Headlines

Webdesk

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് സ്ഥാനം രാജിവച്ച് ഡോ. ബി എസ് സുനില്‍ കുമാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ബി എസ് സുനില്‍ കുമാര്‍ രാജിവച്ചു. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നാലെ തനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം മുന്‍പ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രിന്‍സിപ്പലിന് രാജിക്കത്ത് കൈമാറിയിരിക്കുന്നത്. സൂപ്രണ്ട് ചുമതലയുടെ അധികഭാരം ഉള്ളതിനാല്‍ ന്യൂറോസര്‍ജനെന്ന നിലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം മെഡിക്കല്‍ കോളജ് അധികൃതരെ അറിയിച്ചിരുന്നു മെഡിക്കല്‍ കോളജിലെ ഉപകരണ പ്രതിസന്ധിയെക്കുറിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്…

Read More

നാഗ്പൂരില്‍ ആറാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; കുട്ടിയുടെ മൃതദേഹം ലഭിച്ചത് കുറ്റിക്കാട്ടില്‍ നിന്ന്; പ്രതികള്‍ പിടിയില്‍

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജീത്തു യുവരാജാണ് കൊല്ലപ്പെട്ടത്. ഡബ്ല്യുസിഎല്‍ കോളനിയില്‍ കുറ്റിക്കാടിനുള്ളില്‍ യൂണിഫോം ധരിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കിടക്കുന്നതായി കന്നുകാലികളെ മേയ്ക്കാനിറങ്ങിയവരാണ് കണ്ടെത്തിയത്. ഇവര്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സെപ്റ്റംബര്‍ 15ന് സ്‌കൂളിലേക്കിറങ്ങിയ കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. കുട്ടി ഒരു കാറില്‍ കയറി പോകുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ അറിയിച്ചിരുന്നു. ജീത്തുവിന്റെ പിതാവിന് അടുത്തിടെ നടന്ന ഒരു സ്ഥലവില്‍പ്പനയില്‍ നിന്ന് കുറച്ച് പണം ലഭിച്ചിട്ടുണ്ടെന്ന്…

Read More

ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതും അയ്യപ്പ സംഗമവും ഉന്നയിക്കാൻ പ്രതിപക്ഷം; നിയമസഭ ഇന്ന് താൽക്കാലികമായി പിരിയും

ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതും,അയ്യപ്പ സംഗമവും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ ഹൈക്കോടതി വിമർശനം ഉയർത്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് നീക്കം. ഇന്നലെ കെഎസ് യു മാർച്ചിലുണ്ടായ സംഘർഷവും പ്രതിപക്ഷം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും. സ്ത്രീ – പുരുഷ തൊഴിലാളികളുടെ വേതന അന്തരം കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും,ദേശീയപാത നിർമാണത്തിലെ അപാകതകളും ചോദ്യോത്തരവേളയിൽ ഉണ്ടാകും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇന്ന് താൽക്കാലികമായി പിരിയും. ഇന്ന് ഉച്ചയ്ക്ക് പിരിയുന്ന സഭ വീണ്ടും…

Read More

ശരീയത്ത് നിയമത്തിന് വിരുദ്ധം; അഫ്ഗാനിസ്ഥാനിലെ സർവകലാശാലയിൽ സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ

അഫ്ഗാനിസ്ഥാനിലെ സർവകലാശാലാ അധ്യാപനത്തിൽ നിന്നും സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ. സ്ത്രീകളെഴുതിയ 140 പുസ്തകങ്ങളാണ് നീക്കം ചെയ്തത്. ശരീയത്ത് നിയമത്തിന് വിരുദ്ധമായതും താലിബൻ നയങ്ങളുമായി യോജിക്കാത്തതുമായ പുസ്തകങ്ങളാണ് അവയെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പതിനെട്ട് വിഷയങ്ങൾ പഠിപ്പിക്കുന്നതിനും താലിബാൻ സർവകലാശാലകളിൽ വിലക്ക് ഏർപ്പെടുത്തി. ലിംഗഭേദവും വികസനവും ആശയവിനിമയത്തിൽ സ്ത്രീകൾക്കുള്ള പങ്ക് എന്നിവ നിരോധിച്ച വിഷയങ്ങളിൽ ഉൾപ്പെടുന്നു. 18 വിഷയങ്ങൾ ഇനി പഠിപ്പിക്കാൻ സർവകലാശാലകൾക്ക് അനുവാദമില്ലെന്നും താലിബാൻ പറഞ്ഞു. നിരോധിക്കപ്പെട്ട 18 വിഷയങ്ങളിൽ ആറെണ്ണം പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ചാണ്….

Read More

ആഗോള അയ്യപ്പ സംഗമം; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

രാഷ്ട്രീയ വിവാദങ്ങൾക്കിടെ ആഗോള അയ്യപ്പ സംഗമത്തിലുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർക്ക് ഒപ്പം മത സമുദായ സംഘടന നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 9.30 മണിക്ക് തന്നെ പരിപാടി ആരംഭിക്കും. 10.30 ന് പമ്പ തീരത്ത് ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ സെഷനുകൾ പൂർത്തീകരിച്ച്, സമാപന സമ്മേളനത്തിൽ ക്രോഡീകരിച്ച റിപ്പോർട്ട് അവതരിപ്പിക്കും. നാലുമണിക്ക് ശേഷം സംഗമത്തിന്…

Read More

രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം; വിശദീകരണവുമായി കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ

രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിൽ ഔദ്യോഗിക വിശദീകരണവുമായി കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ. ആലന്ദ് മണ്ഡലത്തിലെ വിശദാശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു. 2023 ഫെബ്രുവരി 21 ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. 2022 ഡിസംബറിൽ കർണാടകയിലെ അലന്ദ് മണ്ഡലത്തിലെ 6018 വോട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫോം ഏഴ് അനുസരിച്ചുള്ള അപേക്ഷകൾ ലഭിച്ചിരുന്നു. ഇത്രയും അപേക്ഷകൾ ലഭിച്ച സാഹചര്യത്തിൽ സൂക്ഷ്മ പരിശോധന നടത്തുകയും 24 അപേക്ഷകൾ മാത്രമാണ് യഥാർത്ഥമെന്ന് കണ്ടെത്തി. തെറ്റായ അപേക്ഷകൾ തള്ളുകയും ചെയ്തിരുന്നതായുമായാണ് കർണാടക…

Read More

കെ ജെ ഷൈനിനെതിരായ ആരോപണം; ‘അപവാദ പ്രചരണം നടത്തുന്നു’; പിന്നിൽ കോൺഗ്രസെന്ന് CPIM

കെ ജെ ഷൈനിനെതിരായ ആരോപണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഐഎം. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം മറയ്ക്കാനാണ് അപവാദ പ്രചരണം നടത്തുന്നതെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. കെ ജെ ഷൈൻ നടത്തുന്ന നിയമ പോരാട്ടത്തിന് പിന്തുണയെന്നും എസ് സതീഷ് പറഞ്ഞു സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ആക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് കെ ജെ ഷൈൻ അറിയിച്ചിരുന്നു. രാഷ്ട്രീയപരമായും വ്യക്തിപരമായും തകർക്കാൻ നെറികെട്ട പ്രചരണം നടത്തുന്നു എന്നും, തന്റെ കുടുംബത്തെ പോലും വേട്ടയാടുന്നെന്നും ഷൈൻ…

Read More

നീരജ് ചോപ്രയ്ക്ക് നിരാശ; ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് നിരാശ. മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞില്ല. നീരജിന്റെ അഞ്ചാംത്രോ ഫൗളായതോടെ താരം പുറത്തായി. അഞ്ചാം ശ്രമം ഫൗളായതോടെ നീരജ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ രണ്ട് ചാമ്പ്യൻഷിപ്പുകളിലും നീരജ് മെഡൽ നേടിയിരുന്നു. നിലവിലെ ലോക ചാമ്പ്യനാണ് നീരജ്. ‌‌ കഴിഞ്ഞ ഒളിമ്പിക്‌സിന് പിന്നാലെ പരുക്കിന്റെ പിടിയിലായിരുന്നു നീരജ്. കഴിഞ്ഞ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് സ്വർണ മെഡൽ നേടിയിരുന്നു. ഇത്തവണത്തെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ താരം നിരാശപ്പെടുത്തുന്ന…

Read More

ഇന്ത്യക്കാരനെ വിവാഹം കഴിക്കാനായി പഞ്ചാബിലെത്തിയ അമേരിക്കക്കാരിയെ വരന്റെ ഒത്താശയോടെ അടിച്ചുകൊന്നു; വരന്റെ കൂട്ടാളി പിടിയില്‍

ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാനായി പഞ്ചാബിലെത്തിയ അമേരിക്കക്കാരിയെ വരന്റെ കൂട്ടാളി അടിച്ചുകൊന്നു. സിയാറ്റിലില്‍ നിന്ന് ലുധിയാനയിലെത്തിയ ഇന്ത്യന്‍ വംശജ കൂടിയായ 71 വയസുകാരി രുപീന്ദര്‍ കൗര്‍ പാന്‍ഡേറാണ് കൊല്ലപ്പെട്ടത്. ജൂലൈ മാസം മുതല്‍ പാന്‍ഡറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് ചൂണ്ടിക്കാട്ടി അവരുടെ സഹോദരി യുഎസ് എംബസ്സിയെ സമീപിച്ചതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാലങ്ങളായി ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന പഞ്ചാബ് സ്വദേശി ചരണ്‍ജിത്ത് സിങ് ഗ്രെവാള്‍ എന്ന 75 വയസുകാരനാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ചരണ്‍ജിത്ത് സിങിനെ…

Read More

ഹൈഡ്രജൻ ബോംബിന് പകരം പൂത്തിരി കത്തിച്ച് മടങ്ങി; തുടർച്ചയായ പരാജയങ്ങളിൽ രാഹുൽ ഗാന്ധിക്ക് നിരാശയെന്ന് അനുരാഗ് താക്കൂർ

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. തുടർച്ചയായ പരാജയം മൂലം കോൺഗ്രസിൻ്റെ നിരാശ നിരന്തരം വർധിക്കുകയാണെന്നും അതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി ഹൈഡ്രജൻ ബോംബ് പൊട്ടിക്കുന്നതിന് പകരം പൂത്തിരി കത്തിച്ച് മടങ്ങിയെന്നും താക്കൂർ പരിഹസിച്ചു. രാഹുൽ ഗാന്ധിയും കോൺഗ്രസും ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്താൻ നിരന്തരം ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു. ആരോപണങ്ങളിൽ ഉറപ്പുണ്ടെങ്കിൽ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി…

Read More