Headlines

Webdesk

ഇംഗ്ലീഷ് ചാനലിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 31 പേർ മരിച്ചു; നിരവധി പേരെ കാണാതായി

ഇംഗ്ലീഷ് ചാനലിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 31 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഫ്രാൻസിലെ കാലസിൽ നിന്നും ഇംഗ്ലണ്ടിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ബ്രിട്ടനെയും ഫ്രാൻസിനെയും വേർതിരിക്കുന്ന 560 കിലോമീറ്റർ നീളമുള്ള സമുദ്രഭാഗമാണ് ഇംഗ്ലീഷ് ചാനൽ. യുദ്ധവും പട്ടിണിയും രൂക്ഷമായ രാജ്യങ്ങളിൽ നിന്ന് ആളുകളെ വാഗ്ദാനം നൽകി ഇംഗ്ലീഷ് ചാനൽ വഴി യൂറോപ്യൻ രാജ്യങ്ങളിൽ എത്തിക്കുന്ന നിരവധി മാഫിയ സംഘങ്ങൾ നിലവിലുണ്ട്. അപകടസ്ഥലത്ത് ഫ്രഞ്ച്, ബ്രിട്ടീഷ് സൈന്യവും കോസ്റ്റ് ഗാർഡും തെരച്ചിൽ തുടരുകയാണ്….

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 9119 പേർക്ക് കൂടി കൊവിഡ്; 396 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9119 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 396 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 3,45,35,763 ആയി ഉയർന്നു. മരണസംഖ്യ 4,66,584 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ ഇപ്പോൾ സജീവമായ കേസുകൾ 1,11,481 ആണ്. കഴിഞ്ഞ 47 ദിവസമായി ഇരുപതിനായിരത്തിൽ താഴെയാണ് രാജ്യത്തെ പ്രതിദിന കൊവിഡ് വർധനവ്. അതിനിടെ, ആഴ്ചതോറുമുള്ള പരിശോധനാ നിരക്കുകൾ കുറയുന്നതിലും ചില ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിലും ആശങ്ക…

Read More

തമിഴ്‌നാട്ടിൽ കെഎസ്ആർടിസി സ്‌കാനിയ ബസ് ലോറിയുമായി കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരുക്ക്

  തമിഴ്‌നാട് കൃഷ്ണഗിരിയിൽ കെ എസ് ആർ ടി സി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം-ബംഗളൂരു ബസിലെ ഡ്രൈവർ ഹരീഷ് കുമാറിനാണ് പരുക്കേറ്റത്. യാത്രക്കാർ സുരക്ഷിതരാണ് പുലർച്ചെ ആറരയോടെയായിരുന്നു അപകടം. ലോറിക്ക് പിന്നിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പറയുന്നത്.

Read More

വൈപ്പിനിൽ മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ ഗുരുതരാവസ്ഥയിൽ

  കൊച്ചി വൈപ്പിനിൽ മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ സ്വദേശി ജോസ്(51), സഹോദരിയും അധ്യാപികയുമായ ജെസി(49) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ഇവരുടെ അമ്മ റീത്ത(80)യെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്ന നിലയിലാണ് മൂന്ന് പേരെയും കണ്ടെത്തിയത്. രണ്ട് ദിവസമായി വീട്ടിൽ ആളനക്കമില്ലാത്തിനാൽ പഞ്ചായത്ത് അംഗം അറിയിച്ചതിനെ തുടർന്ന് പോലീസ് വന്നാണ് പരിശോധിച്ചത്. മൂന്ന് പേരും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായാണ് വിവരം

Read More

കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു; ഒരു വിക്കറ്റ് നഷ്ടപ്പെട്ടു

  ന്യൂസിലാന്‍ഡിനെതിരെ കാണ്‍പൂരില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ അജിങ്ക്യ രഹാനെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരം പത്തോവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. നിലവില്‍ 24 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ 13 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് പുറത്തായത്. ശുഭ്മാന്‍ ഗില്ലും മായങ്കും ചേര്‍ന്നാണ് ഇന്നിംഗ്‌സ് ഓപണ്‍ ചെയ്തത്. 9 റണ്‍സുമായി ഗില്ലും പൂജാരയുമാണ് ക്രീസില്‍. ജമീസണാണ് മായങ്കിനെ പുറത്താക്കിയത് വൃദ്ധിമാന്‍ സാഹയാണ് ഇന്ത്യന്‍ വിക്കറ്റ്…

Read More

സിഐ സർവീസിൽ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെയെന്ന് മൊഫിയയുടെ മാതാവ്

  ആലുവയിൽ നിയമവിദ്യാർഥിനിയായ മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സർവീസിൽ തുടരുന്നത് രാഷ്ട്രീയപിന്തുണയുള്ളതിനാലെന്ന് മൊഫിയയുടെ മാതാവ് ഫാരിസ. ഡിവൈഎഫ്‌ഐ നേതാവിനെയും കൂട്ടിയാണ് മൊഫിയയുടെ ഭർത്താവ് സുഹൈൽ സ്റ്റേഷനിലെത്തിയത്. അതാരാണെന്ന് മൊഫിയക്ക് അറിയില്ലായിരുന്നു മൊഫിയയെ മാനസിക രോഗിയാക്കി അവർ ചിത്രീകരിച്ചു. മാനസിക രോഗിയാണെന്ന് നിരന്തരം പറഞ്ഞപ്പോൾ ഡോക്ടറെ കാണിച്ചിരുന്നു. ഭർത്താവിനാണ് കൗൺസിലിംഗ് നൽകേണ്ടതെന്നാണ് ഡോക്ടർ പറഞ്ഞത്. മുത്തലാഖ് ചൊല്ലിയതോടെ അവൾ തകർന്നു. മൂന്ന് മാസത്തിനകം അവൻ വേറെ വിവാഹം ചെയ്യുമെന്നും അറിഞ്ഞു. ഉപേക്ഷിക്കല്ലേയെന്ന്…

Read More

ശക്തമായ മഴയ്ക്ക് സാധ്യത; പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

  സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴ ഉണ്ടാകും. ഞായറാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ ഈ പ്രദേശത്ത്…

Read More

സിറ്റിക്ക് മുന്നിൽ അടിയറവ് പറഞ്ഞ് പി എസ് ജി; ലിവർപൂളും റയലും പ്രീ ക്വാർട്ടറിൽ

  യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ മുട്ടുകുത്തി പി എസ് ജി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റി മെസിയുടെ പി എസ് ജിയെ തകർത്തത്. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിലെ അമ്പതാം മിനിറ്റിൽ എംബാപെ പി എസ് ജിയെ മുന്നിലെത്തിച്ചു. എന്നാൽ 13 മിനിറ്റിന് ശേഷം റഹീം സ്റ്റെർലിംഗിലൂടെ സിറ്റി സമനില പിടിച്ചു. 76ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യൂസ് സിറ്റിക്ക് വിജയ ഗോളും…

Read More

സിൽവർ ലൈൻ പദ്ധതി അഞ്ച് വർഷം കൊണ്ട് പൂർത്തീകരിക്കുമെന്ന് കെ റെയിൽ എംഡി

  കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ അഞ്ച് വർഷം കൊണ്ട് പൂർത്തികരിക്കുമെന്ന് കെ റെയിൽ എം.ഡി വി അജിത്ത്കുമാർ. 63,941 കോടി രൂപയിൽ കൂടുതൽ ചെലവ് വരില്ല. പദ്ധതിയുടെ വിശദമായ രൂപരേഖക്ക് റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കാത്തിരിക്കുകയാണ്. വായ്പകൾക്കായുള്ള നടപടികൾ ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട് പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ഇ ശ്രീധരന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. തണ്ണീർത്തടങ്ങളെയും നീർച്ചോലകളെയും റെയിൽവേ ലൈൻ നഷ്ടമാക്കില്ല. ഇത്തരം സ്ഥലങ്ങളിൽ നീരൊഴുക്ക് തടസ്സപെടാതിരിക്കാൻ…

Read More

വിലക്കയറ്റം തടയാൻ സർക്കാർ നടപടി; ഇന്ന് മുതൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തിക്കും

  സംസ്ഥാനത്ത് പച്ചക്കറി വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് തടയാനായി സർക്കാരിന്റെ ഇടപെടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി എത്തിക്കും. തമിഴ്‌നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് കൃഷി വകുപ്പ് പച്ചക്കറികൾ വിപണിയിൽ എത്തിക്കുക. മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ഒരാഴ്ചക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിൽ എത്തിക്കുകയാണ് ലക്ഷ്യം. അയൽ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറി ഹോർട്ടി കോർപിന്റെ നേതൃത്വത്തിലാണ് വിപണിയിലെത്തിക്കുക.

Read More