Headlines

Webdesk

ബാലുശ്ശേരിയിൽ 20കാരനും പത്താം ക്ലാസ് വിദ്യാർഥിനിയും ഒരേ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ

  കോഴിക്കോട് ബാലുശ്ശേരി ചൂരക്കണ്ടി മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽകുമാറിന്റെ മകൻ അഭിനവ്(20), താമരശ്ശേരി പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെ മകൾ ശ്രീലക്ഷ്മി(15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് താമരശ്ശേരി കോരങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. ഇന്നലെ വൈകുന്നേരം മുതൽ ഇരുവരെയും കാണാനില്ലായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മരക്കൊമ്പിൽ…

Read More

ആം ആദ്മി രാജ്യമെങ്ങും അധികാരത്തിലെത്തും; ഭഗത് സിംഗിന്റെ സ്വപ്‌നം പൂർത്തിയാക്കുമെന്നും കെജ്രിവാൾ

പഞ്ചാബിലെ തിളക്കമാർന്ന വിജയത്തിൽ ആഹ്ലാദം പങ്കിട്ട് ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലേത് വിപ്ലവ വിജയമാണെന്ന് കെജ്രിവാൾ പറഞ്ഞു. ഇങ്ക്വിലാബ് മുദ്രവാക്യം മുഴക്കിയാണ് ജനങ്ങളെ അദ്ദേഹം സംബോധന ചെയ്തത് ആം ആദ്മി പാർട്ടി ഒരു പാർട്ടിയല്ല. അത് വിപ്ലവമാണ്. രാജ്യം മുഴുവൻ വിപ്ലവത്തിന് ആഹ്വാനം ചെയ്യുകയാണ്. രാജ്യമെങ്ങും ആം ആദ്മി പാർട്ടി അധികാരത്തിലെത്തും. ഭഗത് സിംഗിന്റെ സ്വപ്‌നം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ആം ആദ്മിയെ പോലെ മറ്റൊരു പാർട്ടി ഇന്ന് രാജ്യത്തില്ലെന്നും കെജ്രിവാൾ…

Read More

ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജയിച്ചുകയറി; ഭൂരിപക്ഷം 650 വോട്ട്

  ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് വിജയിച്ചു. 650 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സാവന്തിന്റെ വിജയം. ഇടക്ക് പരാജയപ്പെടുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും അവസാന ലാപ്പിൽ അദ്ദേഹം വിജയം പിടിച്ചെടുക്കുകയായിരുന്നു വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗോവയിൽ ബിജെപിയുടെ ഭരണത്തുടർച്ചയാണ് പ്രകടമാകുന്നത്. 19 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് 12 ഇടങ്ങളിലും ടിഎംസി മൂന്നിടങ്ങളിലും മറ്റ് പാർട്ടികളെല്ലാം ചേർന്ന് ആറിടത്തും മുന്നിട്ട് നിൽക്കുകയാണ്. ഗോവയിൽ ബിജെപി തന്നെ സർക്കാരുണ്ടാക്കുമെന്ന് പ്രമോദ് സാവന്ത് പ്രതികരിച്ചു. എംജിപിയും സ്വതന്ത്രരും തങ്ങൾക്കൊപ്പം…

Read More

ഐസിസി വനിതാ ലോകകപ്പ്: ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 62 റൺസിന്റെ തോൽവി

  ഐസിസി വനിതാ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ന്യൂസിലാൻഡ് ഇന്ത്യയെ 62 റൺസിനാണ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 9 വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 46.4 ഓവറിൽ 198 റൺസിന് ഓൾ ഔട്ടായി. 71 റൺസെടുത്ത ഹർമൻ പ്രീത് കൗർ മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതിയത്. ഹർമന് പിന്തുണ നൽകാൻ മറ്റ് ബാറ്റർമാർക്ക് ആർക്കും സാധിച്ചില്ല. 63 പന്തിൽ രണ്ട് സിക്‌സും 6 ഫോറും…

Read More

ബിനോയ് എന്റെ രണ്ടാനപ്പനാണ്, അമ്മയുടെ തുണി അലക്കും, പാത്രം കഴുകും: നോറയുടെ പിതാവ്

  കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അച്ഛന് നാട്ടുകാരുടെ മർദനം. കുട്ടിയുടെ മാതാവിന്റെ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാർ സജീവനെ മർദിച്ചത്. കുഞ്ഞിന്റെ കൊലപാതകത്തിൽ സജീവിന് പങ്കുണ്ടെന്ന ഭാര്യയുടെ ആരോപണത്തെ തുടർന്നായിരുന്നു മർദനം കുഞ്ഞിനെ കൊന്ന ബിനോയ് തന്റെ രണ്ടാനച്ഛൻ ആണെന്നാണ് സജീവ് പറഞ്ഞത്. ബിനോയ് എന്റെ രണ്ടാനപ്പനാണ്. ബിനോയ് അമ്മയെ രണ്ടാമത് കെട്ടിയതാണ്. എനിക്ക് മൂന്ന് വർഷമായി അറിയാം. എന്റെ വീട്ടിൽ തന്നെയാണ് അവനും താമസിച്ചിരുന്നത്. എന്റെ അമ്മയുടെ തുണി അലക്കും, പാത്രം…

Read More

സിപ്‌സി പണ്ടേ കുപ്രസിദ്ധ; ജോണിനെ അടിമയെ പോലെ കൊണ്ടുനടന്നു; പക ഒടുവിൽ നോറയുടെ ജീവനെടുത്തു

  കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ മുത്തശ്ശിയും തന്റെ കാമുകിയുമായ സിപ്‌സിയോടുള്ള പക തീർക്കാനാണ് ഒന്നര വയസ്സുകാരി നോറയെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോൺ ബിനോയ് ഡിക്രൂസ് പറഞ്ഞു. 50കാരിയാണ് സിപ്‌സി. ഇവരുടെ കാമുകനാണ് 27കാരനായ ജോൺ ബിനോയ്. സിപ്‌സിയിൽ നിന്ന് അകലാൻ ജോൺ പലതവണ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തിയും കേസ് കൊടുത്തുമൊക്കെ തന്റെ അടിമയെ പോലെ ഇവർ ജോണിനെ ഒപ്പം നിർത്തുകയായിരുന്നു. നോറ തന്റെ മകളാണെന്നും കുട്ടിയുടെ അച്ഛൻ…

Read More

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ടൈം ടേബിളിൽ മാറ്റം; പരീക്ഷകൾ പുന:ക്രമീകരിച്ചു

  സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുന:ക്രമീകരിച്ചു. ഏപ്രിൽ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ടിയിരുന്ന ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകൾ 26ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മറ്റ് പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമില്ല. നേരത്തെ സംസ്ഥാനത്തെ സ്‌കൂളുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 22 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചിരുന്നു. ഏറെ നാളിന് ശേഷമാണ് അഞ്ച് മുതൽ ഒൻപത് വരെയുള്ള കുട്ടികൾക്ക്…

Read More

എടാ മോനേ, കടൽ താണ്ടി വന്നതാണ്, കൈത്തോട് കാണിച്ച് പേടിപ്പിക്കേണ്ട: സിവി വർഗീസിനോട് സുധാകരൻ

  സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ വിവാദ പ്രസംഗത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വർഗീസിന്റെ പ്രസംഗത്തോട് പ്രതികരിക്കുന്നത് പോലും നാണക്കേടാണ്. പേടിപ്പിക്കാൻ നോക്കേണ്ടെന്ന് മാത്രമാണ് പറയാനുള്ളത്. ചാനലുകളിൽ അദ്ദേഹത്തിന്റെ പ്രസംഗം കണ്ടു. അതിനൊക്കെ മറുപടി പറയുന്നത് തന്നെ നാണക്കേടാണ് ഒന്ന് പറഞ്ഞോട്ടെ വർഗീസിനോട്, എടാ മോനേ, എത്ര കടൽ താണ്ടിയാണ് ഞാൻ കണ്ണൂരിലെത്തിയത്. കൈത്തോട് കാണിച്ച് പേടിപ്പിക്കേണ്ട എന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. ചെറുതോണിയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ആയിരുന്നു…

Read More

പ്രശസ്ത മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് അന്തരിച്ചു

  ലോകപ്രശസ്ത മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ്(86) അന്തരിച്ചു. കാലിഫോർണിയയിൽ വെച്ചാണ് അന്ത്യം. അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ നിരവധി സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017 മുതൽ ഇർവിനിലെ കാലിഫോർണിയ സർവകലാശാലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇന്ത്യൻ വെബ്‌സൈറ്റ് ന്യൂസ് ക്ലിക്കിന്റെ സീനിയർ ന്യൂസ് അനലിസ്റ്റായും ഫ്രണ്ട് ലൈൻ മാഗസിന്റെ എഡിറ്റോറിയൽ കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്. യുപിയിലാണ് ഐജാസ് അഹമ്മദിന്റെ ജനനം. ഇന്ത്യ-പാക് വിഭജനത്തെ തുടർന്ന് മാതാപിതാക്കൾക്കൊപ്പം പാക്കിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. ഇൻ തിയറി, ക്ലാസസ്, നേഷൻസ്, മുസ്ലീം ഇൻ…

Read More

അഞ്ചിലങ്കത്തിൽ നാലിടത്തും ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്, പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം

  അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ നാല് സംസ്ഥാനങ്ങളിൽ ബിജെപിക്ക് വ്യക്തമായ മുന്നേറ്റം. ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ബിജെപി വ്യക്തമായ ലീഡോടെ മുന്നേറുന്നത്. അതേസമയം ഒരുകാലത്ത് രാജ്യം ഭരിച്ചിരുന്ന കോൺഗ്രസിന്റെ അതിദയനീയമായ പ്രകടനമാണ് കാണുന്നത് ഉത്തർപ്രദേശിൽ ബിജെപി വീണ്ടും ഭരണമുറപ്പിച്ചു. നിലവിൽ 298 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. കർഷക പ്രക്ഷോഭവും ലഖിംപൂർ ഖേരി കൂട്ടക്കൊലപാതകവുമൊക്കെ നടന്ന യുപിയിൽ ഇത്തവണ ബിജെപിക്ക് കാലിടറുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും യോഗി ആദിത്യനാഥ് ഭരണത്തുടർച്ചയിലേക്ക് പോകുകയാണ്….

Read More