Headlines

Webdesk

തുടരന്വേഷണം വെറും പ്രഹസനം; വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയെ വീണ്ടും സമീപിച്ച് നടൻ ദിലീപ്. വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കണം. കേസിൽ തുടരന്വേഷണമെന്ന ആവശ്യം പ്രഹസനമാണ്. സംസ്ഥാന സർക്കാർ സമയം ചോദിക്കുന്നത് വിചാരണ ജഡ്ജി മാറുംവരെ കാക്കാനാണെന്നും ദിലീപ് പറയുന്നു അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഇതുവരെ അവസാനിച്ചിട്ടില്ല. ദിലീപിന്റെ മൊഴിയിൽ നിറയെ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്….

Read More

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ്; ഐസോലേഷനിൽ പ്രവേശിച്ചു

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഹൈദരാബാദിലാണ് അദ്ദേഹമുള്ളത്. ഹൈദരാബാദിൽ ഉപരാഷ്ട്രപതി ഒരാഴ്ച ഐസോലേഷനിൽ തുടരുമെന്ന് ഓഫീസ് വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരമാണ് ഉപരാഷ്ട്രപതിയുടെ കൊവിഡ് പരിശോധന ഫലം ലഭിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ ഐസോലേഷനിലേക്ക് മാറണമെന്നും പരിശോധന നടത്തണമെന്നും വെങ്കയ്യ നായിഡു അഭ്യർഥിച്ചു.

Read More

വയനാട് ജില്ലയില്‍ 1074 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (23.01.22) 1074 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 260 പേര്‍ രോഗമുക്തി നേടി. 19 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1067 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ 2 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 143101 ആയി. 136829 പേര്‍ രോഗമുക്തരായി. നിലവില്‍ 4439 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4233 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

വയനാട് ബാണാസുര ഡാമിൽ യുവാവ് മുങ്ങി മരിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാം പദ്ധതി പ്രദേശത്തെ കുറ്റിയം വയൽ പ്രദേശത്ത്  വെള്ളക്കെട്ടില്‍ യുവാവിനെ കാണാതായതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചിലിൽ  മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി റാഷിദ്  (27) മരിച്ചതെന്നാണ്  പ്രാഥമിക വിവരം . കുറ്റിയാം വയല്‍ ഭാഗത്താണ് സംഭവം നടന്നത്.  പ്രദേശത്ത് നാട്ടുകാരും ഫയർഫോഴ്സും പോലീസും നടത്തിയ ഊർജിതമായ തിരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്.   കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

Read More

ബാണാസുര ഡാം പരിസരത്ത് യുവാവിനെ കാണാതായതായി സംശയം; തിരച്ചില്‍ നടത്തുന്നു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാണാസുര ഡാം പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടില്‍ യുവാവിനെ കാണാതായതായി സംശയം. കൊടുവള്ളി സ്വദേശിയെയാണ് കാണാതായതായി പ്രാഥമിക വിവരമുള്ളത്. കുറ്റിയാം വയല്‍ ഭാഗത്താണ് സംഭവം. നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.

Read More

കോതമംഗലത്ത് നിന്ന് കാണാതായ 15കാരന്റെ മൃതദേഹം കുട്ടമ്പുഴ പുഴയിൽ

കോതമംഗലത്ത് നിന്ന് ശനിയാഴ്ച കാണാതായ വിദ്യാർഥിയുടെ മൃതദേഹം കുട്ടമ്പുഴ പുഴയിൽ കണ്ടെത്തി. പിണവൂർകുടി സ്വദേശി മഹേഷിനെയാണ്(15) മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് മഹേഷ് കുട്ടമ്പുഴയിലേക്ക് പോയത്.  

Read More

അരുണാചലിൽ നിന്ന് കാണാതായ 17കാരനെ ചൈനീസ് സൈന്യം കണ്ടെത്തി; ഇന്ത്യക്ക് കൈമാറും

  അരുണാചൽ പ്രദേശിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ 17കാരനെ കണ്ടെത്തിയെന്ന് ചൈനീസ് സൈന്യം അറിയിച്ചതായി ഇന്ത്യൻ സേന. അരുണാചൽ പ്രദേശിൽ നിന്നും കാണാതായ ആൺകുട്ടിയെ കണ്ടെത്തിയതായും നടപടിക്രമങ്ങൾ പാലിച്ചു വരികയാണെന്നും ചൈനീസ് സൈന്യം തങ്ങളെ അറിയിച്ചെന്ന് പിആർഒ ഡിഫൻസ്, തേസ്പൂർ ലെഫ്റ്റന്റ് കേണൽ ഹർഷവർധൻ പാണ്ഡെ പ്രസ്താവനയിൽ പറഞ്ഞു. അരുണാചൽ പ്രദേശിലെ സിയൂങ്‌ലയ്ക്ക് കീഴിലുള്ള ലുങ്ത ജോർ പ്രദേശത്ത് നിന്നുള്ള മിറാം തരോൺ എന്ന 17 കാരനെ ജനുവരി 18 മുതലാണ് കാണാതായത്. മിറോ തരോണിനെ…

Read More

ദിലീപിനെ ചോദ്യം ചെയ്യുന്നത് അഞ്ച് മണിക്കൂർ പിന്നിട്ടു; കൃത്യമായ തെളിവുകൾ ലഭിച്ചതായി എഡിജിപി

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യുന്നത് അഞ്ച് മണിക്കൂർ പിന്നിട്ടു. കൊച്ചി കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ് അടക്കം അഞ്ച് പ്രതികളെയും ചോദ്യം ചെയ്യുന്നത്. ഓരോരുത്തരെ വേറെ വേറെയാണ് ചോദ്യം ചെയ്യുന്നത്. പിന്നീട് ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും കേസിൽ സത്യസന്ധമായി അന്വേഷണം പൂർത്തിയാക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. തെളിവ് ശേഖരിക്കലാണ് പോലീസിന്റെ ജോലി. അതാണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ചോദ്യം ചെയ്യൽ കൃത്യമായി നടത്തും. കോടതിയെ സമീപിച്ചവരല്ലാതെ…

Read More

മാനം രക്ഷിക്കാൻ ടീം ഇന്ത്യ; മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ച

  മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ദക്ഷിണാഫ്രിക്കയുടെ മുൻനിര തകർന്നു. മത്സരം പത്തോവർ പൂർത്തിയാകുമ്പോൾ ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലാണ്. മലാൻ, ബവുമ എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. സ്‌കോർ 8ൽ നിൽക്കെ ഒരു റൺസെടുത്ത മലാനെ ദീപക് ചാഹർ പുറത്താക്കുകയായിരുന്നു. എട്ട് റൺസെടുത്ത ബവുമ റൺ ഔട്ടായി. 34 റൺസുമായി ക്വിന്റൺ ഡി കോക്കും 9 റൺസുമായി മർക്രാമുമാണ് ക്രീസിൽ ആദ്യ രണ്ട് ഏകദിനങ്ങളിലും പരാജയപ്പെട്ട…

Read More

ഭക്ഷ്യമന്ത്രി ജി ആർ അനിലിനും കൊവിഡ് സ്ഥിരീകരിച്ചു; നിരീക്ഷണത്തിൽ പ്രവേശിച്ചു

  സംസ്ഥാനത്ത് വീണ്ടുമൊരു മന്ത്രിക്ക് കൂടി കൊവിഡ്. ഭക്ഷ്യമന്ത്രി ജി ആർ അനിലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ മന്ത്രി ഔദ്യോഗിക വസതിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ്. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വി എസ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More