Headlines

Webdesk

മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു.  വൈകുന്നേരം നടത്തിയ പരിശോധനയിൽ ആണ് അദ്ദേഹം കൊവിഡ് പോസിറ്റീവ് ആയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രി പങ്കെടുക്കാനിരുന്ന പൊതു പരിപാടികൾ റദ്ദാക്കിയതായും അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പുലർത്തണമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Read More

അതേ, നിങ്ങളുടെ വസ്ത്രം തന്നെയാണ് പ്രശ്‌നം; പൊലീസില്‍ നിന്ന് തനിക്കും മാതാവിനുമുണ്ടായ ദുരനുഭവം പങ്കുവച്ച് യുവാവ്

  തനിക്കും മാതാവിനും കേരളാ പൊലീസിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നെഴുതിയ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുന്നു. ഇന്ന് രാവിലെ കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ പോകുന്നതിനിടെ തനിക്കും മാതാവിനും പോലീസിൽ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്സല്‍ എന്ന യുവാവ് പങ്കുവച്ചത്. പല വാഹനങ്ങളും പോകാന്‍ അനുവദിച്ചപ്പോഴും തങ്ങളുടെ വാഹനം മാത്രം പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു നിര്‍ത്തിയെന്നും, പര്‍ദ്ദ ധരിച്ച മാതാവിനോട് നിങ്ങളുടെ വസ്ത്രമാണ് പ്രശ്നം എന്ന് പറഞ്ഞെന്നും അഫ്സല്‍‌ പറയുന്നു. ‘അങ്ങനെ കേരള പൊലീസിലെ…

Read More

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റ മൗലവി അന്തരിച്ചു

  ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റ മൗലവി (86) അന്തരിച്ചു. തിരുവനന്തപുരം വലിയ ഖാസിയായിരുന്നു. പെരുമ്പാവൂർ ചേലക്കുളത്തെ വീട്ടിലായിരുന്നു അന്ത്യം. വാർധഖ്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഖബറടക്കം  രാവിലെ 11 മണിക്ക് ചേലക്കുളം ജുമാമസ്ജിദിൽ നടക്കും.

Read More

പ്രഭാത വാർത്തകൾ

  🔳സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ നിയമന അധികാരം കേന്ദ്ര സര്‍ക്കാരിനു മാത്രമാക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാനങ്ങള്‍. ഐഎഎസ് ഉദ്യോഗസ്ഥരും ഈ നീക്കത്തോടു യോജിക്കുന്നില്ല. ഓള്‍ ഇന്ത്യ സര്‍വീസസ് ഡെപ്യൂട്ടേഷന്‍ ചട്ടങ്ങളുടെ ഭേദഗതിയില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര നീക്കം ഫെഡറല്‍ തത്ത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. 🔳ജോലി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ ആപ്പുകള്‍ സ്വകാര്യ…

Read More

സംസ്ഥാനത്ത് ഇന്ന് 45,449 പേർക്ക് കൊവിഡ്, 38 മരണം; 27,961 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍…

Read More

ദിലീപിൻ്റെ ജാമ്യത്തിന് ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്

  തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിക്കാൻ ബിഷപ്പ് ഇടപെട്ടിട്ടില്ലെന്നും വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും നെയ്യാറ്റിൻകര രൂപത. ജാമ്യം ലഭിക്കാൻ ബിഷപ്പ് ഇടപെട്ടുവെന്ന് പറഞ്ഞ് സംവിധായകൻ ബാലചന്ദ്രകുമാർ പണം തട്ടിയെന്ന് ദിലീപിൻ്റെ സത്യവാങ്മൂലത്തുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രൂപതയുടെ വിശദീകരണം. ദിലീപുമായോ ആരോപണമുന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിൻകര ബിഷപ്പിന് യാതൊരു ബന്ധവുമില്ല. ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നതെന്നും നെയ്യാറ്റിൻകര രൂപത പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

Read More

മുഖകാന്തി വർദ്ധിപ്പിക്കാൻ ഇതാ രണ്ട് കിടിലൻ ഫേസ് പാക്കുകൾ

  സൗന്ദര്യ സംരക്ഷണത്തിനായി പണ്ട് മുൽക്കേ ഉപയോഗിച്ചു വരുന്ന ചേരുവകയാണ് കടലപ്പൊടി. എണ്ണമയമുള്ള ചർമ്മത്തിന് കടലമാവ് ഒരു മികച്ച ക്ലെൻസറാണ്. ചർമ്മത്തിലെ അധിക എണ്ണ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇത് ഈർപ്പം നിയന്ത്രിക്കുന്നതിലൂടെ ചർമ്മത്തെ മൃദുലമാക്കുന്നു. മുഖകാന്തി വർ​ദ്ധിപ്പിക്കുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന കടലമാവ് കൊണ്ടുള്ള രണ്ട് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം… ഒന്ന്… വേണ്ട ചേരുവകൾ… കടലപ്പൊടി 2 ടേബിൾ സ്പൂൺ മഞ്ഞൾ 1 ടേബിൾ സ്പൂൺ പാൽ പാട 2 ടേബിൾ സ്പൂൺ തയ്യാറാക്കുന്ന…

Read More

ദിലീപ് അടക്കമുള്ളവരുടെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി

നടിയെ ആക്രമിച്ചകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി. മൊഴികൾ പരിശോധിച്ച ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. എസ്.പി മോഹനചന്ദ്രനാണ് മൊഴികൾ പരിശോധിക്കുന്നത്. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക മൊഴി പരിശോധിച്ച ശേഷം തയ്യാറാക്കും. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത്. ഒമ്പത് മണി ആകുന്നതിന് മിനിറ്റുകൾക്ക് മുമ്പ് തന്നെ ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ അകത്തേക്ക് കയറി. എസ്.പി…

Read More

തുളസി ഇലകൾ ചവച്ചു നോക്കൂ,​ അറിയാം ശരീരത്തിലെ മാറ്റം

  ആയുർവേദത്തിൽ പ്രധാനിയായ തുളസി പല ആരോഗ്യ പ്രശ്നങ്ങളും ഭേദമാക്കാൻ സഹായിക്കും. ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗൽ, ആന്റിസെപറ്റിക്, ആന്റി ബാകറ്റീരിയൽ സവിശേഷതകൾ തുളസിയിലയിൽ അടങ്ങിയിരിക്കുന്നു.ശരീരത്തിലെ സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് സാധാരണ നിലയിൽ നിലനിറുത്താൻ തുളസി സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എല്ലാ ദിവസവും ഏകദേശം 10-12 തുളസി ഇലകൾ ചവയ്ക്കുന്നത് രക്തചംക്രമണം ക്രമീകരിക്കാനും സമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സഹായിക്കുന്നു.വായ്നാറ്റം അകറ്റാൻ മാത്രമല്ല, മോണരോഗങ്ങൾ, പയോറിയ, മറ്റ് ദന്ത അണുബാധകൾ എന്നിവ തടയാൻ…

Read More

കേപ് ടൗൺ ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 287ന് പുറത്ത്; ക്വിന്റൺ ഡികോക്കിന് സെഞ്ച്വറി

കേപ്ടൗണിൽ നടക്കുന്ന മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്ക 49.5 ഓവറിൽ 287 റൺസിന് ഓൾ ഔട്ടായി. സെഞ്ച്വറി നേടിയ ക്വിന്റൺ ഡികോക്കിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക സ്‌കോർ ഉയർത്തിയത്. തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. 34 റൺസെടുക്കുന്നതിനിടെ അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. സ്‌കോർ 70ൽ മൂന്നാം വിക്കറ്റും വീണു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ഡികോക്കും വാൻഡർഡസനും ചേർന്ന് ഗംഭീര കൂട്ടുകെട്ടുണ്ടാക്കിയതോടെ ദക്ഷിണാഫ്രിക്ക കരകയറി. ക്വിന്റൺ ഡികോക്ക്…

Read More