ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം; മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് കോൺഗ്രസും പ്രതിപക്ഷ നേതാക്കളും
ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് 2025-ലെ ഇന്ത്യ-പാകിസ്താൻ മത്സരത്തെച്ചൊല്ലി രാജ്യത്ത് രൂക്ഷമായ രാഷ്ട്രീയ പോര്. സെപ്റ്റംബർ 14-ന് യു.എ.ഇ.യിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. “ബോയ്‌കോട്ട് ഏഷ്യാ കപ്പ്” എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ബി.സി.സി.ഐക്കെതിരെ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) സൈബർ ആക്രമണവും ശക്തമാണ്. ഏഷ്യാ കപ്പ് മത്സരക്രമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ തലപൊക്കിയത്. രാജ്യത്ത് നിലനിൽക്കുന്ന…
