Headlines

Webdesk

മിസൈൽ, റോക്കറ്റ് റെജിമെന്റുകൾ വിന്യസിച്ച് ചൈന; അതിർത്തിയിൽ വീണ്ടും അശാന്തി

ലഡാക്ക് അതിർത്തിയിൽ ചൈന മിസൈൽ, റോക്കറ്റ് റെജിമെന്റുകൾ വിന്യസിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ. അതിർത്തിക്ക് സമീപം പുതിയ ഹൈവേകളും റോഡുകളും ചൈന നിർമിക്കുന്നതായും സൂചനകളുണ്ട്. കിഴക്കൻ ലഡാക്ക് സെക്ടറിന് സമീപത്തുള്ള അക്‌സായി ചിൻ മേഖലയിലാണ് ചൈനീസ് സൈന്യം പുതി റോഡ് നിർമിക്കുന്നത് ടിബറ്റൻ സ്വയംഭരണ മേഖലയുടെ അടുത്തായി വലിയ തോതിൽ ചൈനീസ് സൈന്യത്തിന്റെ മിസൈൽ, റോക്കറ്റ് റെജിമെന്റുകൾ വിന്യസിച്ചതായും സൈനിക ക്യാമ്പുകൾ നിർമിച്ചതായും റിപ്പോർട്ടുകളുണ്ട്. നിരീക്ഷണ ഡ്രോണുകളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. തദ്ദേശീയരായ ടിബറ്റുകാരെ കൂടി അതിർത്തി ഔട്ട് പോസ്റ്റുകളിൽ…

Read More

മുംബൈ കുർളയിലെ ബലാത്സംഗ കൊല: രണ്ട് പേർ അറസ്റ്റിൽ

  മുംബൈ കുർളയിൽ 20കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഗോവണ്ടി സ്വദേശികളാണ് അറസ്റ്റിലായത്. രേഹാൻ, അഫ്‌സൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഗോവണ്ടി സ്വദേശിയായ യുവതിയെയാണ് ഇവർ ബലാത്സംഗം ചെയ്ത് കൊന്നത് യുവതിയെ കുർളയിൽ എത്തിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ടെറസിൽ വെച്ചാണ് കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. പോലീസ് കണ്ടെത്തുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു.  

Read More

മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിർത്തിവെച്ചു

  മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിർത്തിവെച്ചു. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് നീക്കം. 141.65 അടി വെള്ളമാണ് നിലവിൽ അണക്കെട്ടിലുള്ളത്. റൂൾ കർവ് പ്രകാരം നവംബർ 30ാം തീയതി വരെ 142 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി ഡാമിലെ ജലനിരപ്പും കുറഞ്ഞു. നിലവിൽ 2400.76 അടിയാണ് ഡാമിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളൊഴികെ 12…

Read More

വിദേശത്ത് നിന്നെത്തുന്നവർക്ക് കർണാടകയിൽ പത്ത് ദിവസം നിർബന്ധിത ക്വാറന്റൈൻ

ഒമിക്രോൺ വകഭേദം വ്യാപിക്കുന്നത് കണക്കിലെടുത്ത് കർണാടകത്തിൽ വിദേശത്ത് നിന്നെത്തുന്നവർക്ക് പത്ത് ദിവസം നിർബന്ധിത ക്വാറന്റൈൻ. പത്ത് ദിവസത്തെ ഇടവേളയിൽ കുറഞ്ഞത് മൂന്ന് കൊവിഡ് പരിശോധനയെങ്കിലും നടത്തിയ ശേഷമേ പുറത്തുവിടൂ. മുൻകരുതൽ നടപടിയുടെ ഭാഗമായി ഈ മാസം ഒന്ന് മുതൽ വിദേശത്ത് നിന്നെത്തിവരെ കണ്ടെത്തി പരിശോധിക്കുന്നുണ്ട് നവംബർ ഒന്ന് മുതൽ 95 ആഫ്രിക്കൻ സ്വദേശികൾ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ഇവരിൽ രണ്ട് പേർ കൊവിഡ് പോസിറ്റീവായെങ്കിലും ഒമിക്രോൺ അല്ലെന്ന് കണ്ടെത്തിയിരുന്നു. വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്തും. ഐടി പാർക്കുകളിലടക്കം ജോലിക്കെത്തുന്നവർക്ക് രണ്ട്…

Read More

‘ഓപ്പറേഷന്‍ വിബ്രിയോ’ : കോഴിക്കോട് ജില്ലയില്‍ 22,797 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു

  കോഴിക്കാട് :ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്തിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന ‘ ഓപ്പറേഷന്‍ വിബ്രിയോ’ പരിപാടിയുടെ ഭാഗമായി ഇന്ന് 22,797 കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ 1,368 ടീമുകള്‍ വിവിധ ആരോഗ്യ ബ്ലോക്കുകളില്‍ രംഗത്തിറങ്ങി. ആകെ 33,778 വീടുകള്‍ സന്ദര്‍ശിച്ചു. ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന 150 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 131 ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. 3,791 ലഘുലേഖകള്‍…

Read More

അധികാരമല്ല, ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യം: നരേന്ദ്രമോദി

  അധികാരത്തിൽ ഇരിക്കുകയല്ല ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 83ാമത് മൻ കി ബാത്തിലൂടെ സംസാരിക്കുകയായിരുന്നു മോദി. കേന്ദ്ര സർക്കാരിന്റെ പദ്ധതികളിലൂടെയും പ്രവർത്തനത്തിലൂടെയും സാധാരണക്കാരന്റെ ജീവിതം എങ്ങനെ മാറിയെന്ന് അറിയുന്നത് കൂടുതൽ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ പദ്ധതിയിലൂടെ സാധാരണക്കാരന്റെ ജീവിതത്തിലുണ്ടായ പുരോഗതികളും വളർച്ചയും അറിയുന്നതിലൂടെ മനസിന് സംതൃപ്തിയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ആശയത്തിന്റെ പ്രധാന്യത്തെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

Read More

മഴ തീരുന്നതോടെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കും; 119 കോടി രൂപ അനുവദിച്ചതായും മന്ത്രി

  മഴ തീരുന്ന മുറയ്ക്ക് റോഡിന്റെ അറ്റകുറ്റപണികൾ അടിയന്തരമായി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അറ്റകുറ്റപണികൾക്കായി മാത്രം 119 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, കരാറുകാരന്റെ ചുമതല റോഡുപണി കഴിയുന്നതോടെ അവസാനിക്കുന്നില്ലെന്നും പരിപാലന കാലയളവിലുണ്ടാകുന്ന തകരാറുകൾ കരാറുകാരൻ തന്നെ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു. പരിപാലന കാലവധി കഴിഞ്ഞ റോഡുകൾ എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കുകയാണെന്നും ഭാവിയിൽ നന്നായി പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ കാലാവധി കഴിഞ്ഞ റോഡിന് റണ്ണിംഗ് കോൺട്രാക്ട് നൽകാനാണ് തീരുമാനം….

Read More

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ചു; മരണകാരണം വ്യക്തമല്ല

  ഗുരുതരാവസ്ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി കൊളപ്പടി ഊരിലെ ദോഡത്തൻ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ച തിരിഞ്ഞാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. നിരീക്ഷണത്തിലിരിക്കേ രാത്രി എട്ടുമണിയോടെ മരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു.

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 8774 പേർക്ക് കൂടി കൊവിഡ്; 621 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8774 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 621 മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം  3,45,72,523 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്  4,68,554 പേരാണ്. നിലവിൽ 1,05,691 പേരാണ് ചികിത്സയിൽ കഴിയുന്നത്. പുതിയ കൊറോണ വൈറസ് അണുബാധകളുടെ പ്രതിദിന വർധനവ് 51 ദിവസങ്ങളിൽ 20,000 ത്തിൽ താഴെയാണ്.

Read More

കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി കർണാടക; വിദ്യാർഥികൾക്ക് നിർബന്ധിത ക്വാറന്റൈൻ

  കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി കർണാടക. കൂടുതൽ മലയാളി വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. കേരള അതിർത്തികളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാണ് വിദ്യാർഥികൾക്ക് രണ്ടാഴ്ച ക്വാറന്റൈൻ വേണം. പതിനാറാം ദിവസം കൊവിഡ് പരിശോധന നടത്തി മാത്രമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കൂ. ബംഗളൂരു നഴ്‌സിംഗ് കോളജുകളിലടക്കം കൂടുതൽ മലയാളി വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി അതേസമയം ബംഗളൂരുവിലെത്തിയ രണ്ട് ആഫ്രിക്കൻ സ്വദേശികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കക്ക് ഇടയാക്കിയിരുന്നു. പരിശോധനയിൽ…

Read More