ഒമിക്രോണ്‍ വകഭേദം; അതിതീവ്ര വ്യാപനത്തിന് സാധ്യതയില്ല: ആശങ്ക വേണ്ടെന്ന് ഐ.സി.എം.ആര്‍
ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). രാജ്യത്ത് ഒമിക്രോണ്‍ വൈറസിന്റെ ആശങ്ക വാക്സിനേഷന്‍ നടപടിയെ ബാധിക്കരുതെന്നാണ് ഐ.സി.എം.ആര്‍ നല്‍കിയിരുന്ന നിര്‍ദേശം. അതിതീവ്ര വ്യാപനത്തിനുള്ള സാധ്യതകള്‍ ഇതുവരെയില്ലെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു. പരമാവധി പേരിലേക്ക് വാക്സിനേഷന്‍ എത്തിക്കുകയാണ് പ്രതിരോധമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നിലവില്‍ ഉപയോഗിക്കുന്ന വാക്‌സിനുകളെ ഒമിക്രോണ്‍ മറികടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ വാക്‌സിനെടുത്തവര്‍ക്ക് വൈറസ് ബാധ ഗുരുതരമാകില്ലന്ന് തന്നെയാണ് ഐ.സി.എം.ആര്‍ കരുതുന്നത്. അതിനാല്‍…
