Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 1175 പേർക്ക് കൊവിഡ്, 2 മരണം; 1612 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 1175 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂർ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂർ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35, കാസർഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29,160 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 28,145…

Read More

വയനാട് ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (11.03.22) 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 86 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167805 ആയി. 166383 പേര്‍ രോഗമുക്തരായി. നിലവില്‍ 442 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 415 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 938 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 50 പേര്‍ ഉള്‍പ്പെടെ ആകെ 442 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്….

Read More

കോൺഗ്രസിന്റെ പരാജയം: ജി 23 നേതാക്കൾ ഉടൻ യോഗം ചേരും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ജി 23 നേതാക്കൾ യോഗം ചേരാൻ ഒരുങ്ങുന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ സോണിയ ഗാന്ധിക്ക് കത്ത് നൽകിയ നേതാക്കളാണ് ഞായറാഴ്ചയോ ശനിയാഴ്ചയോ യോഗം ചേരാനിരിക്കുന്നത്. ആത്മപരിശോധനയുടെ സമയം കഴിഞ്ഞുവെന്നും ഇനി തീരുമാനമെടുക്കാനുള്ള സമയമാണെന്നും കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാൻ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വീട്ടിൽ വെച്ചായിരിക്കും യോഗം ചേരുക. ഈ തെരഞ്ഞെടുപ്പ് ഫലം വളരെയധികം അസ്വസ്ഥതപ്പെടുത്തുന്നു. എന്നാൽ ഫലം അപ്രതീക്ഷിതമായിരുന്നില്ല. ഞങ്ങളെടുത്ത തീരുമാനങ്ങൾക്ക്…

Read More

പാലക്കാട് സംഘർഷത്തിനിടെ കുത്തേറ്റ യുവമോർച്ച നേതാവ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

  സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോർച്ച നേതാവ് മരിച്ചു. തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറാണ് മരിച്ചത്. രണ്ടാം തീയതിയുണ്ടായ സംഘർഷത്തിലാണ് അരുണിന് കുത്തേറ്റത് ശിവരാത്രി ഉത്സവത്തിനിടെ പഴമ്പാലക്കോട് അമ്പലത്തിന് സമീപമാണ് സംഘർഷം നടന്നത്. കമ്പി കൊണ്ടാണ് അരുണിന്റെ നെഞ്ചിൽ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ അരുൺ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്‌

Read More

മൂവാറ്റുപുഴയിൽ കെ എസ് ആർ ടി സി ജീവനക്കാരൻ നടുറോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു

  മൂവാറ്റുപുഴയിൽ റിട്ടയേർഡ് കെ എസ് ആർ ടി സി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. തീക്കൊള്ളി പാറയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി അജയകുമാർ എന്ന ബേബിക്കുട്ടനാണ് മരിച്ചത്. ബൈക്കിലെത്തിയ അജയകുമാർ കയ്യിൽ കരുതിയ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Read More

മലയാളിയായ ഐഎസ് തീവ്രവാദി അഫ്ഗാനിസ്ഥാനിൽ ചാവേറായി സ്വയം പൊട്ടിത്തെറിച്ചു

  മലയാളിയായ ഐഎസ് തീവ്രവാദി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി വിവരം. ഐഎസ് ഖൊറാസൻ സംഘടനയുടെ മുഖപത്രമാണ് ഈ വിവരം പുറത്തുവിട്ടത്. നജീബ് അൽ ഹിന്ദി എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് ഐഎസിന്റെ മുഖപത്രം വോയ്‌സ് ഓഫ് ഖൊറാസൻ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്നുള്ള 23കാരനായ എംടെക് വിദ്യാർഥിയാണ് നജീബ് എന്ന് റിപ്പോർട്ടിൽ പറയുന്നു അതേസമയം നജീബിനെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ റിപ്പോർട്ടിലില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തിൽ നിന്ന് അഫ്ഗാനിസ്ഥാനിൽ എത്തിയത്. പാക്കിസ്ഥാൻ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസം…

Read More

പ്രായോഗിക സമീപനം അടങ്ങുന്ന വികസനോന്മുഖ കാഴ്ചപ്പാടുള്ള ബജറ്റ്: മുഖ്യമന്ത്രി

  പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയ്യാറാകാതെ സാധാരണക്കാരന്‍റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ദേശിയ തലത്തില്‍ അവലംബിക്കുന്നത്. സര്‍ച്ചാര്‍ജ്ജുകളുടെയും സെസ്സുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ല. മഹാമാരിക്ക് പുറമേ യുക്രൈയിനിലെ യുദ്ധവും നമ്മുടെ…

Read More

പ്രായോഗിക സമീപനം അടങ്ങുന്ന വികസനോന്മുഖ കാഴ്ചപ്പാടുള്ള ബജറ്റ്: മുഖ്യമന്ത്രി

പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയ്യാറാകാതെ സാധാരണക്കാരന്‍റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ദേശിയ തലത്തില്‍ അവലംബിക്കുന്നത്. സര്‍ച്ചാര്‍ജ്ജുകളുടെയും സെസ്സുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ല.

Read More

നമ്പർ 18 പോക്‌സോ കേസ്: റോയിക്കും സൈജുവിനും സുപ്രീം കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചു

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ ഹോട്ടലുടമ റോയി വയലാട്ടിനും സുഹൃത്ത് സൈജു തങ്കച്ചനും നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നിരസിച്ചു. മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടർന്ന് ഇരുവരും അപേക്ഷ പിൻവലിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ നടപടിയിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി ഇരയുടെ പരാതി പ്രതിയായ അഞ്ജലി റീമാ ദേവിന് എതിരെയായിരുന്നുവെന്നും അഞ്ജലിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുണ്ടെന്നും റോയിയുടെ അഭിഭാഷകൻ വാദിച്ചു. ഡാൻസ് കളിക്കാൻ പറഞ്ഞതിന്…

Read More

വിശ്വാസ്യതയില്ലാത്ത ബജറ്റ്; സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള ഒരു പദ്ധതിയുമില്ലെന്നും വി ഡി സതീശൻ

സംസ്ഥാന ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിശ്വാസ്യതയില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് സതീശൻ പറഞ്ഞു. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള ഒരു പദ്ധതിയും ബജറ്റിൽ ഇല്ല. നികുതി കുടിശ്ശിക പിരിക്കുന്നതിൽ പരാജയമാണ്. ബജറ്റും സാമ്പത്തിക സൂചികകളും തമ്മിൽ ഒരു ബന്ധമില്ല. വിവിധ വകുപ്പുകളിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ തുന്നി ചേർത്ത് വെച്ചിരിക്കുന്നു. കഴിഞ്ഞ വർഷം പറഞ്ഞതിൽ 70 ശതമാനവും നടത്തിയിട്ടില്ല. കൊവിഡാനന്തര പഠനമോ ഗവേഷണമോ ബജറ്റിൽ ഇല്ല. പ്രളയ സെസിൽ നിന്ന് പിരിച്ചതിൽ ഒരു…

Read More