Webdesk

‘ക്യാപിറ്റൽ പണിഷ്മെന്റ് എന്ന വാക്ക് മാധ്യമ സൃഷ്ടി’; വെളിപ്പെടുത്തലുകൾ തള്ളി ചിന്താ ജെറോം

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് എതിരായ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ തള്ളി ചിന്താ ജെറോം. ക്യാപിറ്റൽ പണിഷ്മെന്റ് എന്ന വാക്ക് മാധ്യമങ്ങളുടെ സൃഷ്ടി. പൂർണ്ണമായും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ചിന്താ ജെറോം പറഞ്ഞു. അത്തരത്തിലുള്ള പരാമർശം ഉയർന്ന് വന്നിട്ടില്ലെന്ന് ചിന്താ ജെറോം പറഞ്ഞു. നേരത്തെ ആ വ്യാജ പ്രചരണങ്ങൾ നടന്നിരുന്നു. ഇപ്പോൾ വിമർശനം ഉയർത്തി കൊണ്ടുവരുന്നത് ദൗർഭാഗ്യകരം. പൂർണ്ണമായും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ചിന്താ ജെറോം പറഞ്ഞു. അതേസമയം, പിരപ്പൻകോട് മുരളിക്ക് പിന്നാലെ…

Read More

പി എം കുസും- അനര്‍ട്ട് അഴിമതി; അനര്‍ട്ടിന്റെ വിശദീകരണം പച്ചക്കള്ളം, ഓഡിറ്റ് റിപ്പോർട്ടിൻ്റെ കോപ്പി പുറത്ത് വിട്ട് രമേശ് ചെന്നിത്തല

കേരളത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്രപദ്ധതിയായ പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് അനര്‍ട്ടില്‍ നടക്കുന്ന കോടികളുടെ ക്രമക്കേടിനെക്കുറിച്ച് വൈദ്യുത മന്ത്രിയോട് താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു മറുപടി എന്ന പേരില്‍ അനര്‍ട്ട് പുറത്തിറക്കിയ കുറിപ്പില്‍ പച്ചക്കള്ളങ്ങളാണ് പറഞ്ഞിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിശദീകരത്തോടെ താന്‍ ഉന്നയിച്ച മുഴുവന്‍ അഴിമതി ആരോപണങ്ങളും ശരിവെയ്ക്കപ്പെട്ടിരിക്കുകയാണ്. ആരോപണങ്ങളില്‍ നിന്ന് മറുപടി പറയാതെ ഒളിച്ചോടാന്‍ വൈദ്യുത മന്ത്രി നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് അനര്‍ട്ടിനെക്കൊണ്ട് സമ്പൂര്‍ണമായും കളവുകള്‍ മാത്രമടങ്ങിയ ഒരു വിശദീകരണക്കുറിപ്പ്…

Read More

‘സെല്ലിൽ നിന്ന് കമ്പി മുറിച്ച് ഇഴഞ്ഞു നീങ്ങുന്ന ഗോവിന്ദച്ചാമി; ജയിൽചാടുന്ന CCTV ദൃശ്യം പുറത്ത്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ . പത്താം ബ്ലോക്കിലെ സെല്ലിന്റെ താഴ് ഭാഗത്തെ കമ്പികകൾ മുറിച്ചുമാറ്റി ഗോവിന്ദച്ചാമി പുറത്തേക്ക് കടക്കുന്ന ദൃശ്യങ്ങളാണ് പുലർത്തുവന്നിരിക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ. ഇയാളുടെ കൈയ്യിൽ ഒരു തുണികെട്ടും കാണാം. മുറിച്ചു മാറ്റിയ കമ്പികളിലൂടെ ഇഴഞ്ഞുനീങ്ങിയാണ് ഗോവിന്ദച്ചാമി പുറത്തുകടക്കുന്നത്. സെല്ലില്‍ നിന്ന് മുറിച്ചുമാറ്റിയ കമ്പികള്‍ക്കിടയിലൂടെ നൂന്നിറങ്ങിയ ഗോവിന്ദച്ചാമി കമ്പികള്‍ പഴയപടി ചേര്‍ത്തുവെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആ സമയത്തുപോലും…

Read More

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; ‘മൂന്ന് പ്ലാസ്റ്റിക് ഡ്രം, തുണി കൊണ്ട് വടം’; ഡെമോ കാണിച്ച് പി വി അൻവർ

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് സമർത്ഥിക്കാൻ ജയിൽ ചാട്ടത്തിന്റെ ഡെമോ കാണിച്ച് പി വി അൻവർ. മഞ്ചേരിയിലെ സ്വന്തം സ്ഥലത്ത് വച്ചാണ് ജയിൽ ചാട്ടത്തിലെ സംശയങ്ങൾ അൻവർ ഡെമോയിലൂടെ പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ജയിൽ വകുപ്പ് തന്നെ ഗോവിന്ദച്ചാമിയെ പുറത്തേക്ക് വിട്ടതാണെന്നാണ് അൻവറിന്റെ ആരോപണം. വണ്ണമുള്ള ജയിലിന്റെ ഇരുമ്പ് കമ്പി ഉപ്പ് തേച്ച് തുരുമ്പാക്കി ഹാക്ക്സൊ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു എന്നാണ് ഗോവിന്ദച്ചാമിയുടെ മൊഴിയായി പോലീസ് പറയുന്നത്. എന്നാൽ ഹാക്ക്സൊ ബ്ലേഡ് ഉപയോഗിച്ച്…

Read More

മനസ്സ് തുറക്കുന്നതിന് മുൻപ് ചിന്തിക്കണം ; ചാറ്റ്ജിപിടിയോട് രഹസ്യങ്ങൾ പറയുന്നതിൽ ശ്രദ്ധവേണമെന്ന് സാം ഓൾട്ട്മാൻ

ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാൻ.ചാറ്റ്ജിപിടിയുമായി നടത്തുന്ന സംഭാഷണങ്ങൾക്ക് നിയമപരമായ സംരക്ഷണങ്ങളില്ലെന്നും അതിനാൽ വിവരങ്ങൾ കൈമാറുന്നതിൽ കൂടുതൽ സുരക്ഷയും കരുതലും ആവശ്യമാണ് ഓൾട്ട്മാൻ പറയുന്നു. “നിങ്ങളുടെ രഹസ്യം സൂക്ഷിക്കാൻ ചാറ്റ് ജിപിടി തെറാപിസ്റ്റോ വക്കീലോ അല്ല. ചാറ്റ് ജിപിടിയോട് ഹൃദയം തുറക്കുന്നതിനുമുൻപ് ചുരുങ്ങിയത് എന്താണ് ടൈപ്പ് ചെയ്യാൻ പോകുന്നതെന്ന് ശ്രദ്ധാപൂർവം ചിന്തിക്കണം ,തെറാപ്പിസ്റ്റുമായുള്ള സംഭാഷണത്തിന്റെ രഹസ്യ സ്വഭാവം AI ചാറ്റുകൾക്ക് ലഭിക്കില്ല.ഹാസ്യതാരം തിയോ വോണിന്റെ പോഡ്‌കാസ്റ്റായ ദിസ് പാസ്റ്റ് വീക്കെൻഡിൽ പങ്കെടുക്കവെയാണ് സാം…

Read More

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, അറിയാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

കണ്ണൂർ സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്. രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റിയാണ് ജയിൽ ചാടാനായി ഗോവിന്ദച്ചാമി പുറത്തിറങ്ങിയത്. സെല്ലിന്റെ കമ്പികൾ മുറിച്ചത് ജയിൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ അറിയാതിരിക്കാൻ‌ നൂലു‍കൾ‌ കൊണ്ട് സെല്ലിന്റെ കമ്പിയിൽ കെട്ടിയിരുന്നു. നൂലു കെട്ടിയിരിക്കുന്നത് എന്തിനെന്ന് ജയിൽ വാർഡൻ ചോ​ദിച്ചിരുന്നു. എന്നാൽ സെല്ലിലേക്ക് എലി കയറുന്നതിനാൽ നൂലു കൊണ്ട് താഴ്ഭാ​ഗം കെട്ടി മറച്ചതെന്നാണ് ​ഗോവിന്ദച്ചാമി നൽകിയ മറുപടി. സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ​ഗോവിന്ദ​ച്ചാമി ജയിൽ ചാടിയതിന്…

Read More

‘വി എസിനെതിരെ ഒരാളും സമ്മേളനത്തിനിടെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം നടത്തിയിട്ടില്ല’; സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവൻകുട്ടി

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയിൽ ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞുവെന്ന സിപിഐഎം നേതാവ് കെ സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ തള്ളി മന്ത്രി വി ശിവൻകുട്ടി. ഒരാളും സമ്മേളനത്തിൽ വി എസിനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം നടത്തിയിട്ടില്ല. താനും ആലപ്പുഴ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഒരു വനിതാ നേതാവും ഇങ്ങനെ ചർച്ച നടത്തിയിട്ടില്ല മന്ത്രി വ്യക്തമാക്കി. വി എസ് മരിച്ച ശേഷം അനാവശ്യ വിവാദങ്ങൾക്ക് ശ്രമിക്കുകയാണിപ്പോൾ. പാർട്ടിയുടെ വളർച്ചയിൽ ഉത്കണ്ഠപ്പെടുന്നവരാണ്…

Read More

ധർമസ്ഥല വെളിപ്പെടുത്തൽ; നാളെ മണ്ണ് കുഴിച്ച് പരിശോധന, ഹാജരാക്കിയ തലയോട്ടി വിശദമായി പരിശോധിക്കും

കർണാടക ധർമസ്ഥല വെളിപ്പെടുത്തലിൽ അന്വേഷണം തുടരുന്നു. മുൻ ശുചീകരണ തൊഴിലാളി ഹാജരാക്കിയ തലയോട്ടി പ്രത്യേക അന്വേഷണസംഘം വിശദമായി പരിശോധിക്കും. നാളെ ധർമസ്ഥലയിൽ മണ്ണ് കുഴിച്ച് പരിശോധന നടത്തും. ഈ തലയോട്ടിയുടെ പരിശോധന ഫലം അനുസരിച്ച് കൂടിയാകും അന്വേഷണസംഘത്തിന്റെ തുടർ നീക്കങ്ങൾ. നാളെ ആകും ഈ പരിശോധന. ഇന്നലെ എട്ടര മണിക്കൂർ ആണ് ശുചീകരണതൊഴിലാളിയുടെ മൊഴിയെടുത്തത്. പ്രധാനമായും തലയോട്ടി സംബന്ധിച്ചായിരുന്നു കൂടുതൽ ചോദ്യങ്ങളും. ഇയാൾ തന്റെ രഹസ്യ മൊഴിയിൽ ഉറച്ചു നിൽക്കുന്നതയാണ് വിവരം. ഓരോ മൃതദേഹങ്ങളും ആര് കാട്ടിത്തന്നു,…

Read More

മിഥുന്റെ മരണം; ചീഫ് സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി; ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറയണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ചീഫ് സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ല. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോർട്ടിൽ എടുത്തുപറയണം. വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്ന് കെഎസ്ഇബി ചെയർമാന് മന്ത്രി നിർദ്ദേശം നൽകി. വീഴ്ച റിപ്പോർട്ടിൽ സമ്മതിക്കുന്നുണ്ട്. കെഎസ്ഇബി ചെയർമാനോട് പേര് വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും നടപടി ഉറപ്പാണെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. കെഎസ്ഇബി…

Read More

വി എസ് അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതി; അധ്യാപകനെതിരെ കേസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്. പാലക്കാട് ചാത്തന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കെ സി വിപിനെതിരെയാണ് നടപടി. ഡിവൈഎഫ്ഐയുടെ പരാതിയെ തുടർന്നായിരുന്നു കേസ്. വിഎസ് മരിച്ച സമയത്തായിരുന്നു മോശമായ രീതിയിലുള്ള ഒരു കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. മലയാളം അധ്യാപകനാണ് കെസി വിപിൻ. കണ്ണൂർ സർവകലാശാല മുൻ സെനറ്റ് മെമ്പർ ആണ് അദ്ദേഹം. സ്കൂളിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മാർച്ചും നടത്തിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ ചാലിശ്ശേരി…

Read More