Headlines

Webdesk

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത; 2 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യത. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിലവിലെ ഗ്രീൻ അലേര്‍ട്ട് യെല്ലോ അലേര്‍ട്ട് ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ത്തിയിരിക്കുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും…

Read More

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് മർദ്ദിച്ചു; പൊലീസുകാർക്കെതിരെ കേസെടുത്ത് കോടതി

പൊലീസ് സ്റ്റേഷനിൽ വച്ച് യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ നിർദേശം. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് കേസ്. ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെയാണ് ഇവർ മർദ്ദിച്ചത്. കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെയാണ് നടപടി.കുന്നംകുളം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്യുക. സബ് ഇൻസ്‌പെക്ടർ നുഹ്മാൻ, സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർക്കെതിരെയാണ് കേസ്. 2023 ഏപ്രിൽ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം….

Read More

കീമില്‍ സര്‍ക്കാരിന് തിരിച്ചടി : റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാര്‍ അപ്പീല്‍ തള്ളി ഹൈക്കോടതി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. എന്‍ജിനീറിങ് അടക്കം കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷാ ഫലം ബുധനാഴ്ചയാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. തുടര്‍നടപടി ആലോചിക്കുന്നുവെന്ന് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. വിശദമായ വാദങ്ങളാണ് വിഷയത്തില്‍ നടന്നത്. സംസ്ഥാന സര്‍ക്കാര്‍…

Read More

സർക്കാരിന്റെ ഇടപെടലില്ലാതെ സാധ്യമാകില്ല; ആരോഗ്യമേഖലയിൽ കേരളം മികച്ച മാതൃകയെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ

സർക്കാരിന്റെ ഇടപെടലില്ലാതെ സാധ്യമാകില്ലെന്നും ആരോഗ്യമേഖലയിൽ കേരളം മികച്ച മാതൃകയാണെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ. കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയാണ്.2023-24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്. ഇക്കാര്യത്തിൽ എല്ലാവരും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും ഗവർണർ വ്യക്തമാക്കി.

Read More

വിവാഹാഭ്യർത്ഥന നിരസിച്ചു; പതിനെട്ടുകാരിയ്ക്ക് നേരെ ആസിഡ് ആക്രമണം

കർണാടകയിലെ ചിക്ബല്ലാപുരയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിന് പതിനെട്ടുകാരിയ്ക്ക് നേരെ ആസിഡ് ആക്രമണം. പിന്നാലെ ആക്രമി സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിയുടെ പൊള്ളൽ ഗുരുതരമല്ല. അതേസമയം പെൺകുട്ടിയെ ആക്രമിച്ച ആനന്ദ്കുമാർ(22) ഗുരുതരാവസ്ഥയിലാണ്. പതിനെട്ടുകാരിയായ പെൺകുട്ടിയോട് വിവാഹം കഴിക്കണമെന്ന് ആനന്ദ്കുമാർ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ഇത് നിരസിക്കുകയായിരുന്നു. പിന്നീട് വൈകിട്ട് പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് മുഖത്തേക്ക് ടോയ്ലറ്റ് ആസിഡ് ക്ലീനർ എറിഞ്ഞത്. പെൺകുട്ടിയുടെ കണ്ണിലടക്കം പരിക്കുണ്ടെന്നും എന്നാൽ ഇത് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. പെൺകുട്ടിയെ ആക്രമിച്ച് തൊട്ടടുത്ത നിമിഷം…

Read More

മുടി വെട്ടാൻ ആവശ്യപ്പെട്ടു; സ്കൂൾ പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

മുടിവെട്ടാൻ ആവശ്യപ്പെട്ട സ്കൂൾ പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലെ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. 11,12 ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾ ചേർന്നായിരുന്നു കൊലപതാകം നടത്തിയത്. മുടി വെട്ടാൻ ആവശ്യപ്പെട്ടതിൻ്റെ ദേഷ്യത്തിലാണ് പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് കൃത്യം നടത്തിയത്. വിദ്യാർത്ഥികളോട് ശരിയായ രീതിയിൽ മുടി വെട്ടി സ്കൂളിൽ വരാനും അച്ചടക്കം പാലിക്കാനും പ്രിൻസിപ്പൽ ജഗ്ബീർ സിങ് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അമിത് യശ്വർധൻ ഹൻസി പറഞ്ഞു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ സ്കൂൾ…

Read More

‘ജാനകി വി’ റീ എഡിറ്റ് ചെയ്ത പതിപ്പ് നാളെ സെൻസർ ബോർഡിന് സമർപ്പിക്കും; സംവിധായകൻ പ്രവീൺ നാരായണൻ

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ മാറ്റങ്ങൾ വരുത്തിയ പതിപ്പ് വീണ്ടും സെൻസർ ചെയ്യാനായി നാളെ സമർപ്പിക്കുമന്ന് ചിത്രത്തിൻറെ സംവിധായകൻ പ്രവീൺ നാരായണൻ. ’24 മണിക്കൂറിനുള്ളിൽ പുതിയ പതിപ്പ് സമർപ്പിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് സ്ഥലങ്ങളിൽ മ്യൂട്ട് ചെയ്യണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. കലാകാരനെന്ന നിലയിൽ അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്നാൽ ചില കാര്യങ്ങൾ നമ്മൾ അംഗീകരിച്ചേ മതിയാകൂവെന്നും’ പ്രവീൺ വ്യക്തമാക്കി. ഇപ്പോൾ നിർദേശിക്കപ്പെട്ട മാറ്റങ്ങൾ സിനിമയുടെ ഉള്ളടക്കത്തെ ബാധിക്കാൻ സാധ്യത കുറവാണെന്നും പ്രവീൺ കൂട്ടിച്ചേർത്തു. അങ്ങനെയെങ്കിൽ 18ന്…

Read More

എം എസ് സി എൽസ 3; 9531 കോടി നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കപ്പൽ കമ്പനി

കൊച്ചിയുടെ പുറങ്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 9531 കോടി രൂപ നഷ്ടപരിഹാരം നൽകുക പ്രായോഗികമല്ലെന്ന് കപ്പൽ ഉടമകളായ എം എസ് സി കമ്പനി ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിക്കുമ്പോഴാണ് കമ്പനി ഈ നിലപാട് വ്യക്തമാക്കിയത്. തുടർന്ന്, പ്രാഥമികമായി എത്ര തുക കെട്ടിവെക്കാൻ കഴിയും എന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സർക്കാർ നൽകിയ കേസിന്റെ ഭാഗമായി എം എസ് സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ അറസ്റ്റ് ചെയ്യാൻ നേരത്തെ കോടതി…

Read More

നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹർജി

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹർജി. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് ഹർജി നൽകിയത്. കേന്ദ്ര സർക്കാർ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്നും ദയാധന ചർച്ചകൾക്കായി കേന്ദ്ര സർക്കാർ ഇടപെടണമെന്നും ഹർജിയിൽ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുമെന്നാണ് വിവരം. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിലെ ജയിലിലാണ് നിലവിൽ നിമിഷപ്രിയ.

Read More

മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് ജോലിയും കുടുംബത്തിന് 10 ലക്ഷവും ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മകന് ജോലിയും കുടുംബത്തിന് 10 ലക്ഷവും ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം . ബിന്ദിവിൻ്റെ മകന് സർക്കാർ ജോലിയും നൽകും. ആരോഗ്യമന്ത്രി വീണ ജോർജും മന്ത്രി വാസവനും ബിന്ദുവിൻ്റെ വീട്ടിലെത്തി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. അടുത്ത കാബിനറ്റ് യോഗത്തിൽ തീരുമാനമെടുക്കുമെന്നാണ് മന്ത്രിമാർ കുടുംബത്തെ അറിയിച്ചത്. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളേജിന്റെ വാർഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകൾക്ക് കൂട്ടിരിക്കാനായി ആശുപത്രിയിൽ എത്തിയ…

Read More