Headlines

Webdesk

പാലക്കാട് വടക്കഞ്ചേരിയിൽ കുടുംബവഴക്കിനിടെ യുവാവ് കൊല്ലപ്പെട്ടു; ഭാര്യയുടെ ബന്ധു കസ്റ്റഡിയിൽ

  പാലക്കാട് വടക്കഞ്ചേരി തച്ചനടിയിൽ യുവാവ് കുടുംബവഴക്കിനിടെ കൊല്ലപ്പെട്ടു. നാൽപതുകാരനായ അബ്ബാസാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് ആനമല സ്വദേശിയാണ് അബ്ബാസ്. അബ്ബാസ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെയും മദ്യപിച്ച് വന്ന് ഭാര്യ അടക്കമുള്ള സ്ത്രീകളെ ഇയാൾ മർദിച്ചു. അക്രമാസക്തനായി ഗ്യാസ് സിലിണ്ടർ എടുത്ത് എറിയുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കുന്നതിനിടെ അബ്ബാസിന്റെ തലയ്ക്ക് അടിയേൽക്കുകയും മരിക്കുകയുമായിരുന്നു തലയ്ക്ക് പരുക്കേറ്റ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More

ദിലീപും കൂട്ടുപ്രതികളും ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും. ദിലീപ് അടക്കം അഞ്ച് പ്രതികളും ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് നിർദേശിച്ച് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് പ്രതികൾ. അന്വേഷണ സംഘത്തിന് മൂന്ന് ദിവസം ദിലീപിനെ രാവിലെ ഒമ്പത് മണി മുതൽ…

Read More

സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; കർശന പരിശോധന

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണം. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. അവശ്യ സർവീസുകൾ മാത്രമേ ഇന്ന് അനുവദിക്കൂ. സംസ്ഥാന അതിർത്തികളിലും പരിശോധന ശക്തമാക്കി. ഇന്നലെ അർധരാത്രി മുതൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട് ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ മാത്രമാകും ലഭിക്കുക. മരണാനന്തര, വിവാഹ ചടങ്ങുകൾക്ക് 20 പേർക്ക് മാത്രം പങ്കെടുക്കാം. പി എസ് സി പരീക്ഷകൾ മാറ്റി. എട്ട് ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. അവശ്യ വിഭാഗത്തിലുള്ള സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ജീവനക്കാർ…

Read More

പ്രഭാത വാർത്തകൾ

🔳 സംസ്ഥാനത്ത് ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. പുറത്തിറങ്ങുന്നതു വിലക്കിയിട്ടുണ്ട്. അര്‍ധരാത്രിയോടെ പോലീസ് കര്‍ശന പരിശോധന ആരംഭിച്ചു. മതിയായ കാരണവും സത്യവാങ്മൂലവും ഇല്ലാത്തവര്‍ക്കെതിരേ നടപടിയുണ്ടാകും. നാമമാത്രമായി കെഎസ്ആര്‍ടിസി ബസ് ഓടും. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു വരെ പ്രവര്‍ത്തിക്കാം. കള്ളുഷാപ്പുകള്‍ക്കു നിയന്ത്രണം ബാധകമാക്കിയിട്ടില്ല. 🔳നടിയെ ആക്രമിച്ച കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ ഇന്നു രാവിലെ മുതല്‍ ചോദ്യം…

Read More

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പര; കാര്യവട്ടത്തെ വേദി മാറ്റി

  മുംബൈ: വെസ്റ്റിന്‍ഡീസിനെതിരെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലെ മത്സരത്തിനുള്ള വേദി തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്നും മാറ്റി. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് മത്സരവേദി മാറ്റാനുള്ള ബി സി സി ഐ തീരുമാനം. ഇതോടെ എല്ലാ മത്സരങ്ങളും കൊല്‍ക്കത്തിയില്‍ നടത്താനാണ് തീരുമാനം. പരമ്പരയിലെ അവസാന മത്സരമായിരുന്നു കാര്യവട്ടത്ത് നടക്കേണ്ടിയിരുന്നത്.

Read More

ആട്ടിൻ പാലിന്റെ ​ഗുണങ്ങൾ

  പ്രീബയോട്ടിക് ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ആട്ടിന്‍ പാലിന് അണുബാധ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉദരത്തിലുണ്ടാകുന്ന എല്ലാത്തരം അണുബാധകളില്‍ നിന്നും ആട്ടിന്‍ പാല്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കാനും ദോഷകരമായ ബാക്ടീരിയകളില്‍ നിന്നും സംരക്ഷിക്കാനും ഒലിഗോസാക്കറൈഡ്‌സ് എന്ന പ്രീബയോട്ടിക്കിന് കഴിയുമെന്ന് പഠനത്തില്‍ തെളിഞ്ഞു. 14 ഇനം പ്രീബയോട്ടിക് ഒലിഗോ സാക്കറൈഡുകള്‍ ആട്ടിന്‍ പാലില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായത്. ഇവയില്‍ അഞ്ചെണ്ണം മുലപ്പാലിലും അടങ്ങിയിട്ടുണ്ട്….

Read More

ന​ട​ന്‍ ജ​യ​റാ​മി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു

  കൊച്ചി: ന​ട​ന്‍ ജ​യ​റാ​മി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. താ​നു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​ര്‍ ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ല്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജ​യ​റാം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കോവിഡ്​ വ്യാപനം; തെരഞ്ഞെടുപ്പ്​ റാലികൾക്കുള്ള വിലക്ക്​ ജനുവരി 31 വരെ തുടരും

  കോവിഡ്​ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ്​ റാലികൾക്കുള്ള വിലക്ക്​ ജനുവരി 31 വരെ തുടരുമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ്​ നടക്കുന്ന അഞ്ച്​ സംസ്ഥാനങ്ങളിലാണ്​ വിലക്ക്​. നിയന്ത്രണങ്ങൾ പാലിക്കാത്ത പാർട്ടികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു. വീടുകൾ കയറിയുള്ള പ്രചാരണത്തിന്​ പരമാവധി അഞ്ച്​ പേരെ മാത്രമേ അനുവദിക്കുവെന്നും കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ കോവിഡ്​ മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന്​ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ചീഫ്​ സെക്രട്ടറി അല്ലെങ്കിൽ ജില്ലാ മജിസ്​ട്രേറ്റുമാർക്കാണെന്ന്​ കമ്മീഷൻ വ്യക്​തമാക്കി. നേരത്തെ ജനുവരി 15ന്​ നടന്ന…

Read More

35 യൂട്യൂബ് ചാനലുകൾ പൂട്ടും; കടുത്ത നടപടി ആവശ്യപ്പെട്ട് കേന്ദ്രം

  ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് 35 യൂട്യൂബ് ചാനലുകൾ പൂട്ടാൻ കേന്ദ്രത്തിന്റെ നിർദേശം. പാകിസ്താൻ ആസ്ഥാനമായുള്ള യൂട്യൂബ് ചാനലുകൾക്കും രണ്ട് വാർത്താ പോർട്ടലുകൾക്കുമെതിരെയാണ് കേന്ദ്ര വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ആസൂത്രിതമായി ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാണ് ഇവയ്‌ക്കെതിരെ നടപടി ആവശ്യപ്പെടാൻ സർക്കാർ ഉന്നയിക്കുന്ന കാരണം. ഖബർ വിത്ത് ഫാക്ട്‌സ്, ഖബർ തായ്‌സ്, ഇൻഫർമേഷൻ ഹബ്, ഫ്‌ളാഷ് നൗ, മേര പാകിസ്താൻ വിത്ത്, ഹഖീഖത്ത് കി ദുനിയ, അപ്‌നി ദുനിയ…

Read More

അട്ടപ്പാടി ശിശു മരണം: മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം

  അട്ടപ്പാടി ശിശു മരണങ്ങളുമായി ബന്ധപ്പെട്ട് കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചത്. 25 മാസത്തിനിടെ മരിച്ച 23 കുട്ടികളുടെ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. 2017 മുതൽ 2019 വരെ റിപ്പോർട്ട് ചെയ്ത ശിശുമരണങ്ങളുമായി ബന്ധപ്പെട്ടാണ് നഷ്ടപരിഹാരം. നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സഹായധനം നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. പാലക്കാട് കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി  

Read More