സിഐയെ സസ്‌പെൻഡ് ചെയ്യണം: മൊഫിയയുടെ ആത്മഹത്യയിൽ പ്രതിഷേധം തുടർന്ന് യുഡിഎഫ്
ആലുവയിൽ നിയമവിദ്യാർഥിനിയായിരുന്ന മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കി യുഡിഎഫ്. പോലീസ് സ്‌റ്റേഷൻ രാത്രിയും യുഡിഎഫ് ഉപരോധിച്ചു. മൊഫിയയുടെ അമ്മയും യുഡിഎഫ് സമര വേദിയിലെത്തി. ആരോപണ വിധേയനായ സുധീറിനെ സസ്‌പെൻഡ് ചെയ്യും വരെ സമരം തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു. നേരത്തെ സുധീറിനെ പോലീസ് ആസ്ഥാനത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. അതേസമയം സസ്‌പെൻഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടാണ് മൊഫിയയുടെ കുടുംബവും യുഡിഎഫും സ്വീകരിച്ചത്. സംഭവത്തിൽ എറണാകുളം ഡിഐജി അന്വേഷണം…
