കെ റെയിൽ വിശദീകരണ യോഗത്തിൽ സംഘർഷമുണ്ടാക്കിയ റിജിൽ മാക്കുറ്റി അടക്കം ആറ് പേർ റിമാൻഡിൽ

 

കെ റെയിൽ വിശദീകരണ യോഗത്തിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് റിജിൽ മാക്കുറ്റി അടക്കം ആറ് പേർ റിമാൻഡിൽ. കണ്ണൂരിൽ മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലേക്കാണ് യൂത്ത് കോൺഗ്രസുകാർ അതിക്രമിച്ചു കയറിയത്.

ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസുകാരും സംഘാടകരും തമ്മിൽ പ്രശ്‌നമുണ്ടായി. യോഗത്തിൽ വന്ന നാട്ടുകാർ യൂത്ത് കോൺഗ്രസുകാരെ നന്നായി കൈകാര്യവും ചെയ്തു. ഇതിന് പിന്നാലെയാണ് റിജിൽ മാക്കുറ്റി, സുധീപ് ജെയിംസ് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തത്

അതേസമയം എതിർപ്പുകൾക്ക് കീഴടങ്ങാതെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അടച്ചിട്ട ഹാളുകളിൽ നടക്കുന്ന യോഗങ്ങൾ കയ്യേറിയുള്ള പ്രതിഷേധങ്ങൾ ജനാധിപത്യപരമല്ലെന്ന് മന്ത്രി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു