Headlines

Webdesk

നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടൽ വേണം; ഡൽഹി ഹൈക്കോടതിയിൽ ഹർജി

  യെമനിൽ കൊലപാതക കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയക്ക് വേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഹർജി. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ് ഹർജി നൽകിയത്. നിമിഷയുടെ ജീവൻ രക്ഷിക്കാൻ നയതന്ത്ര ഇടപെടൽ വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു ദയാധനത്തിനുള്ള സംവിധാനം ഒരുക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ നിമിഷപ്രിയയുടെ ഹർജി യെമനിലെ അപ്പിൽ കോടതി തള്ളുകയും വധശിക്ഷ ശരിവെക്കുകയും ചെയ്തിരുന്നു. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസിലാണ് നിമിഷപ്രിയയെ…

Read More

പാഠ്യപദ്ധതി പരിഷ്‌കരിക്കാൻ രണ്ട് കമ്മിറ്റികൾ രൂപീകരിച്ചതായി മന്ത്രി വി ശിവൻകുട്ടി

പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2013ലാണ് അവസാനമായി പാഠ്യപദ്ധതി പുതുക്കിയത്. പാഠ്യപദ്ധതി പുതുക്കാനായി രണ്ട് കമ്മിറ്റികൾ രൂപീകരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി ചെയർപേഴ്‌സണായി കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർപേഴ്‌സൺ ആയി കരിക്കുലം കോർ കമ്മിറ്റിയും നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ട് വരെയുള്ള തീയതികളിലായി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രായോഗികമായ നിരവധി വസ്തുതകൾ കണക്കിലെടുത്താണ്…

Read More

പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം; രണ്ട് വിക്കറ്റുകൾ വീണു

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. അതേസമയം തകർച്ചയോടെയാണ് ഇന്ത്യയുടെ തുടക്കം. 29 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. നായകൻ രോഹിത് ശർമ, മായങ്ക് അഗർവാൾ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ബംഗളൂരുവിൽ രാത്രിയും പകലുമായാണ് മത്സരം നടക്കുന്നത്. ഡേ നൈറ്റ് മത്സരമായതിനാൽ തന്നെ പിങ്ക് ബോളാണ് ടെസ്റ്റിൽ ഉപയോഗിക്കുന്നത്. ബാറ്റിംഗ് ആരംഭിച്ച് സ്‌കോർ 10 ആയപ്പോഴേക്കും ഇന്ത്യക്ക് മായങ്ക് അഗർവാളിനെ നഷ്ടപ്പെട്ടിരുന്നു. നാല് റൺസെടുത്ത മായങ്ക് റൺ…

Read More

യുക്രൈനിൽ അമേരിക്കൻ സൈന്യം ഇറങ്ങിയാൽ അത് മൂന്നാം ലോക മഹായുദ്ധമാകുമെന്ന് ബൈഡൻ

റഷ്യൻ അതിർത്തികളിൽ സൈന്യത്തെ വിന്യസിച്ച് അമേരിക്ക. ലാത്വിയ, എസ്റ്റോണിയ, റൊമാനിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലായി 12,000 സൈനികരെയാണ് വിന്യസിച്ചതെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുക്രൈനെതിരായ യുദ്ധത്തിൽ വ്‌ളാദിമിർ പുടിന് വിജയിക്കാൻ ആകില്ലെന്നും ബൈഡൻ അവകാശപ്പെട്ടു യുക്രൈന് വേണ്ട എല്ലാ പിന്തുണയും നൽകും. യൂറോപ്പിലെ തങ്ങളുടെ സഖ്യകക്ഷികളുമായി തുടർന്നും ഒന്നിച്ച് നീങ്ങും. നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ചും സംരക്ഷിക്കും. അതുകൊണ്ട് തന്നെയാണ് 12,000ത്തോളം വരുന്ന സൈനികരെ റഷ്യൻ അതിർത്തികളിലേക്ക് അയച്ചത്. അമേരിക്ക തിരിച്ചടിച്ചാൽ അത്…

Read More

സംസ്ഥാനത്തെ ആറ് ജില്ലകളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

  സംസ്ഥാനത്തെ ആറ് ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് ചൂട് കൂടുക മാർച്ച് 12, 13 തീയതികളിൽ താപനില സാധാരണയിൽ നിന്ന് രണ്ടോ മൂന്നോ ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌

Read More

ഒന്നര വയസ്സുകാരിയുടെ കൊലപാതകം: മുത്തശ്ശി സിപ്‌സി അറസ്റ്റിൽ

  കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ മുത്തശ്ശി സിപ്‌സി അറസ്റ്റിൽ. തിരുവനന്തപുരം ബീമാപള്ളിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ സിപ്‌സിക്കും കുട്ടിയുടെ അച്ഛൻ സജീവിനുമെതിരെ പോലീസ് കേസെടുത്തിരുന്നു തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ ഹോട്ടലിൽ വെച്ച് ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്നത്. സംഭവത്തിൽ മുത്തശ്ശിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപ്സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി

Read More

എംഎൽഎ കെയർ ആസ്റ്റർ വളന്റിയേഴ്‌സിന്റെ കീഴിൽ സൗജന്യ തൊഴിൽ പരിശീലനം

എംഎൽഎ കെയർ ആസ്റ്റർ വളന്റിയേഴ്‌സിന്റെ കീഴിൽ സൗജന്യ തൊഴിൽ പരിശീലനം മേപ്പാടി: അഡ്വ. ടി. സിദ്ദിഖിന്റെ എം എൽ എ കെയർ പദ്ധതിയുടെ ഭാഗമായി ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്‌സും ഡിഎം വിംസും സംയുക്തമായി നിർധനരായവർക്ക്‌ സൗജന്യ തൊഴിൽ പരിശീലനം നൽകുമെന്ന് ഡിഎം വിംസ് ഓപ്പറേഷൻ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ,ആസ്റ്റർ വോളന്റിയേഴ്‌സ് മേഖലാ മാനേജർ ഹസീം എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ആറു മാസം ദൈർഖ്യമുള്ള…

Read More

ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞിട്ടു; വിൻഡീസിനെതിരെ ഇന്ത്യക്ക് 155 റൺസിന്റെ വിജയം

  ഐസിസി വനിതാ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 155 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ വിൻഡീസ് 40.3 ഓവറിൽ 162 റൺസിന് ഓൾ ഔട്ടായി. ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചിടത്ത് നിന്നാണ് വിൻഡീസ് ആരംഭിച്ചത്. ഓപണർമാർ ചേർന്ന് 12 ഓവറിൽ 100 റൺസ് അടിച്ചുകൂട്ടിയിരുന്നു. പിന്നെയാണ് വിൻഡീസ് കൂട്ടത്തകർച്ചയെ നേരിട്ടത്. പിന്നീടുള്ള 28 ഓവറിൽ 62 റൺസ്…

Read More

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 1.45 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ

  മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. 1.45 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ. എറണാകുളം സ്വദേശികളാണ് പിടിയിലായത്. മാരുതി എർട്ടിഗ കാറിൽ നിർമിച്ച രഹസ്യ അറയിലാണ് പണം കടത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. കൊച്ചി തോപ്പുംപടി സ്വദേശികളായ രാജാറാം എന്ന രാജു, അനിൽ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നാലര കോടി രൂപയുടെ കുഴൽപ്പണമാണ് മലപ്പുറത്ത് നിന്ന് പിടികൂടിയത്. മഹാരാഷ്ട്രയിൽ…

Read More

റാന്നിയിൽ 13കാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ

  പത്തനംതിട്ട റാന്നിയിൽ 13കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ. റാന്നി സ്വദേശി ഷിജു(40)ആണ് അറസ്റ്റിലായത്. പെൺകുട്ടി താമസിക്കുന്ന വാടക വീട്ടിലെത്തിയ പ്രതി രണ്ട് തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി കഴിഞ്ഞ ദിവസം സ്‌കൂളിലെ അധ്യാപികയോടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. അച്ഛൻ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് പെൺകുട്ടിയും അമ്മയും മാത്രമാണ് ഈ വീട്ടിൽ താമസം. ഷിജു വീട്ടിലെ നിത്യ സന്ദർശകനാണ്. ഫെബ്രുവരി 27നും മാർച്ച് എട്ടാം…

Read More