Headlines

Webdesk

മഞ്ഞക്കടലിരമ്പാൻ ബ്ലാസ്റ്റേഴ്‌സ്; ആദ്യപാദ സെമിയിൽ ഇന്ന് ജംഷഡ്പൂരിനെ നേരിടും

ഐഎസ്എൽ ആദ്യപാദ സെമിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂർ എഫ് സിയെ നേരിടും. വൈകുന്നേരം ഏഴരക്ക് ഗോവയിലാണ് മത്സരം. ആദ്യ പാദത്തിൽ തന്നെ ലീഡ് നേടി ഫൈനൽ ബർത്ത് ഉറപ്പിക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. മാർച്ച് 15നാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാംപാദ സെമി കഴിഞ്ഞ സീസണുകളിൽ നിന്നൊക്കെ വ്യത്യസ്തമായി പോരാട്ടവീര്യം ഏറെയുള്ള ഒരു ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സിനായി ഇവാൻ വുകോമനോവിച്ച് എന്ന പുതിയ പരിശീലകൻ ഒരുക്കിയിരിക്കുന്നത്. 2016ന് ശേഷം ആദ്യമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സെമിയിൽ എത്തുന്നത്. അതേസമയം ഈ…

Read More

ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ശ്രീനഗര്‍: ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു . ഗുറേസ് സെക്ടറിലാണ് അപകടമുണ്ടായത്. പൈലെറ്റും കോ പൈലെറ്റും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. പൈലറ്റിനും കോ പൈലറ്റിനും വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Read More

ഗതാഗത കുരുക്കിന് പരിഹാരം; ആറ് പുതിയ ബൈപ്പാസുകള്‍

ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതി ബജറ്റില്‍ ധനമന്ത്രി അവതരിപ്പിച്ചു.ജംഗ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാൻ 200 കോടിയും ആറ് പുതിയ ബൈപ്പാസുകളും ബജറ്റിൽ പ്രഖ്യാപിച്ചു. തുറമുഖങ്ങൾ, ലൈറ്റ്ഹൗസ്, ഷിപ്പിങ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വിലയിരുത്തി. റോഡുകൾക്കും പാലങ്ങൾക്കുമായി 1207.23 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ഔട്ടർ റിങ് റോഡിന് സ്ഥലം ഏറ്റെടുക്കാൻ 1000 കോടി രൂപ നീക്കിവെച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള 20 ജംഗ്ഷനുകൾ കണ്ടെത്തും. ഇത് പരിഹരിക്കുന്നതിനുള്ള ചെലവിനായി കിഫ്ബിയിൽ നിന്ന് ഈ വർഷം 200…

Read More

കണ്ണുകളെ ബാധിക്കുന്ന പൊതുവായ രോഗങ്ങൾ

  ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും നാം അറിയുന്നത് കാഴ്ചയിലൂടെയാണ്. കണ്ണില്‍ (Eye) ഒരു പൊടി പോയാല്‍ പോലും നമുക്ക് സഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് കണ്ണുകളെ വളരെ ശ്രദ്ധയോടെ തന്നെ സംരക്ഷിക്കണം. ഒരുപാട് നേരം സ്ക്രീന്‍ ഉപയോഗിക്കുന്നത് കുറച്ചും കണ്ണില്‍ പൊടി കയറുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയും നല്ല ഭക്ഷണങ്ങള്‍ കഴിച്ചുമൊക്കെ നമുക്ക് നമ്മുടെ കണ്ണുകളെ സംരക്ഷിക്കാം. കണ്ണുകളെ ബാധിക്കുന്ന സാധാരണ രോഗങ്ങള്‍ (Common Eye Issues) എന്തൊക്കെയാണെന്ന് നോക്കാം. *തിമിരം (Cataracts)* തിമിര രോഗികളുടെ എണ്ണം കേരളത്തില്‍…

Read More

റീ ബിൽഡ് കേരള പദ്ധതിക്കായി 1600 കോടി; വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് 14 കോടി

റീ ബിൽഡ് കേരള പദ്ധതിക്ക് 1600 കോടി ബജറ്റിൽ അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇവ കൂടാതെ വെള്ളപ്പൊക്ക ദുരിതാശ്വാസം പരിഹരിക്കാൻ 14 കോടിയും പ്രളയം ബാധിച്ച് നശിച്ച പാലങ്ങൾ നിർമ്മിക്കാൻ 92 കോടി രൂപയും അനുവദിച്ചു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ തീരസംരക്ഷണത്തിന് നൂറ് കോടി രൂപയും അനുവദിച്ചിരുന്നു. കൊവിഡ് മൂലം മാതാപിതാക്കളിൽ ഒരാളെയോ ഇരുവരേയോ നഷ്ടപ്പെടുന്ന കുട്ടിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ…

Read More

മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമിക്കും; ഗവേഷണത്തിന് തുക വകയിരുത്തി

  മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചു. വീര്യം കുറഞ്ഞ മദ്യം നിർമിക്കും. റബർ സബ്‌സിഡിക്ക് 500 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. തോട്ട ഭൂമിയിൽ പുതിയ വിളകൾ അനുവദിക്കും. നെല്ലിന്റെ താങ്ങുവില 28.20 രൂപയായി ഉയർത്തി. നെൽകൃഷി വികസനത്തിന് 76 കോടി അനുവദിച്ചു വിലക്കയറ്റം തടയുന്നതിന് 2000 കോടി രൂപ വകയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും വേണ്ടിയാണ് 2000 കോടി രൂപ അനുവദിച്ചത്….

Read More

ഭൂമിയുടെ ന്യായവില 10 ശതമാനം വർധിപ്പിച്ചു; ഭൂനികുതി സ്ലാബുകൾ പരിഷ്‌കരിക്കും

  ഭൂ നികുതിയിൽ എല്ലാ സ്ലാബുകളും പരിഷ്‌കരിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഭൂരേഖകൾ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കേണ്ടതുണ്ട്. ഭൂമിയുടെ ന്യായവില അപാകതകൾ പരിശോധിക്കാനും പരിഹരിക്കാനും ഉന്നതതല സമിതി രൂപീകരിക്കും. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയിൽ പത്ത് ശതമാനം ഒറ്റത്തവണ വർധനവ് നടപ്പാക്കും 200 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽ 40.47 ആറിന് മുകളിൽ പുതിയ സ്ലാബ് ഏർപ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും….

Read More

ആരോഗ്യ മേഖലക്ക് 2629 കോടി; ലൈഫ് പദ്ധതിയിൽ ഒരുലക്ഷത്തി ആറായിരം വീടുകൾ കൂടി

  സംസ്ഥാനത്ത് ഒരു ലക്ഷത്തി ആറായിരം വീടുകൾ കൂടി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2909 ഫ്‌ളാറ്റുകളും ഈ വർഷം ലൈഫ് വഴി നിർമിക്കും. മറ്റ് പ്രഖ്യാപനങ്ങൾ ആരോഗ്യമേഖലക്കായി 2629 കോടി രൂപ വകയിരുത്തി. കാരുണ്യ ആരോഗ്യ പദ്ധതിക്ക് 500 കോടി. ആർ സി സിയെ സംസ്ഥാന കാൻസർ സെന്ററാക്കും. ഇതിനായി 81 കോടി രൂപ അനുവദിച്ചു. മെഡിക്കൽ കോളജുകൾക്ക് 250…

Read More

അതി ദരിദ്രരെ കണ്ടെത്തി സംരക്ഷിക്കും: കെ റെയിൽ സ്ഥലമേറ്റെടുപ്പിന് 2000 കോടി, സഞ്ചരിക്കുന്ന റേഷൻ കടകൾ

  ബജറ്റ് പ്രഖ്യാപനങ്ങൾ വൈദ്യശാസ്ത്ര-പൊതുജനാരോഗ്യ മേഖലക്ക് 2629 കോടി രൂപ അനുവദിക്കും. പോളിടെക്‌നിക് കോളജുകളുടെ വികസനത്തിന് 42 കോടി. കെ ഡിസ്‌ക് പദ്ധതികൾക്ക് 200 കോടി. ദേശീയ ആരോഗ്യ മിഷന് 482 കോടി. ആയുർവേദ മിഷന് 10 കോടി കൊട്ടാരക്കരയിൽ കഥകളി പഠന കേന്ദ്രം തുടങ്ങും. പണ്ഡിറ്റ് കറുപ്പൻ സ്മാരകം ചേരാനല്ലൂരിൽ സ്ഥാപിക്കും. പാലക്കാട് സംഗീതജ്ഞൻ എം എസ് വിശ്വനാഥന് സ്മാരകം ഒരുക്കും. വൈക്കത്ത് പി കൃഷ്ണപിള്ള സ്മാരകം സ്ഥാപിക്കും. കണ്ണൂർ ചിറക്കലിൽ പ്രാചീന കവിയായ ചെറുശ്ശേരിയുടെ പേരിൽ…

Read More

2000 വൈഫൈ ഹോട്ട് സ്‌പോട്ടുകൾ കൂടി സ്ഥാപിക്കും; റോഡുകൾക്കും പാലങ്ങൾക്കുമായി 1207 കോടി

  2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. കെ എസ് ആർ ടി സിയുടെ പുനരുജ്ജീവനത്തിനായി ഈ വർഷം ആയിരം കോടി രൂപ കൂടി വകയിരുത്തി. ഡിപ്പോകളിലെ സൗകര്യം ഒരുക്കാൻ 30 കോടി. കെ എസ് ആർ ടി സിയുടെ ഭൂമിയിൽ അമ്പത് പുതിയ ഇന്ധനസ്റ്റേഷനുകൾ തുടങ്ങും. ദീർഘദൂര ബസുകൾ സി എൻ ജി, എൻ എൻ ജി, ഇലക്ട്രിക് എന്നിവയിലേക്ക് മാറ്റാൻ 50 കോടി രൂപ അനുവദിക്കും കാഷ്യു…

Read More