Webdesk

രാഹുൽ മാങ്കൂട്ടത്തിൽ വിവാദം അവസാനിപ്പിക്കാൻ കോൺഗ്രസ്; വിഷയം ഇനി ചർച്ച ചെയ്യേണ്ടതില്ലെന്ന് തീരുമാനം

രാഹുൽ മാങ്കൂട്ടത്തിൽ വിവാദം അവസാനിപ്പിക്കാൻ കോൺഗ്രസ്. വിഷയം ഇനി ചർച്ചക്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. കൂടുതൽ പരാതികൾ വരുന്നുവെങ്കിൽ മാത്രം രാഷ്ട്രീയമായി നേരിടണമെന്നും നേതൃതലത്തിൽ ധാരണയായി. രാജിയ്ക്കായി സമരം തുടരുമെങ്കിലും സിപിഐഎമ്മും സമ്മർദ്ദം ശക്തമാക്കില്ല. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എം.എൽ.എ സ്ഥാനത്ത് നിന്നുള്ള രാജി തൽക്കാലം കോൺഗ്രസിന്റെ അജണ്ടയിൽ ഇല്ല. പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതോടെ വിവാദം അവസാനിക്കും എന്നാണ് കണക്ക് കൂട്ടൽ. സി.പി.ഐ എമ്മിന്റെയും ബി.ജെ.പിയുടെയും സമരങ്ങളും കൂടുതൽ ദിവസം തുടരില്ല എന്ന് നേതൃത്വം കരുതുന്നു. അതുമായി ബന്ധപ്പെട്ട…

Read More

വോട്ടർ അധികാർ യാത്രയിൽ ഇന്ന് പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും

വോട്ട് കൊള്ളയ്ക്കും ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനുമെതിരെ രാഹുൽഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിൽ ഇന്ന് പ്രിയങ്ക ഗാന്ധിയും അണിചേരും. രാവിലെ 8 മണിയോടെ ബീഹാറിലെ സുപോളിൽ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിക്കുന്നത്. മധുബനിയിലെ പൊതു പരിപാടിയിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ബീഹാറിലെ വിവാഹിതരായ സ്ത്രീകളുടെ ആഘോഷമായ ഹർത്താലിക തീജിനോടനുബന്ധിച്ചാണ് പ്രിയങ്കയുടെ സന്ദർശനം. നാളെ മുതൽ ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാക്കളും മുഖ്യമന്ത്രിമാരും രാഹുൽഗാന്ധിക്കൊപ്പം യാത്രയിൽ അണി നിരക്കും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി…

Read More

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു; 4,500 രൂപ ഓണം ബോണസ്, അഡ്വാന്‍സായി 20,000 രൂപയും അനുവദിക്കും

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ പ്രത്യേക ഉത്സവബത്ത 1250 രൂപയായി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ…

Read More

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് Z+ സുരക്ഷ നൽകും

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് Z+ സുരക്ഷനൽകും. സുരക്ഷയ്ക്കായി ഡൽഹി പൊലീസിന്റെ 40 ഉദ്യോഗസ്ഥരെ വിന്യസിച്ചു. കഴിഞ്ഞ ദിവസം സിആർപിഎഫ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് നടപടി.മുഖ്യമന്ത്രിയുടെ പരിപാടികൾക്ക് ശക്തമായ സുരക്ഷാ വലയം തീർക്കും എന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഓരോ സന്ദർശകരെയും വിശദമായ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും ഡൽഹി പൊലീസ് പറഞ്ഞു. ഡൽഹി പൊലീസ് മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ നല്കുന്നുണ്ടെന്ന വിലയിരുത്തലിലായിരുന്നു നേരത്തെ ‘Z കാറ്റഗറി’ സുരക്ഷ കേന്ദ്രം പിൻവലിച്ചിരുന്നത്. രേഖ ഗുപ്ത ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കവെ സിവിൽ…

Read More

ഓണം വരവായി; തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര ഇന്ന്

കാർഷികസമൃദ്ധിയുടെ ഓർമകൾ ഉണർത്തി ഒരു ഓണക്കാലം കൂടി. ഇന്ന് ചിങ്ങമാസത്തിലെ അത്തം നാൾ. ലോകം മുഴുവനുമുള്ള മലയാളികൾ അത്തം നാൾമുതൽ പൂക്കളം ഇടുന്നു. അത്തം നാളിലാണ് ഓണാഘോഷത്തിന് തുടക്കമാകുന്നത്. ഇന്നാണ് പ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിൽ നിന്ന് തുടങ്ങുന്ന യാത്ര നഗരം ചുറ്റി തിരികെ സ്കൂൾ ഗ്രൌണ്ടിലെത്തുമ്പോൾ ഘോഷയാത്ര അവസാനിക്കും. നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന ഘോഷയാത്രയിൽ ചെണ്ടമേളവും നിശ്ചലദൃശ്യങ്ങളും മറ്റ് കലാരൂപങ്ങളുമായി സംസ്ഥാനത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള കലാകാരൻമാർ പങ്കെടുക്കും. അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന്…

Read More

അമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് “ജലമാണ് ജീവൻ’ ക്യാമ്പയിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഹരിതകേരളം മിഷൻ തുടങ്ങിയവര്‍ ഉൾപ്പെടുന്നതാണ് ഈ പരിപാടി. അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി…

Read More

2019ൽ കോഴിക്കോട് നിന്ന് കാണാതായ യുവാവിനെ കുറിച്ച് നിർണായക വിവരം; വിജിൽ മരിച്ചെന്നും സരോവരത്ത് കുഴിച്ചുമൂടിയെന്നും സുഹൃത്തുക്കളുടെ മൊഴി

കോഴിക്കോട്: എലത്തൂർ സ്വദേശിയായ യുവാവിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായ എലത്തൂർ സ്വദേശി വിജിൽ മരിച്ചതായി സുഹൃത്തുക്കൾ മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് അറിയിച്ചു. യുവാവ് ലഹരി ഉപയോഗിക്കുന്നതിനിടെ മരിച്ചതായി സുഹൃത്തുക്കൾ മൊഴി നൽകുകയായിരുന്നു. മൃതദേഹം സരോവരം ഭാഗത്തു കുഴിച്ചു മൂടിയെന്നും മൊഴിയിൽ പറയുന്നു. സുഹൃത്തുക്കളായ നിജില്‍, ദീപേഷ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2019ലാണ് യുവാവിനെ കാണാതായത്. തുടർന്ന് പൊലീസ് നടത്തിയ…

Read More

‘രാഹുൽ മാങ്കൂട്ടത്തില്‍ സൈക്കോ പാത്ത്, കേരളം കണ്ടിട്ടില്ലാത്ത പൊളിറ്റിക്കൽ അശ്ലീലങ്ങളായി കോൺഗ്രസ് സംഘം മാറി’; രൂക്ഷ വിമര്‍ശനവുമായി ആര്‍ഷോ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. രാഹുൽ മാങ്കൂട്ടത്തില്‍ സൈക്കോ പാത്ത് ആണെന്നും നാട്ടുകാർക്ക് ജനാധിപത്യബോധ്യം ഉള്ളതുകൊണ്ടാണ് ജനങ്ങൾ പ്രതിഷേധ സദസ്സിൽ ഒതുക്കുന്നത്, അല്ലായിരുന്നുവെങ്കിൽ പേപിടിച്ച സൈക്കോപാത്തിനെ ജനങ്ങൾ കല്ലെറിഞ്ഞ് ഓടിച്ചേനെ എന്നും ആര്‍ഷോ പറഞ്ഞു. നായ്ക്കൾക്ക് പേപിടിച്ചാൽ കല്ലെറിഞ്ഞോടിക്കും അല്ലെങ്കിൽ അടിച്ചു കൊല്ലും. ചിലർ സമീകരിക്കാൻ ശ്രമം നടത്തുന്നു. സമാനതകളില്ലാത്ത ക്രിമിനൽ പ്രവർത്തനമാണ് എംഎൽഎ കുപ്പായത്തിന്റെ തണലിൽ സൈക്കോപാത്തായ രാഹുൽ മാങ്കൂട്ടത്തില്‍ ചെയ്തത്. ഉമാ തോമസ്, കെ…

Read More

ഛത്തീസ്ഗഡിലെ ആദിവാസി യുവതികളുടെ പരാതി: ജ്യോതി ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്കെന്ന് സിപിഐ

ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെയും ആദിവാസി യുവതികളെയും ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞുവയ്ക്കുകയും കള്ളക്കേസ് ചുമത്തി ജയിലിലടക്കുകയും ചെയ്ത സംഭവത്തില്‍ നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി സിപിഐ. സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകളോടൊപ്പം പോയതെന്നും ജ്യോതി ശര്‍മ ഉള്‍പ്പെടെ പീഡിപ്പിച്ചെന്നും ആദിവാസി യുവതികള്‍ വനിതാ കമ്മിഷനെ അറിയിച്ചിരുന്നു. വനിത കമ്മിഷനിലുള്ള ബിജെപി അംഗങ്ങള്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കമ്മിഷന്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭം നടത്തുമെന്നാണ് സിപിഐ അറിയിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട്…

Read More

ക്ഷേത്രക്കുളത്തിൽ റീല്‍സ് ചിത്രീകരണം; ഗുരുവായൂരിൽ പുണ്യാഹമടക്കം ശുദ്ധി കർമ്മങ്ങൾ നാളെ, രാവിലെ 5 മുതൽ ഉച്ചവരെ ദർശന നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ദർശന നിയന്ത്രണം. ക്ഷേത്രക്കുളത്തിൽ അഹിന്ദു വനിത ഇറങ്ങി വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടർന്ന് ആചാരലംഘനം നടന്നതിനാൽ ക്ഷേത്രത്തിൽ ശുദ്ധി കർമ്മങ്ങൾ നടക്കുന്നതുമൂലം രാവിലെ 5 മണി മുതൽ ഉച്ചവരെ ദർശന നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. പുണ്യാഹകർമ്മങ്ങൾ കഴിഞ്ഞശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങൾക്ക്‌ ദർശനത്തിനായി നാലമ്പലത്തിനകത്തയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തെ തുടർന്നാണ് പുണ്യാഹം നടത്തുന്നതെന്നും ക്ഷേത്രത്തിൽ 6…

Read More