ന മറവി രോഗം നിരവധിയായ മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ജീവിതശൈലിയിലെ പ്രശ്‌നങ്ങളും ചില പോഷണങ്ങളുടെ അഭാവവും ഈ പ്രക്രിയയെ വേഗത്തിലാക്കി ചിലരെ…

Read More

29 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നവംബർ 29ന് വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ജില്ലകളിൽ യെല്ലോ അലർട്ടാണെങ്കിലും ഓറഞ്ച് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ വേണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി കുറിപ്പിന്റെ പൂർണരൂപം സംസ്ഥാനത്ത്  നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്നാണ് ശക്തമായ മഴ മുന്നറിയിപ്പിൽ നിന്ന്…

Read More

ദത്ത് കേസ്: അനുപമയുടെ അച്ഛന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ദത്ത് കേസിൽ അനുപമയുടെ അച്ഛൻ പിഎസ് ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം നാലാം അതിവേഗ കോടതിയാണ് ഹർജി തള്ളിയത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, അനുപമയെ തടങ്കലിൽ പാർപ്പിച്ചു എന്നീ രണ്ട് കുറ്റങ്ങൾ ചുമത്തിയാണ് സംഭവത്തിൽ പേരൂർക്കട പോലീസ് കേസെടുത്തിരുന്നത്. ജയചന്ദ്രന് പുറമേ അനുപമയുടെ മാതാവ്, സഹോദരി, സഹോദരി ഭർത്താവ്, അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവരാണ് കേസിലെ പ്രതികൾ. അച്ഛൻ ഒഴികെയുള്ള മറ്റെല്ലാ പ്രതികൾക്കും നേരത്തെ കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. അതിവേഗ കോടതി മുൻകൂർ ജാമ്യം…

Read More

ധോണിയെ നിലനിർത്തി ചെന്നൈ; കെ എൽ രാഹുൽ ലക്‌നൗ ടീമിന്റെ നായകനായേക്കും

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് മഹേന്ദ്രസിംഗ് ധോണിയെ നിലനിർത്തുമെന്ന് റിപ്പോർട്ട്. മൂന്ന് വർഷത്തേക്ക് കൂടിയാണ് കരാർ. രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്ക്ക് വാദ് എന്നിവരും ടീമിൽ തുടരും. മൊയിൻ അലി, സാം കറൻ എന്നിവരിൽ ഒരാൾ ടീമിൽ വിദേശതാരമായി തുടരും 2022 ഐപിഎല്ലിൽ പത്ത് ടീമുകളുണ്ട്. പുതുതായി രണ്ട് ടീമുകൾ കൂടിയാണ് ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. ഇതിൽ ലക്‌നൗ ടീമിന്റെ നായകനായി കെ എൽ രാഹുൽ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ പഞ്ചാബ് ടീമിന്റെ നായകനായിരുന്നു…

Read More