Headlines

Webdesk

പോക്‌സോ കേസ് ഇരയായ പെൺകുട്ടിയുടെ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

  മലപ്പുറം തേഞ്ഞിപ്പാലത്ത് പോക്‌സോ കേസുകളിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് തേടി. കോഴിക്കോട്, മലപ്പുറം ജില്ലാ പോലീസ് മേധാവിമാരോടാണ് റിപ്പോർട്ട് തേടിയത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട് ഇന്നലെ രാവിലെയാണ് തേഞ്ഞിപ്പാലത്തെ വാടക വീട്ടിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി, ഫറോക്ക് പോലീസ് സ്‌റ്റേഷനുകളിലായി കൂട്ടബലാത്സംഗം അടക്കം മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് മരിച്ച പെൺകുട്ടി. ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി അമ്മ പോയ…

Read More

ടി20 ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചു; ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ

  ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 23ന് മെൽബണിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെന നേരിടും. ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ് ടൂർണമെന്റ്. പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. കൂടാതെ യോഗ്യതാ റൗണ്ട് വിജയിച്ചെത്തുന്ന രണ്ട് ടീമുകൾ കൂടി ഗ്രൂപ്പിൽ ഉൾപ്പെടും. ഒന്നാം ഗ്രൂപ്പിൽ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം ഒക്ടോബർ…

Read More

പുതിയ പാർലമെന്റ് മന്ദിരത്തിന് 282 കോടി രൂപ അധിക ചെലവ് വരുമെന്ന് റിപ്പോർട്ട്

  സെൻട്രൽ വിസ്ത പദ്ധതിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിന് 282 കോടി രൂപ അധിക ചെലവ് വരുമെന്ന് റിപ്പോർട്ട്. 977 കോടി രൂപയാണ് നേരത്തെ ബജറ്റ് കണക്കാക്കിയിരുന്നത്. ഇതിൽ 29 ശതമാനം വർധനവ് കൂടി വരുമെന്നാണ് കേന്ദ്രസർക്കാരിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ  ആകെ ചെലവ് 1250 കോടി രൂപ കടക്കും 2020 ഡിസംബറിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നത്. നിലവിൽ 40 ശതമാനം നിർമാണം ടാറ്റ പ്രൊജക്ട്‌സ് പൂർത്തിയാക്കിയിട്ടുണ്ട്. 13 ഏക്കറിലായി സ്ഥിതി…

Read More

വീണ്ടും മാറ്റി: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

  നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപും കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരാണ് കേസിലെ പ്രതികൾ അതേസമയം കേസിൽ ദിലീപിനെതിരെ മറ്റൊരു വകുപ്പ് കൂടി അന്വേഷണ സംഘം ചേർത്തു. കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പാണ് ചുമത്തിയത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട്…

Read More

ഭർത്താവിന്റെ അറുത്തെടുത്ത ശിരസ്സുമായി വീട്ടമ്മ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

  ആന്ധ്രാപ്രദേശിലെ ചിറ്റൂർ റെനിഗുണ്ടയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ തലയറുത്ത് കൊന്ന വീട്ടമ്മ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഭർത്താവിന്റെ അറുത്തെടുത്ത ശിരസ്സുമായാണ് ഇവർ സ്‌റ്റേഷനിലെത്തിയത്. 53കാരനായ ഭശ്യാം രവിചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ധരയെ(50) പോലീസ് അറസ്റ്റ് ചെയ്തു ഇവരുടെ വീട്ടിൽനിന്ന് ഭശ്യാമിന്റെ ബാക്കി ശരീരം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. 20 വയസ്സുള്ള മകനൊപ്പമാണ് റെനിഗുണ്ട ടൗണിലെ പോലീസ് ലൈനിൽ ഇവർ താമസിച്ചിരുന്നത്. മകന് മാനസികാസ്വാസ്ഥ്യമുണ്ട്. ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്ക്…

Read More

കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയ നടപടി തിരുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

  റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ ത്ള്ളിയ കേന്ദ്ര സർക്കാർ തീരുമാനം തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. കാലികപ്രസക്തവും വളരെയധികം സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ ടാബ്ലോ അവതരിപ്പിക്കുന്നത്. ഇതിന് അനുമതി നിഷേധിച്ചത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളം മാത്രമല്ല, രാജ്യം തന്നെ കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കർത്താവും തത്വചിന്തകനുമാണ് ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ടാബ്ലോ…

Read More

തകർത്തടിച്ച് യൂസഫ് പത്താൻ; ഏഷ്യാ ലയൺസിനെ തകർത്ത് ഇന്ത്യാ മഹാരാജാസ്

  ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മഹാരാജാസിന് ജയം. ഒമാനിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ മഹാരാജാസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഏഷ്യാ ലയൺസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ മഹാരാജാസ് 19.1 ഓവറിൽ 179 റൺസ് എടുത്ത് വിജയം പൂർത്തിയാക്കി യൂസഫ് പത്താനും മുഹമ്മദ് കൈഫും ചേർന്നാണ് ഇന്ത്യ മഹാരാജാസിനെ വിജയത്തിലേക്ക് എത്തിച്ചത്. യൂസഫ് 40 പന്തിൽ അഞ്ച്…

Read More

ദിലീപിനെതിരെ കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചേർത്തു; അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ ഒരു വകുപ്പ് കൂടി ചേർത്തു. കൊലപാതകത്തിനുള്ള വകുപ്പ് കൂടിയാണ് ചേർത്തത്. നേരത്തെ കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയിരുന്നത്. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോർട്ട് നൽകി. ഈ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു ഇത് അസാധാരണമായ കേസാണെന്നായിരുന്നു പ്രോസിക്യൂഷൻ…

Read More

വി എസ് അച്യുതാനന്ദന് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യൂതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതുകൂടി കണക്കിലെടുത്താണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത് കുറച്ചുകാലമായി സന്ദർശകരെ അനുവദിക്കാതെയും പൊതുപരിപാടികൾ ഒഴിവാക്കിയുമായിരുന്നു വി എസ് കഴിഞ്ഞിരുന്നത്. എന്നാൽ വി എസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് വി എസിനും രോഗബാധയുണ്ടായത്.

Read More

കേരളത്തിന് ഒരു മെമു ട്രെയിൻ കൂടി അനുവദിച്ചു: റിപബ്ലിക് ദിനത്തിൽ പ്രവർത്തനമാരംഭിക്കും

  കോഴിക്കോട് : കേരളത്തിന് ഒരു മെമു ട്രെയിൻ കൂടി അനുവദിച്ച് കേന്ദ്രം സർക്കാർ. മംഗലാപുരം-കണ്ണൂർ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ സർവീസ് നടത്തുക. റിപ്പബ്ലിക് ദിനത്തിൽ ട്രെയിൻ ഓടിത്തുടങ്ങും.12 ബോഗികളുള്ള ട്രെയിനാണിത്. മയക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ദക്ഷിണമേഖല റെയില്‍വേ ജനറല്‍ മാനേജരുമായി കേരളത്തിലെ എം.പിമാര്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ തീരുമാനം ആയത്. അതേസമയം, കേരളത്തില്‍ കൊല്ലം- എറണാകുളം പാതയില്‍ 2019 സെപ്റ്റംബറിലാണ് മെമു ആദ്യവാരം ആരംഭിച്ചത്. ഇവ സാദാരണ മെമു ട്രെയിനുകളെക്കാള്‍ ഊര്‍ജക്ഷമത കൂടിയതും…

Read More