Headlines

Webdesk

എച്ച് എൽ എൽ സ്വകാര്യമേഖലക്കേ കൈമാറുകയുള്ളുവെന്ന പിടിവാശി കേന്ദ്രം വെടിയണം; മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി

  പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ സ്വകാര്യമേഖലക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലാഭത്തിൽ പ്രവർത്തിക്കുന്ന എച്ച്എൽഎൽ ഏറ്റെടുക്കുന്നതിന് ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് വിലക്കിക്കൊണ്ട് കേന്ദ്ര സർക്കാർ കത്തയച്ചിരിക്കുന്നത്. സംസ്ഥാനത്തിന് ലേലത്തിൽ പങ്കെടുക്കാൻ അനുമതി നൽകണം എന്നാവശ്യമാണ് മുഖ്യമന്ത്രി കത്തിൽ ഉന്നയിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ സ്വകാര്യമേഖലയ്ക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന കേന്ദ്ര സർക്കാർ…

Read More

ടാറ്റു ആർട്ടിസ്റ്റ് സുജീഷിനെതിരെ ലൈംഗിക പീഡന പരാതിയുമായി സ്പാനിഷ് യുവതിയും

  കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റ് സുജീഷിനെതിരെ പീഡന പരാതിയുമായി വിദേശവനിതയും. സ്പാനിഷ് വനിതയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി പരാതി നൽകിയത്. കൊച്ചിയിലെ ടാറ്റു സ്റ്റുഡിയോയിൽ ടാറ്റൂ ചെയ്യാനെത്തിയപ്പോൾ ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത് ഇതിനോടകം സുജീഷിനെതിരെ അഞ്ച് ലൈംഗിക പീഡന പരാതികൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെയാണ് സ്പാനിഷ് യുവതിയും പരാതി നൽകിയിരിക്കുന്നത് കേരളാ സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴാണ് സുജീഷിന്റെ ടാറ്റു…

Read More

മന്ദാനക്കും ഹർമൻപ്രീതിനും സെഞ്ച്വറി; വിൻഡീസിനെതിരെ ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ

ഐസിസി വനിതാ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എടുത്തു. ഓപണർ സ്മൃതി മന്ദാനയുടെയും ഹർമൻപ്രീത് കൗറിന്റെയും സെഞ്ച്വറികളാണ് ഇന്ത്യൻ സ്‌കോർ 300 കടത്തിയത് സ്മൃതി മന്ദാന 119 പന്തിൽ 13 ഫോറും രണ്ട് സിക്‌സും സഹിതം 123 റൺസ് എടുത്തു. ഹർമൻപ്രീത് 107 പന്തിൽ പത്ത് ഫോറും രണ്ട് സിക്‌സും സഹിതം 109 റൺസെടുത്തു. യാഷിക ഭാട്യ…

Read More

മെലിറ്റോപോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയതായി യുക്രൈൻ

  മെലിറ്റോപോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയതായി യുക്രൈൻ. മേയർ ഇവാൻ ഫെഡൊറോവിനെ വെള്ളിയാഴ്ച റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയെന്നാണ് യുക്രൈൻ പാർലമെന്റ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി അറിയിച്ചത്. പത്ത് പേരടങ്ങുന്ന റഷ്യൻ സൈന്യമാണ് മേയറെ തട്ടിക്കൊണ്ടുപോയതെന്നും യുക്രൈൻ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം പുറത്തുവിട്ട വീഡിയോ വഴി യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട് റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള തെക്കൻ യുക്രൈൻ നഗരമാണ് മെലിറ്റോപോൾ. കഴിഞ്ഞ ദിവസം റീജ്യണൽ കൗൺസിലിലെ ഒരംഗത്തെയും റഷ്യൻ…

Read More

ഒന്നര വയസ്സുകാരിയുടെ കൊലപാതകം: കുഞ്ഞിന്റെ മുത്തശ്ശിക്കും അച്ഛനുമെതിരെ കേസെടുത്തു

  കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മുത്തശ്ശിക്കും അച്ഛനുമെതിരെ പോലീസ് കേസെടുത്തു. മരിച്ച റിയയുടെ പിതാവ് സജീവ്, മുത്തശ്ശി സിപ്‌സി എന്നിവർക്കെതിരെ ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യും. തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ ഹോട്ടലിൽ വെച്ച് ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്നത്. സംഭവത്തിൽ മുത്തശ്ശിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപ്‌സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി

Read More

മീ ടു ആരോപണത്തിൽ കേസ്: കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വിദേശത്തേക്ക് കടന്നതായി സൂചന

  മീ ടു ആരോപണത്തിൽ കേസെടുത്തതിന് പിന്നാലെ കൊച്ചിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ അനീസ് അൻസാരി വിദേശത്തേക്ക് കടന്നതായി സൂചന. നിരവധി പരാതികൾ ഉയർന്നതിന് പിന്നാലെ അനീസ് ദുബൈയിലേക്ക് കടന്നുവെന്നാണ് വിവരം. അനീസിന്റെ പാലാരിവട്ടത്തെ മേക്കപ്പ് സ്റ്റുഡിയോയിൽ പോലീസ് പരിശോധന നടത്തി വിവാഹ മേക്കപ്പിനിടെ ഇയാൾ മോശമായി പെരുമാറിയെന്നാണ് യുവതികളുടെ പരാതി. മൂന്ന് യുവതികളാണ് എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി പരാതി നൽകിയത്. നേരത്തെ ഇവരുടെ വെളിപ്പെടുത്തലുകൾ സമൂഹ മാധ്യമങ്ങൾ വന്നതിന് പിന്നാലെ…

Read More

ഡൽഹിയിലെ ചേരിയിൽ വൻ തീപിടിത്തം; ഏഴ് പേർ മരിച്ചു, നിരവധി കുടിലുകൾ കത്തിനശിച്ചു

  ഡൽഹിയിലെ ഗോകുൽപുരി ചേരിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. മൂന്ന് മണിക്കൂറുകളെടുത്താണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ 60ഓളം കുടിലുകൾക്ക് തീ പടർന്നു. ഇതിൽ 30 കുടിലുകൾ പൂർണമായി കത്തിനശിച്ചു. ഏഴ് പേർക്ക് ജീവൻ നഷ്ടമായതായും വടക്കുകിഴക്കൻ ഡൽഹി അഡീഷണൽ എസ് പി അറിയിച്ചു.

Read More

കാശ്മീരിലെ വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ സൈന്യം വധിച്ചു

  ജമ്മു കശ്മീരിലെ വിവിധ മേഖലകളിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. പുൽവാമ, ഗൻഡേർവാൽ, ഹഡ്വാര എന്നിവിടങ്ങളിലുൾപ്പെടെയായിരുന്നു ഏറ്റുമുട്ടൽ. സംഭവങ്ങളിൽ നാല് ഭീകരരെ സൈന്യം വകവരുത്തിയതായും, ഒരാളെ ജീവനോടെ പിടികൂടിയതായും കശ്മിർ പൊലീസ് ഇൻസ്പെക്ടർ ജനറൽ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ജയ്ഷെ മുഹമ്മദ്, ലഷ്‌കർ ഇ ത്വയ്ബ പ്രവർത്തകരാണ് അക്രമണം അഴിച്ചുവിട്ടതെന്ന് കശ്മീർ പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ജെയ്‌ഷെ പ്രവർത്തകൻ പാക്കിസ്ഥാൻ സ്വദേശിയാണ്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ശനിയാഴ്ച പുലർച്ചെ വരെ…

Read More

കൊട്ടിയൂർ വനമേഖലയിൽ മാവോയിസ്റ്റ് സംഘം; ആയുധധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും

  കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് മേലെ പാൽചുരത്തിന് സമീപത്തുള്ള കാട്ടിലൂടെ മാവോയിസ്റ്റുകൾ നടന്നുപോകുന്നതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടത്. ആയുധധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത് മാവോയിസ്റ്റ് നേതാവ് മൊയ്തീൻ സംഘത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. നേരത്തെ ഫെബ്രുവരി 21ന് നാദാപുരം പശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം ലഭിച്ചിരുന്നു. ഫെബ്രുവരി 21ന് വൈകുന്നേരത്തോടെയാണ് പാമ്പൻകോട് മലയിൽ മാവോയിസ്റ്റ് സംഘമെത്തിയതെന്നാണ് വിവരം. സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി ഇവിടെ താമസിക്കുന്ന എം സണ്ണി, എം…

Read More

ഗാന്ധി കുടുംബം മുന്നോട്ടുവെക്കുന്ന ഒരു ഫോർമുലയും അംഗീകരിക്കില്ല; നേതൃമാറ്റം അനിവാര്യമെന്ന് ജി23

  അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലേറ്റ ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റം ശക്തമാക്കി ഗ്രൂപ്പ് 23 നേതാക്കൾ. ഗാന്ധി കുടുംബം മുന്നോട്ടുവെക്കുന്ന ഒരു ഫോർമുലയും അംഗീകരിക്കേണ്ടെന്നും ഡൽഹിയിൽ ഗുലാം നബി ആസാദിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ നേതാക്കൾ തീരുമാനിച്ചു. ജി 23യിലെ കപിൽ സിബൽ, ആനന്ദ് ശർമ, ഭൂപേന്ദ്ര ഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാം നബി ആസാദിന്റെ വീട്ടിൽ ഒത്തുകൂടിയത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാന്ധി കുടുംബം പിൻമാറണമെന്നും ജി 23 നേതാക്കൾ ആവശ്യപ്പെട്ടു….

Read More