Headlines

Webdesk

ഒമിക്രോണ്‍; ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക:വിലക്കുമായി കൂടുതല്‍ രാജ്യങ്ങള്‍

കോവിഡ് വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതന്റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തുന്ന രീതി ദൗര്‍ഭാഗ്യകരമെന്ന് പ്രസിഡന്റ് സിറില്‍ റാമഫോസ. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് നിരാശാജനകമാണെന്നും ലോകരാജ്യങ്ങള്‍ ഇതില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയമായ അടിത്തറ ഇല്ലെന്നും ഈ നടപടി ജി 20 ഉച്ചകോടി തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും സിറില്‍ റാമഫോസ പറഞ്ഞു. ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ലോകരാജ്യങ്ങള്‍ തങ്ങളെ ശിക്ഷിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. വകഭേദം എത്രയും വേഗം കണ്ടെത്തിയതിന് പ്രശംസിക്കുന്നതിന് പകരം…

Read More

ഒമിക്രോൺ പിടിമുറുക്കുന്നു; കൂടുതൽ രാജ്യങ്ങളിൽ രോ​ഗം സ്ഥിരീകരിച്ചു: വിവിധ രാജ്യങ്ങളിൽ യാത്രാനിയന്ത്രണം

കോവിഡിന്റെ വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിലെക്ക് വ്യാപിക്കുന്നു. ജർമനി, ബ്രിട്ടൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്ക് പുറമേ ഇറ്റലി, ഓസ്ട്രേലിയ, ഡെന്മാർക്ക്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിൽ കൂടി രോ​ഗം സ്ഥിരീകരിച്ചു. നെതർലാൻഡ്സിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ മൂന്ന് പേർക്ക് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചു. രോ​ഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൈറസിൻറെ പ്രഭവ കേന്ദ്രമായ ആഫ്രിക്കയിൽ നിന്നുള്ളവർക്ക കൂടുതൽ രാഷ്ട്രങ്ങൾ വിലക്ക് ഏർപ്പെടുത്തി. അമേരിക്കക്കും ബ്രിട്ടനും പിന്നാലെ ഇറാൻ, ബ്രസീൽ,…

Read More

മോഡലുകളുടെ മരണം: ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചു

കൊച്ചിയിൽ മോഡലുകൾ ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മരിച്ച കേസിൽ സൈജു എം തങ്കച്ചനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സൈജു മോഡലുകളുടെ കാറിനെ പിന്തുടർന്നതാണ് അപകടത്തിന് കാരണമാക്കിയത്. ഇതിന് മുമ്പായി ഇവർ കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ ഡിജെ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഈ പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ സൈജു പോലീസിന് കൈമാറിയിട്ടുണ്ട് സൈജുവിന്റെ സുഹൃത്തുക്കളാണ് പലരും. ഇവരെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യും. പാർട്ടിയിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ, പങ്കെടുത്ത പ്രമുഖർ ആരെല്ലാമാണ്…

Read More

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്; ജോസ് കെ മാണിയുടെ വിജയമുറപ്പ്

കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫിന് വേണ്ടി ജോസ് കെ മാണിയും യുഡിഎഫിന് വേണ്ടി ശൂരനാട് രാജശേഖരനും മത്സരിക്കും സഭയിലെ അംഗബലം വെച്ച് ജോസ് കെ മാണിയുടെ വിജയം ഉറപ്പാണ്. 99 പ്രതിനിധികളാണ് എൽ ഡി എഫിനുള്ളത്. മുൻ മന്ത്രി ടി പി രാമകൃഷ്ണനും പി മമ്മിക്കുട്ടിയും ചികിത്സയിലായതിനാൽ എൽഡിഎഫിന്റെ 97 അംഗങ്ങളെ ഇന്ന് സഭയിലെത്തൂ. യുഡിഎഫിന്റെ 41 അംഗങ്ങളിൽ പി ടി…

Read More

ഒമിക്രോൺ വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ രാജ്യങ്ങൾ, ആഫ്രിക്കയിലേക്ക് പ്രവേശന വിലക്കും

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ നേരിടാൻ കൂടുതൽ രാജ്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ. നെതർലാൻഡ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി. അമേരിക്ക എട്ട് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തി. നെതർലാൻഡിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ പതിമൂന്ന് പേരിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയിരുന്നു. ഇതോടെ നെതർലാൻഡിൽ ആഘോഷ പരിപാടികൾക്കും ഒത്തുചേരലിനും നിയന്ത്രണം ഏർപ്പെടുത്തി. യുകെയിൽ മൂന്നാമത്തെ ആൾക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര നിരോധിച്ചുു വിദേശത്ത് നിന്നെത്തുന്നവർക്ക് യുകെയിൽ പരിശോധനയും ക്വാറന്റൈനും നിർബന്ധമാക്കി. ജർമനിയിൽ ദക്ഷിണാഫ്രിക്കയിൽ…

Read More

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് മുതൽ; കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് അവതരിപ്പിക്കും

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ഇന്ന് തന്നെ ചർച്ച നടത്തി ബില്ല് പാസാക്കാനാണ് തീരുമാനം. ശൈത്യകാല സമ്മേളന കാലയളവിൽ 25 ബില്ലുകൾ അവതരിപ്പിക്കുന്നുണ്ട് അതേസമയം താങ്ങുവിലക്ക് നിയമസംരക്ഷണം ആവശ്യപ്പെട്ട് പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറാണ് കാർഷിക നിയമം പിൻവലിക്കൽ ബില്ല് അവതരിപ്പിക്കുക. നിയമം പിൻവലിക്കുമ്പോൾ ഹാജാരാകാൻ ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും തങ്ങളുടെ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട് കർഷക സമരത്തിനിടെ മരിച്ച…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം മുതൽ കാസർകോട് വരെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അറബിക്കടലിലെത്തിയ ചക്രവാത ചുഴിയുടെ സ്വാധീനത്തിലാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളിൽ ചക്രവാത ചുഴി ശക്തിപ്രാപിക്കും. 24 മണിക്കൂറിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും. ഇത് ഇന്ത്യൻ തീരത്തേക്ക് നീങ്ങും

Read More

പ്രഭാത വാർത്തകൾ

  🔳ലോകാരോഗ്യ സംഘടന അത്യന്തം അപകടകാരിയെന്ന് വിശേഷിപ്പിച്ച കൊവിഡ് വകഭേദം ഒമിക്രോണ്‍ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. ബെല്‍ജിയത്തിന് പിന്നാലെ ജര്‍മനിയിലും ഇറ്റലിയിലുമായി മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ട് കേസുകള്‍ സ്ഥിരീകരിച്ച ബ്രിട്ടന്‍ കടുത്ത നടപടികളുമായി രംഗത്തെത്തി. ഇസ്രയേല്‍ രാജ്യാതിര്‍ത്തികള്‍ അടച്ചു. ബെല്‍ജിയത്തിന് പിന്നാലെ ജര്‍മനിയില്‍ രണ്ടുപേരിലും ഇറ്റലിയില്‍ ഒരാളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങളിലും ആശങ്ക ഏറുകയാണ്. 🔳ഒമിക്രോണ്‍ വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക…

Read More

യു.എ.ഇയില്‍ നിയമ പരിഷ്‌ക്കരണം; വീട്ടുജോലിക്കാര്‍ക്ക് സംരക്ഷണം: ബലാത്സംഗത്തിന് ജീവപര്യന്തം

  അബുദാബി: യു.എ.ഇയില്‍ സാമ്പത്തിക, നിക്ഷേപ, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിയമനിര്‍മാണ പരിഷ്‌കാരങ്ങള്‍ക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. സ്ത്രീകളുടെയും കുട്ടികളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശ സംരക്ഷണത്തിന് കൂടുതല്‍ പരിഗണന നല്‍കുന്നതാണ് നിയമ പരിഷ്‌ക്കാരങ്ങള്‍. രാജ്യരൂപീകരണത്തിന്റെ 50-ാം വര്‍ഷത്തില്‍ 40 ലധികം നിയമങ്ങളാണ് പരിഷ്‌കരിച്ചത്. നിക്ഷേപം, വ്യാപാരം, വ്യവസായം, വാണിജ്യം, കമ്പനി, വ്യാവസായിക സ്വത്തുക്കളുടെ നിയന്ത്രണവും സംരക്ഷണവും, പകര്‍പ്പവകാശം, വ്യാപാരമുദ്രകള്‍, വാണിജ്യ രജിസ്റ്റര്‍,…

Read More

ഒമിക്രോണിനെതിരെ പുതിയ വാക്‌സിന്‍; നൂറു ദിവസത്തിനുള്ളില്‍ വികസിപ്പിക്കുമെന്ന് ഫൈസറും ബയോഎന്‍ടെകും

  ന്യൂയോര്‍ക്ക്: കൊവിഡ്-19ന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാകുമോയെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ പുതിയ വാക്‌സിനുകള്‍ വികസിപ്പിക്കുമെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോണ്‍ടെകും അറിയിച്ചു. പുതിയ വകഭേദത്തിനെതിരെ തങ്ങളുടെ നിലവിലെ വാക്സിന്‍ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്നും അതിനാല്‍ നൂറു ദിവസത്തിനുള്ളില്‍ പുതിയ വാക്‌സിന്‍ വികസിപ്പിക്കുമെന്നും കമ്പനികള്‍ പ്രസ്താവനയില്‍ പറയുന്നു. ഒമിക്രോണിന്റെ വിവരങ്ങള്‍ കമ്പനി ശേഖരിച്ചുവരികയാണ്. പുതുതായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം കൊവിഡിന്റെ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും മാരകമായ വകഭേദമാണ്. യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്നും വളരെയേറെ ജനിതകമാറ്റം…

Read More