Headlines

Webdesk

ലൈംഗികാതിക്രമം നടത്തിയ പിതാവിനെ കൊലപ്പെടുത്തി

ബാംഗ്ലൂർ: ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും സുഹൃത്തുക്കളും പിടിയില്‍. കര്‍ണാടകയില്‍ ബംഗളൂരുവിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു  പെണ്‍കുട്ടിയുടെ പിതാവായ ദീപക് എന്ന 45കാരനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ യലഹങ്ക ന്യൂ ടൗണ്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളുമാണ് കൊലയ്ക്കു പിന്നിലെന്ന് തെളിഞ്ഞത്. ബിഹാര്‍ സ്വദേശിയായ ദീപക് ജി.കെ.വി.കെ ക്യാമ്പസില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. രണ്ടു പെണ്‍മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പമാണ് താമസം. സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയാണ് മൂത്തമകള്‍. ഇളയമകള്‍ നാലാം ക്ലാസ്…

Read More

കൂട്ടിലേക്ക് ചാടാനൊരുങ്ങിയ യുവാവ്; പ്രതീക്ഷയോടെ നോക്കി സിംഹം

ഹൈദരാബാദ്: സിംഹത്തിന്റെ കൂടിനു മുകളില്‍ ചാടാനൊരുങ്ങി നില്‍ക്കുന്ന യുവാവ്. അലറി വിളിക്കുന്ന സന്ദര്‍ശകര്‍. യുവാവ് ഇപ്പോള്‍ ചാടുമെന്ന് പ്രതീക്ഷിച്ച്‌ കൊതിയോടെ താഴെ കാത്തു നില്‍ക്കുന്ന സിംഹം. ഹൈദരാബാദ് നെഹ്രു സുവോളജിക്കല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ സിംഹത്തിന്റെ കൂടിന് സമീപം നടന്ന സംഭവങ്ങളാണിത്. ഒടുവില്‍ അധികൃതരെത്തി യുവാവിനെ പിടികൂടുന്നതു വരെ ഈ കലാപരിപാടി തുടര്‍ന്നു. ആഫ്രിക്കന്‍ സിംഹത്തെ പാര്‍പ്പിച്ചിരുന്ന കിടങ്ങിന് മുകളിലേക്കാണ് യുവാവ് കയറിയത്. ഇത് കണ്ട് സിംഹം ഇയാളെ പിടിക്കാന്‍ ചാടുന്നതും കാണാം.പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്കുള്ള മേഖലയിലേക്ക് സായ്കുമാര്‍…

Read More

കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണം ആരംഭിച്ചതായി ഇഡി ഹൈക്കോടതിയിൽ

  ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ആരംഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. ഫയൽ ഓപ്പൺ ചെയ്തതായി ഇഡി വ്യക്തമാക്കി. തുടർന്ന് കേസ് കോടതി തീർപ്പാക്കി. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ഇഡി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് കെ ഹരിപാൽ പരിഗണിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് ബിജെപി കൊണ്ടുവന്ന പണമാണെന്നും ഉറവിടം വെളിപ്പെട്ടിട്ടില്ലെന്നും കള്ളപ്പണമാണെന്ന് സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്….

Read More

അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പുനരാരംഭിക്കും

ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി രാ​ജീ​വ് ബ​ൻ​സാ​ൽ. അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ ഏ​റ്റ​വും അ​ടു​ത്തു​ത​ന്നെ, ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു- അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 2020 മാ​ർ​ച്ച് വ​രെ ഇ​ന്ത്യ​യി​ലേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള അ​ന്താ​രാ​ഷ്ട്ര യാ​ത്രാ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​ത് പി​ന്നീ​ട് ന​വം​ബ​ർ 30 വ​രെ നീ​ട്ടി​യി​രു​ന്നു. നി​ല​വി​ൽ, 25-ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് എ​യ​ർ ബ​ബി​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ ഇ​ന്ത്യ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

Read More

കരിപ്പൂരിൽ വൻ സ്വർണവേട്ട; 98 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

  കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1990 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശി മങ്കരത്തൊടി മുജീബിനെ കസ്റ്റംസ് പിടികൂടി. വിപണിയിൽ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയതെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി പ്രതികൾ പിടിയിലായത്.ഇതിനു പുറമെ, 4 യാത്രക്കാരിൽ നിന്നായി 36 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. ഒരുകോടി അഞ്ച് ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

Read More

സംസ്ഥാനത്ത് ഇന്ന് 4280 പേർക്ക് കൊവിഡ്, 35 മരണം; 5379 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 4280 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂർ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂർ 194, പത്തനംതിട്ട 167, ഇടുക്കി 144, ആലപ്പുഴ 137, മലപ്പുറം 101, കാസർഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39…

Read More

വയനാട് ജില്ലയില്‍ 209 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 18.32

  വയനാട് ജില്ലയില്‍ ഇന്ന് (24.11.21) 209 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.32 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131334 ആയി. 128385 പേര്‍ രോഗമുക്തരായി. നിലവില്‍ 2126 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1969 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി…

Read More

കുഞ്ഞിനെ കിട്ടിയതിൽ നന്ദി; കുറ്റക്കാർക്കെതിരെ നടപടി എടുക്കുംവരെ സമരം തുടരുമെന്ന് അനുപമ

  കുഞ്ഞിനെ തിരികെ ലഭിച്ചതിൽ എല്ലാവരോടും നന്ദി പറഞ്ഞ് അനുപമ. വളരെ സന്തോഷമുണ്ടെന്നും കൂടെ നിന്നവർക്ക് നന്ദിയെന്നും അവർ പ്രതികരിച്ചു. തിരുവനന്തപുരം കുടുംബ കോടതിയിൽ വെച്ചാണ് കുട്ടിയെ അനുപമ ഏറ്റുവാങ്ങിയത്. കോടതിയിൽ നിന്ന് കുഞ്ഞുമായി സമര പന്തലിലെത്തിയ അനുപമ സമരം നിർത്തില്ലെന്നും അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്നാണ് ഇവർ അറിയിച്ചത്.

Read More

മലപ്പുറത്ത് ഭാര്യാ സഹോദരിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും

  മലപ്പുറം കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് കാക്കൂർ സ്വദേശിയാണ് പ്രതി പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും പലതവണ പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും അടക്കണം. പോക്‌സോ വകുപ്പുകൾ പ്രകാരം പല തവണ പീഡനം നടത്തിയതിനും ബന്ധുവിനെ പീഡിപ്പിച്ചതിനും…

Read More

ഗര്‍ഭകാലത്ത് ചെറിയ അളവില്‍ കാപ്പി കുടിക്കുന്നത് ആരോഗ്യകരമെന്ന് പഠനം

  ഗര്‍ഭകാലത്ത് സാധാരണ ഗതിയില്‍ അത്ര ശുപാര്‍ശ ചെയ്യപ്പെടുന്ന സംഗതിയല്ല കാപ്പി. ഗര്‍ഭിണിയാകുന്നതോടെ കാപ്പി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരും നിരവധി. എന്നാല്‍ അല്‍പ സ്വല്‍പം കാപ്പിയൊക്കെ ഗര്‍ഭകാലത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 2009നും 2013നും ഇടയില്‍ 2500ലേറെ ഗര്‍ഭിണികളിലാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഗര്‍ഭത്തിന്‍റെ 10, 13 ആഴ്ചകളില്‍ ഇവരുടെ രക്ത പ്ലാസ്മയിലുള്ള കഫൈനിന്‍റെ അളവ് ഗവേഷകര്‍ അളന്നു. ഓരോ ആഴ്ചയും കഴിക്കുന്ന…

Read More