Webdesk

അമരവിളയിൽ ആഡംബര ബസിൽ നിന്ന് 1.904 ഗ്രാം ഹാഷിഷ് ഓയിലും മെത്താഫിറ്റമിനും പിടികൂടി

തിരുവനന്തപുരം അമരവിള ചെക് പോസ്റ്റിൽ ആഡംബര ബസിൽ കടത്തിയ ലഹരിവസ്തുക്കൾ പിടികൂടി. 1.904 ഗ്രാം ഹാഷിഷ് ഓയിൽ, 1.779 ഗ്രാം മെത്താഫിറ്റമിൻ എന്നിവയുമായി വർക്കല സ്വദേശി അൽ അമീൻ (31) എന്നയാളാണ് പിടിയിലായത്. അമരവിള ചെക്ക് പോസ്റ്റ് വഴി നിരോധിത ലഹരി വസ്തുക്കളുടെ കടത്തുണ്ടെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. അതിലാണ് ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ആഡംബര ബസിൽ നിന്ന് ലഹരിവസ്തുക്കളുമായി ഇയാളെ പിടികൂടുന്നത്. കേരളത്തിന്റെ വിവിധ ഇടങ്ങളിലേക്കായി വിതരണം ചെയ്യാൻ…

Read More

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; 18കാരന് ദാരുണാന്ത്യം

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്ത് (18) ആണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

കൊല്ലത്ത് ക്ലിനിക്കിൽ വനിതാ ഡോക്ട‌റെ പീഡിപ്പിക്കാൻ ശ്രമം; പത്തനാപുരം സ്വദേശി അറസ്റ്റിൽ

കൊല്ലത്ത് വനിതാ ഡോക്ടറെ പരിശോധനാ കേന്ദ്രത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ചു. പത്തനാപുരം പട്ടണമധ്യത്തിലെ ക്ലിനിക്കിൽ പട്ടാപ്പകലാണ് സംഭവം. പ്രതി കുണ്ടയം സ്വദേശി സൽദാൻ പൊലീസ് പിടിയിലായി. ഇന്നലെ വൈകിട്ട് 6.45 ഓടെ പത്തനാപുരത്തെ ദന്തൽ ക്ലിനിക്കിലായിരുന്നു സംഭവം. ക്ലിനിക്കിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ഇവിടെയെത്തിയ സൽദാൻ, ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വായിൽ തുണി തിരികിയ ശേഷം കൈകൾ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ബന്ധിക്കാൻ ശ്രമിച്ചതോടെ നിലവിളിച്ചുകൊണ്ട് ഡോക്ടർ കുതറി ഓടി. ഇതോടെയാണ് പീഡനശ്രമം പുറത്തായത്. പത്തനാപുരം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു….

Read More

ബസുകളുടെ മത്സരയോട്ടത്തിൽ നടപടി വരുന്നു; ‘നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10 മിനിറ്റുമാക്കി സമയം ക്രമീകരിക്കും’, ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ ഇടപെടലുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. വാഹനങ്ങളുടെ മത്സരയോട്ടത്തിൽ കർശന നടപടിയുണ്ടാകും. ബസുകളുടെ സമയക്രമം നിജപ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കും. ഇതോടുകൂടി മത്സരയോട്ടം കുറയ്ക്കാൻ സാധിക്കും. ബസുകൾ തമ്മിലുള്ള സമയദൈർഘ്യം നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10 മിനിറ്റുമാക്കി മാറ്റുമെന്ന് സംഘടനാനേതാക്കളുമായി ചർച്ചചെയ്ത് തീരുമാനിച്ചിരുന്നു. അവർ അതിന് സമ്മതം മൂളുകയും ചെയ്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എറണാകുളം, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ബസുകൾ തമ്മിലുള്ള മത്സരയോട്ടം നടക്കുന്നത്….

Read More

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പങ്കുവെച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെയാണ് സസ്പെൻറ് ചെയ്തത് . മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനാണ് അച്ചടക്ക നടപടി. ഇതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. പത്താം ബ്ലോക്കിലെ സെല്ലിന്റെ താഴ് ഭാഗത്തെ കമ്പികകൾ മുറിച്ചുമാറ്റി ഗോവിന്ദച്ചാമി പുറത്തേക്ക് കടക്കുന്ന ദൃശ്യങ്ങളാണ് പുലർത്തുവന്നിരിക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണത്തെ…

Read More

മകൾ ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ പെരുമാറ്റത്തിൽ മനംനൊന്ത്’; ഷിംനയുടെ അച്ഛൻ

ഭർത്താവിന്റെ മർദനം സഹിക്കാൻ കഴിയാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് കോഴിക്കോട് മാറാട് ഭർതൃവീട്ടിൽ ജീവനൊടുക്കിയ ഷിംനയുടെ പിതാവ് . ഷിംന ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൈക്കലാക്കാൻ ഭർത്താവ് ശ്രമിച്ചു. മകളോട് ചെയ്തത് ക്രൂരതയെന്നും പിതാവ് രാമനാഥൻ പറഞ്ഞു. വെളളിയാഴ്ച രാത്രിയാണ് ഷിംനയെ ഗോതീശ്വരത്തെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് പ്രശാന്ത് മദ്യപിച്ചെത്തി പലപ്പോഴും മകളെ ക്രൂരമായി മർദിച്ചിരുന്നെന്നാണ് പിതാവ് രാമനാഥൻ പറയുന്നത്. പ്രശാന്തിന്റെ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും ആട്ടിമറിക്കപ്പെട്ട അവസ്ഥ’; രാജീവ് ചന്ദ്രശേഖർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾ പൂർണ്ണമായും അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം അടക്കമുള്ള നിരവധി നഗരസഭകളിലും ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും വാർഡ് വിഭജനത്തിലും വോട്ടർ പട്ടികയിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. നൂറുകണക്കിന് പരാതികൾ ഇതിനകം ലഭിച്ചിട്ടും അവയൊന്നും കാര്യമായി പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. സർവകക്ഷി യോഗത്തിൽ അടക്കം ബിജെപി പരാതികൾ ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല. കോടതികളെ സമീപിക്കുകയല്ലാതെ മറ്റ് വഴികൾ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു….

Read More

‘കെ സുരേഷ് കുറുപ്പിന്റേത് ഭാവനാ സൃഷ്ടി’; ഡി.കെ മുരളി എംഎൽഎ

കെ സുരേഷ് കുറുപ്പിന്റെ ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശം തള്ളി സമ്മേളന പ്രതിനിധികൾ. സുരേഷ് കുറുപ്പിന്റേത് ഭാവനാ സൃഷ്ടിയാണെന്ന് ഡി.കെ മുരളി എംഎൽഎ. ആലപ്പുഴയിൽ സമ്മേളനത്തിൽ പങ്കെടുത്ത ആളാണ് താനും. ഒരു വാസ്തവവും ഇല്ലാത്ത കാര്യമാണ് ഇപ്പോൾ സുരേഷ് കുറുപ്പ് പറഞ്ഞിരിക്കുന്നത് . സമ്മേളനത്തിൽ വി എസിനെ കുറിച്ച് ഒരു പരാമർശവും ഉണ്ടായിട്ടില്ല. സമ്മേളനത്തിൽ വിമർശനവും സ്വയം വിമർശനവും ഉണ്ടാകും എന്നാൽ ഇങ്ങനെ ഒരു പരാമർശം ആരും നടത്തിയിട്ടില്ലെന്ന് ഡി കെ മുരളി പറഞ്ഞു. എം സ്വരാജ് പറഞ്ഞു…

Read More

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

കൊല്ലത്ത് ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ വിളക്കുപാറ ചാഴിക്കുളത്താണ് സംഭവം. ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭ (48) യെയാണ് ഭർത്താവ് റെജി (56) കൊലപ്പെടുത്തിയത്. പ്രശോഭയെ കൊലപ്പെടുത്തിയ ശേഷം റെജി തൂങ്ങി മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നു എന്നാണ് വിവരം.

Read More

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വേട്ട; ബിജാപൂരിൽ 4 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ ഇന്നലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ സ്ത്രീകളാണ്. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ പക്കൽ നിന്ന് ഒരു സെൽഫ് ലോഡിംഗ് റൈഫിൾ ഉൾപ്പെടെ ധാരാളം ആയുധങ്ങൾ കണ്ടെടുത്തു. റായ്പൂരിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ തെക്ക് മാറിയുള്ള മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്നാണ് തിരച്ചിൽ നടത്തുന്നതിനായി സുരക്ഷാ സേന സംയുക്ത സംഘത്തെ അയച്ചത്. ഇന്നലെ വൈകുന്നേരം മുതൽ സുരക്ഷാ സേനയും നക്സലൈറ്റുകളും…

Read More