Headlines

Webdesk

കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലെ അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ച് തുടങ്ങി

കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലെ അജ്ഞാത മൃതദേഹങ്ങൾ സംസ്‌കരിച്ച് തുടങ്ങി. ആറ് മൃതദേഹങ്ങൾ കോർപ്പറേഷൻ സംസ്‌കരിച്ചു. ഇനി 10 മൃതദേഹങ്ങൾ കൂടി സംസ്കരിക്കാനുണ്ട്. രണ്ടാം യൂണിറ്റ് ഫ്രീസറും ഉടൻ സജ്ജമാകുമെന്ന് അധികൃതർ പറഞ്ഞു. വെള്ളയിൽ, ചേവായൂർ, മെഡിക്കൽ കോളജ്,കുന്നമംഗലം,പന്നിയങ്കര പൊലീസ് സ്റ്റേഷനുകളിൽ നിന്നായി മെഡിക്കൽ കോളജിൽ എത്തിച്ച 17ഓളം മൃതദേഹങ്ങളാണ് സാംസ്കാരിക്കാതെ ദിവസങ്ങളോളം മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വന്നത്. പിന്നാലെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഒരാഴ്ചക്കകം നഗരസഭാ സെക്രട്ടറിയോട് റിപ്പോർട്ട് നൽകാനും…

Read More

സൈബർ ആക്രമണം; നടി റിനി ആൻ ജോർജിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

യുവനടി റിനി ആൻ ജോർജിന് നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന സൈബർ ആക്രമണത്തിൽ എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ റിനി ആൻ ജോർജ് ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്നാണ് അവർക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായത്. ഇതിനെ തുടർന്ന് മുഖ്യമന്ത്രി, എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്ക് നടി പരാതി നൽകിയിരുന്നു. പരാതിക്കൊപ്പം നടി ചില ഓൺലൈൻ ചാനലുകളുടെ ലിങ്കുകളും ഹാജരാക്കി. തന്നെ അപകീർത്തിപ്പെടുത്താനും മോശക്കാരിയായി ചിത്രീകരിക്കാനും ശ്രമിക്കുന്നതായി റിനി ആരോപിക്കുന്നു. രാഹുൽ ഈശ്വർ,…

Read More

പൊലീസ് മർദനത്തിൽ ഒരുപാട് നിരപരാധികൾ കൊല്ലപ്പെട്ടു, സർക്കാരിന്റെ പ്രിയപ്പെട്ടവർക്ക് വിഐപി ട്രീറ്റ്മെന്റ്’; കെ. മുരളീധരൻ

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രണ്ടുകാലിൽ നടന്നു പോകുന്നവർ മൂക്കിൽ പഞ്ഞി വെച്ച് തിരിച്ചുവരുന്ന അവസ്ഥയാണ് കേരളത്തിലേതെന്ന് കെ. മുരളീധരൻ പറഞ്ഞു. ഒമ്പതര വർഷത്തിനിടെ പോലീസ് മർദ്ദനത്തിൽ നിരവധി നിരപരാധികൾ കൊല്ലപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ പ്രിയപ്പെട്ടവർക്ക് ജയിലിൽ വിഐപി ട്രീറ്റ്മെന്റ് നൽകുന്നുണ്ടെന്നും, എന്നാൽ നിരപരാധികൾക്ക് നീതിയില്ലെന്നും മുരളീധരൻ ആരോപിച്ചു. ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ പോലീസിന്റെ വീര്യം എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിയുടെ അവസാന കാലഘട്ടമാണിത്….

Read More

‘കാട്ടിലെ മാന്‍കൂട്ടങ്ങള്‍ നിരുപദ്രവകാരികളാണ്; എന്നാല്‍ നാട്ടിലെ മാന്‍കൂട്ടം അപകടകാരി’ ; പരിഹസിച്ച് വി ജോയ്

രാഹുല്‍ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരിഹസിച്ച് വി ജോയ്. കാട്ടിലെ മാന്‍കൂട്ടങ്ങള്‍ നിരുപദ്രവകാരികളാണ്. പാവപ്പെട്ട മൃഗങ്ങളാണ്. എന്നാല്‍ നാട്ടിലെ ചില മാന്‍കൂട്ടമുണ്ട്. അപകടകാരികളാണ്, ആപത്കാരികളാണ്. ഇത്തരം മാന്‍കൂട്ടങ്ങളെ കൊണ്ട് കേരളീയ ജനത പൊറുതി മുട്ടിയ സന്ദര്‍ഭം വന്നിട്ടുണ്ട് – ജോയ് നിയമസഭയില്‍ പറഞ്ഞു. സ്വന്തം അച്ഛനേക്കാള്‍ പ്രായമുള്ള ആളുകളെയും എടോ എന്ന് അഭിസംബോധന ചെയ്യുന്ന മാന്‍കൂട്ടവും ഈ നാട്ടിലുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹകണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് സമയത്ത് വാഹനം ഒന്ന് തടഞ്ഞു എന്നുള്ളതുകൊണ്ട് സ്വാഭാവികമായി എല്ലാവരും വഴങ്ങിക്കൊടുക്കുന്ന സമയത്ത് ആ…

Read More

‘അടിസ്ഥാന രഹിതം’; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാഹുലിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. 2023-ല്‍, ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരെ നീക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു എന്നും കമ്മിഷന്‍ പറഞ്ഞു. പൊതുജനങ്ങളില്‍ ആര്‍ക്കും ഓണ്‍ലൈനായി വോട്ടു നീക്കം ചെയ്യാനാകില്ലെന്നും കമ്മിഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹൈഡ്രജന്‍ ബോംബല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍…

Read More

ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളിയുടെ തൂക്കവ്യത്യാസം;’ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി’; പി എസ് പ്രശാന്ത്

ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളിയുടെ തൂക്കവ്യത്യാസത്തില്‍, ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് . സ്വര്‍ണപ്പാളി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. എസ്പി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കട്ടെയെന്നും പി എസ് പ്രശാന്ത് പറഞ്ഞു കോടതി ചില വിഷയത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചു. അതില്‍ ഞങ്ങള്‍ കൃത്യമായ മറുപടി കൊടുത്തു. നടപടിക്രമങ്ങള്‍ പാലിച്ചാണ് കൊണ്ടുപോയത്, സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാന്‍ മാത്രമാണ് വൈകി പോയത് അത് മാത്രമാണ് പ്രശ്‌നം. സാങ്കേതിക പ്രശ്‌നമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത്…

Read More

‘ഒരു നല്ല വാക്ക്‌പോലും പറഞ്ഞില്ല’ ; സുരേഷ് ഗോപിയുടെ മറുപടി സങ്കടമുണ്ടാക്കിയെന്ന് ആനന്ദവല്ലി

കരുവന്നൂര്‍ സഹകരണബാങ്ക് സാമ്പത്തിക ക്രമക്കേടില്‍, ചോദ്യമുന്നയിച്ച തന്നോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒരു നല്ല വാക്ക്‌പോലും പറഞ്ഞില്ലെന്ന് ആനന്ദവല്ലി. ഇരിങ്ങാലക്കുടയിലെ കലുങ്ക് സൗഹൃദ സംവാദത്തിനിടെ നടന്ന സംഭവങ്ങളില്‍ സങ്കടം ഉണ്ടെന്നും ആനന്ദവല്ലി പ്രതികരിച്ചു. സുരേഷ് ഗോപിയെ കണ്ട സന്തോഷത്തില്‍ ചെന്നതാണ്. സഹകരണ ബാങ്കിലെ കാശ് എന്ന് ചോദിച്ചു. നല്ലൊരു വാക്ക് അദ്ദേഹം പറഞ്ഞില്ല. കിട്ടുമെന്നോ ഇല്ലെന്നോ പറഞ്ഞില്ല. അതില്‍ വിഷമമുണ്ട് – ആനന്ദവല്ലി പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ പണം തിരിച്ചുകിട്ടുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയോട് ചോദിക്കൂ എന്നായിരുന്നു…

Read More

പെൻസിൽവാനിയയിൽ വെടിവെയ്പ്പ്; 3 പൊലീസുകാർ കൊല്ലപ്പെട്ടു

അമേരിക്കയിലെ പെൻസിൽവാനിയയിൽ ഉണ്ടായ വെടിവെയ്‌പ്പിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമി പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിക്കുശേഷമാണ് ഫിലാഡൽഫിയയിൽ നിന്ന് 100 മൈൽ അകലെയുള്ള നോർത്ത് കോഡോറസ് ടൗൺഷിപ്പിലെ യോർക്ക് കൗണ്ടിയിലെ ഗ്രാമപ്രദേശത്താണ് വെടിവെയ്പുണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചു.

Read More

മുൻ SFI നേതാവും AISF മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു

AISF മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബു ബിജെപിയിൽ ചേർന്നു. മുൻ എസ്എഫ്ഐ നേതാവും കോൺഗ്രസ് പ്രവർത്തർകരുമടക്കം പാർട്ടിയിൽ ചേർന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കില്‍ കുറിച്ചു. വികസിത കേരളം എന്ന നമ്മുടെ കാഴ്ചപ്പാടിന് പിന്നിൽ കേരളം അണിനിരക്കുകയാണ്. മെച്ചപ്പെട്ട കേരളം കെട്ടിപ്പടുക്കാനും മാറ്റം കൊണ്ടുവരാനും ആഗ്രഹിക്കുന്നവർ ബിജെപിയിൽ ചേരുന്നു. സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ഈ പ്രസ്ഥാനത്തിൽ ചേരാൻ മുന്നോട്ട് വരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുൻ എസ്എഫ്ഐ നേതാവും…

Read More

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും

തൃശൂർ പാലിയേക്കരയിലെ ടോൾ വിലക്ക് തടഞ്ഞ നടപടി തുടരും. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കും പ്രശ്നങ്ങളും പരിഹരിച്ചുവെന്ന കാര്യം മുൻനിർത്തി ഇന്നലെ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ തുടർപരിശോധന ആവശ്യമാണെന്നാണ് ഹൈക്കോടതി നിലപാട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നും സുഗമമായ ഗതാഗതം നടക്കുന്നുണ്ടെന്നുമാണ് എൻ എച്ച് എ ഐ കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ ദേശീയപാതയിലെ സർവീസ് റോഡുകൾ മോശമാണെന്നും വെള്ളക്കെട്ടിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഹർജിക്കാർ പറഞ്ഞു. ദേശീയപാത നിർമ്മാണത്തിൽ അപാകതകൾ ചൂണ്ടിക്കാണിച്ച് ഹർജിക്കാർ തൃശ്ശൂർ ജില്ലാ കളക്ടർക്ക് പരാതി…

Read More