Headlines

Webdesk

സമ്മേളനങ്ങൾ നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെന്ന് കോടിയേരി

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിപിഎം സമ്മേളനങ്ങൾ നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനത്തോടനുബന്ധിച്ച പല പരിപാടികളും വേണ്ടെന്ന് വെച്ചു. പൊതുസ്ഥലങ്ങളിൽ സമ്മേളന പരിപാടികളൊന്നുമില്ല. കലക്ടർമാരുടെ അനുമതിയോടെയാണ് ഹാളുകളിൽ പരിപാടി നടത്തുന്നത് സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷങ്ങളില്ലെന്ന തന്റെ പ്രസ്താവന കോടിയേരി ആവർത്തിച്ചു. അത് യാഥാർഥ്യമാണ്. കോൺഗ്രസുകാർ തന്നെ അത് തുറന്നുപറഞ്ഞിട്ടുണ്ട്. ഹിന്ദുനാമധാരികൾ മത്സരിക്കുന്നിടത്ത് തന്നെ പ്രസംഗിക്കാൻ വിളിക്കാറില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ പത്ത് ശതമാനം മുസ്ലീങ്ങളുണ്ട്….

Read More

ഫോമിലേക്ക് തിരിച്ചെത്താനാകില്ല; ടെന്നീസിൽ നിന്ന് വിരമിക്കുന്നതായി സാനിയ മിർസ

  സാനിയ മിർസ പ്രൊഫഷണൽ ടെന്നീസ് മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നു. ഓസ്‌ട്രേലിയൻ ഓപൺ വനിതാ സിംഗിൾസിൽ പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം. ഈ സീസണോടെ ടെന്നീസിൽ നിന്ന് വിരമിക്കുമെന്നാണ് സാനിയ അറിയിച്ചത്. ഇതെന്റെ അവസാന സീസണായിരിക്കും. ഇക്കാര്യം തീരുമാനിച്ചു. എനിക്ക് സീസൺ പൂർത്തിയാക്കാനാകുമോ എന്നുപോലും ഉറപ്പില്ല. പക്ഷേ പൂർത്തിയാക്കണം എന്നാണ് ആഗ്രഹമെന്നായിരുന്നു സാനിയയുടെ പ്രതികരണം. യാത്രകൾ തന്റെ മൂന്ന് വയസ്സുള്ള മകനെ ബാധിക്കുന്നു. അവനോടൊപ്പം നിൽക്കേണ്ട സമയാണ്. എന്റെ ശരീരം ക്ഷീണിച്ചുവെന്നാണ് കരുതുന്നത്. കാൽമുട്ടിൽ വേദനയുണ്ട് ഫോമിലേക്ക് തിരിച്ചുവരും…

Read More

നാട്ടുകാരെ പറ്റിക്കാന്‍ വീണ്ടും മാമച്ചന്‍ വരുന്നു; ഇത്തവണ മന്ത്രിയായി

അവകാശവാദങ്ങളും താരത്തിളക്കവുമില്ലാതെ തിയറ്ററുകളിലെത്തി ആ വര്‍ഷത്തെ ബമ്പര്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു വെള്ളിമൂങ്ങ. നവാഗതസംവിധായകനായ ജിബു ജേക്കബിന്‍റെ ആദ്യചിത്രം, നായകന്‍ ബിജു മേനോന്‍. രാഷ്ട്രീയഹാസ്യവിഭാത്തില്‍ പെടുന്ന ചിത്രം അതുവരെ പൊളിറ്റിക്കല്‍ ഡ്രാമകളെയെല്ലാം മലര്‍ത്തിയടിക്കുന്നതായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തന്നെ വെള്ളിമൂങ്ങ 2വിന്‍റെ ചിത്രീകരണം തുടങ്ങാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അണിയറയില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍. ആദ്യഭാഗത്തില്‍ 40കാരനായ മാമച്ചന്‍ മന്ത്രിയാകുന്നതായിരുന്നു ക്ലൈമാക്സ്. രണ്ടാം ഭാഗത്തില്‍ മന്ത്രിയായിട്ടുള്ള മാമച്ചന്‍റെ കളികളായിരിക്കും പ്രേക്ഷകര്‍…

Read More

കാണാതായ ബംഗ്ലാദേശ് നടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; ഭർത്താവ് അറസ്റ്റിൽ

  ബംഗ്ലാദേശ് നടി റൈമ ഇസ്ലാം ഷിമുവിനെ(45) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ധാക്കക്ക് സമീപം ഹസ്രത്പൂർ പാലത്തിന് താഴെ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മൂന്നുനാല് ദിവസമായി നടിയെ കാണാനില്ലെന്ന് പരാതി വന്നിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് റൈമയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. കേസിൽ റൈമയുടെ ഭർത്താവ് ഷഖാവത്ത് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല നടത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് റൈമ. നിലവിൽ ടെലിവിഷൻ ചിത്രങ്ങളിലും സജീവമാണ്‌

Read More

കൊവിഡിന്റെ അതി തീവ്ര വ്യാപനം: ഡബിൾ മാസ്‌ക് അല്ലെങ്കിൽ എൻ 95 മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

  കൊവിഡിന്റെ മൂന്നാം തരംഗത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് മൂന്നാം വ്യാപനത്തിൽ അതി തീവ്ര വ്യാപനത്തിലേക്ക് തുടക്കത്തിൽ തന്നെ കടന്നിരിക്കുകയാണ്. ഡെൽറ്റയും ഒമിക്രോണും കാരണവും കൊവിഡ് കേസുകൾ ഉണ്ടാകുന്നുണ്ട്. ഡെൽറ്റയേക്കാൾ തീവ്രത കുറവാണെങ്കിലും ഒമിക്രോണിനെ അവഗണിക്കരുത്. അത്തരം പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. ഒമിക്രോണിന്റെ വ്യാപനശേഷി കൂടുതലായതിനാൽ എൻ 95 മാസ്‌കോ ഡബിൾ മാസ്‌കോ ധരിക്കണം. സാമൂഹിക അകലം കൃത്യമായി പാലിക്കണം. കൈകൾ സാനിറ്റൈസ് ചെയ്യണം, വാക്‌സിൻ സ്വീകരിക്കണം, ആരോഗ്യ…

Read More

സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് മൂന്നാം തരംഗമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് സർക്കാർ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് മൂന്നാം തരംഗമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് സർക്കാർ. ഡെൽറ്റയുടെ രോഗവ്യാപനം കുറയുന്നതിന് മുമ്പേ വളരെ വേഗത്തിലാണ് ഒമിക്രോൺ പടരുന്നത്. സംസ്ഥാനത്തിപ്പോൾ ഡെൽറ്റ, ഒമിക്രോൺ വ്യാപനം ഉണ്ട്. ജനങ്ങളിലെ അശ്രദ്ധയും ജാഗ്രതക്കുറവും ഈ രോഗവ്യാപനത്തിന് കാരണമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ മറ്റൊരു കാരണമാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ ഈ രോഗവ്യാപനം അതിന്‍റെ ഉന്നതിയിൽ എത്തുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. ഫെബ്രുവരി 15-നകം ഇത് പീക്കിൽ എത്തും. ഇനി വരാനിരിക്കുന്ന ഒരു മാസം നിർണായകമാണ്. പല ജില്ലകളിൽ…

Read More

തെരഞ്ഞെടുപ്പുകളിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കില്ലെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്

  വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ നിലപാട് വ്യക്തമാക്കി കർഷക നേതാവ് രാകേഷ് ടിക്കായത്ത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കില്ലെന്നാണ് ഭാരതീയ കിസാൻ യൂണിയൻ (ബികെ.യു) നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചത്. കർഷകരുടെ ചിന്തൻ ശിവിറിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കർഷക പ്രക്ഷോഭത്തെ തുടർന്ന് സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇതുവരെ സമിതി രൂപീകരിച്ചിട്ടില്ല. ലഖിംപൂർ ഖേരി സംഭവത്തിൽ നിരവധി കർഷകരെ ജയിലിൽ അടച്ചു. ആഭ്യന്തര സഹമന്ത്രി…

Read More

കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സോഷ്യൽ ഓഡിറ്റിംഗ് വേണം: ബി.ജെ.പി.

കൽപ്പറ്റ: ആസ്പിരേഷൻ ജില്ലാ പദ്ധതി ഉൾപ്പടെ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സോഷ്യൽ ഓഡിറ്റിംഗ് വേണമെന്ന് ബി.ജെ.പി. വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാടിൻ്റെ റവന്യൂ വരുമാനം വയനാട്ടിൽ തന്നെ ചിലവഴിക്കുന്നുണ്ടോ എന്ന് ബി.ജെ.പി കണക്കെടുപ്പ് നടത്തി കൊണ്ടിരിക്കുകയാണന്ന് ജില്ലാ പ്രസിഡണ്ട് കെ.പി. മധു പറഞ്ഞു. ബി.ജെ.പി ജില്ലാ ആസ്ഥാനത്ത് ഓൺലൈൻ മീഡിയ റിപ്പോർട്ടർമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി എം.പി.ക്കെതിരെ ബി.ജെ.പി. നടത്തിയ ഒന്നാം ഘട്ട പ്രക്ഷോഭം വിജയമായിരുന്നു. രണ്ടാം ഘട്ടത്തിൽ മണ്ഡലം തലത്തിൽ എം.പി.യെ കുറ്റവിചാരണ ചെയ്യുന്ന…

Read More

24 മണിക്കൂറിനിടെ 2.82 ലക്ഷം പേർക്ക് കൂടി കൊവിഡ്; 441 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 18.9 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 441 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമായി. നിലവിൽ 18,31,000 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം 1.88 ലക്ഷം പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 8961 ആയി ഉയർന്നു. 0.79 ശതമാനത്തിന്റെ വർധനവാണ്…

Read More

ഒളിവിൽ പോയ ശ്രീകാന്ത് വെട്ടിയാരെ കണ്ടെത്തുന്നതിനായി ഊർജിത അന്വേഷണം

  യുവതിയുടെ പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കൊല്ലം സ്വദേശിനിയായ യുവതിയാണ് ശ്രീകാന്തിനെതിരെ പരാതി നൽകിയത്. 2021 ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റിലും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലിൽ വെച്ചും പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയിൽ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതി പിൻവലിപ്പിക്കാൻ ശ്രീകാന്തിന്റെ സുഹൃത്തുക്കൾ പലവട്ടം സമ്മർദം ചെലുത്തിയതായും ഇവർ പറയുന്നു. നേരത്തെയും ചില…

Read More