Headlines

Webdesk

എറണാകുളത്തെ അങ്കണവാടിയിലെ ഷെല്‍ഫില്‍ മൂര്‍ഖന്‍ പാമ്പ്; കണ്ടെത്തിയത് കളിപ്പാട്ടങ്ങള്‍ക്കിടയില്‍

എറണാകുളം തടിക്കക്കടവ് അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വെച്ചിരുന്ന ഷെല്‍ഫിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്.കരുമാലൂര്‍ പഞ്ചായത്തിലാണ് അങ്കണവാടി. കളിപ്പാട്ടങ്ങള്‍ മാറ്റിയപ്പോള്‍ മൂര്‍ഖന്‍ പത്തി വിടര്‍ത്തി നില്‍ക്കുന്നതായി കാണുകയായിരുന്നു. രാവിലെ 11ന് കുട്ടികള്‍ ക്ലാസ് മുറിയിലുള്ള സമയത്താണ് മൂര്‍ഖനെ കണ്ടത്. പാമ്പിനെ കണ്ട ഉടന്‍ കുട്ടികളെ പുറത്തിറക്കി വനം വകുപ്പിനെ വിവരം അറിയിച്ചു. സര്‍പ്പ വോളണ്ടിയര്‍ രേഷ്ണു സ്ഥലത്തെത്തി പാമ്പിനെ റെസ്‌ക്യു ചെയ്യുകയായിരുന്നു. അംഗനവാടിയോടടുത്തുള്ള വയലില്‍ നിന്ന് ആകാം പാമ്പ് എത്തിയതെന്നാണ് അനുമാനം. ശിശുക്ഷേമ വകുപ്പ് അടക്കം…

Read More

സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും ഇരുപതോളം അസ്ഥികള്‍; ആറ് വര്‍ഷം പഴക്കമുള്ളവയെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ ചേര്‍ത്തലയിലെ തിരോധാന പരമ്പരയില്‍ സംശയനിഴലില്‍ നില്‍ക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും അസ്ഥികള്‍. വീടിന്റെ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ ലഭിച്ചിരിക്കുന്നത്. ഇരുപതിലേറെ അസ്ഥികള്‍ ലഭിച്ചതായാണ് വിവരം. അസ്ഥികള്‍ക്ക് ആറ് വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. സെബാസ്റ്റിയന് ബന്ധമുണ്ടെന്ന് സംശയം നിലനില്‍ക്കുന്ന നാല് തിരോധാനക്കേസുകള്‍ക്ക് പുറമേ കൂടുതല്‍ തിരോധാനങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ച് മുന്‍പുതന്നെ സംശയിച്ചിരുന്നു. കഡാവര്‍ നായകളെ…

Read More

മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; രണ്ട് തൊഴിലാളികളെ അച്ചൻകോവിലാറിൽ കാണാതായി

മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു. രണ്ട് തൊഴിലാളികളെ അച്ചൻകോവിലാറിൽ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. നിർമാണം നടക്കവെ ഗർഡർ ഇടിഞ്ഞു വീഴുകയായിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാ​ഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നു വീണത്. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിന്റെ ഭാ​ഗമായി നിർമാണ തൊഴിലാളികളും അവിടെ ഉണ്ടായിരുന്നു. ഏഴ് തൊഴിലാളികളാണ് വെള്ളത്തിൽ വീണത്. ഇതിൽ രണ്ട് പേരെ കാണാനില്ല. മറ്റുള്ളവർ നീന്തി…

Read More

‘നീതി ലഭിക്കാൻ വൈകി; പ്രതികൾക്ക് യാത്രയയപ്പ് നൽകിയത് ദൗർഭാഗ്യകരം’; സി സദാനന്ദൻ

കാൽ വെട്ടിയ കേസിൽ സിപിഐഎം പ്രവർത്തകരായ 8 പ്രതികൾ കീഴടങ്ങിയ സംഭവത്തൽ പ്രതികരണവുമായി സി സദാനന്ദൻ. തനിക്ക് നീതി ലഭിക്കാൻ വൈകിയെന്നും നീതി കിട്ടിയെന്നതിൽ സന്തോഷമെന്നും സി സദാനന്ദൻ പറഞ്ഞു. ജയിലിലേക്ക് പോകുന്ന പ്രതികൾക്ക് വലിയ യാത്രയയപ്പ് നൽകിയത് ദൗർഭാ​ഗ്യകരമെന്ന് സദാനന്ദൻ പറഞ്ഞു. മുൻമന്ത്രി കെ കെ ശൈലജ ഉൾപ്പെടെ പങ്കെടുത്തു. എംഎൽഎ എന്നുള്ള നിലയിൽ അങ്ങനെയൊരു ചടങ്ങിൽ പങ്കെടുത്തു എന്നത് ദൗർഭാഗ്യകരമാണെന്ന് സി സദാനന്ദൻ. ഇത് സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശം. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രേരണ…

Read More

സ്ത്രീകൾക്ക് ആവശ്യമെങ്കിൽ 3 കൊല്ലത്തെ ക്ലാസ് നൽകണം; അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് എം മുകേഷ് എംഎൽഎ

അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് നടൻ എം മുകേഷ് എം എൽ എ. അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് ആ ഉദ്ദേശത്തോടെ ആയിരിക്കില്ല. സ്ത്രീകൾക്ക് ആവശ്യമെങ്കിൽ മൂന്നു കൊല്ലത്തെ ഒരു ക്ലാസ് കൊടുക്കണം. സിനിമയെക്കുറിച്ച് അറിയാത്തവരാണെങ്കില്‍ അവര്‍ക്ക് ഒരു ക്ലാസ് കൊടുത്താല്‍ കുറേക്കൂടെ നന്നാവും എന്നാണ് തന്റെ അഭിപ്രായമെന്നും മുകേഷ് പറഞ്ഞു. കപ്പാസിറ്റി ഉള്ളവർ ചെയ്യട്ടെ അല്ലെങ്കിൽ പറഞ്ഞു കൊടുക്കുന്നതിൽ തെറ്റില്ല. നല്ല ചെറുപ്പക്കാർ കയറിവരണമെന്ന് ഉദ്ദേശമായിരിക്കും അദ്ദേഹത്തിനെന്നും എം മുകേഷ് വ്യക്തമാക്കി. സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും…

Read More

‘വിരാട്, നിങ്ങളെ ഇനിയും ഇന്ത്യൻ ടീമിന് ആവശ്യമുണ്ട്’- വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് ശശി തരൂര്‍

വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി വീണ്ടും പാഡണിയണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വിരാട് കോലിയുടെ സാന്നിധ്യത്തിനായുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഇത് രണ്ടാം തവണയാണ് തരൂര്‍ രംഗത്തെത്തുന്നത്. 2025 മെയ് മാസത്തിലാണ് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ആ സമയത്തും തരൂര്‍ കോഹ്‌ലിയുടെ സംഭാവനകളെ വാഴ്ത്തുകയും ഇതിനേക്കാള്‍ നല്ല വിടവാങ്ങല്‍ അദ്ദേഹം അര്‍ഹിക്കുന്നുവെന്നും കുറിച്ചിരുന്നു. ‘ഇംഗ്ലണ്ട് പരമ്പരയില്‍ എനിക്ക് കോലിയുടെ അഭാവം പല തവണ ബോധ്യപ്പെട്ടു….

Read More

ഓവലിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും വിജയം; ഇം​ഗ്ലണ്ടിനെ ആറ് റൺസിന് തോൽപ്പിച്ചു

ഓവൽ ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ഇംഗ്ലണ്ടിനെ 6 റൺസിന് തോൽപ്പിച്ചു. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 367 റൺസിന് പുറത്തായി. വിജയത്തോടെ പരമ്പര ഇന്ത്യ സമനിലയിൽ ആക്കി(2-2). അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ഇന്ത്യക്ക് വിജയം ഒരുക്കിയത്. പരാജയത്തിലേക്ക് ഇന്ത്യ പോകുമെന്ന മത്സരമാണ് തിരികെ പിടിച്ചത്. ഇംഗ്ലണ്ടിന് അവസാന ദിനം ജയിക്കാന്‍ 35 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആറിന് 339 റണ്‍സെന്ന നിലയിലാണ് ഇം​ഗ്ലണ്ട് ബാറ്റിങ്…

Read More

മത്സ്യലഭ്യതയിൽ നേരിയ കുറവ്, കേരളത്തിൽ മത്തി കൂടി: സിഎംഎഫ്ആർഐ

കേരളം 6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ ലഭ്യതയിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. 7.54 ലക്ഷൺ ടൺ മീൻ പിടിച്ച ​ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. തമിഴ്നാടിനാണ് (6.79 ലക്ഷം ടൺ) രണ്ടാം സ്ഥാനം. ദേശീയ തലത്തിൽ കുറഞ്ഞെങ്കിലും കേരളത്തിൽ മത്തിയുടെ ലഭ്യത 7.9 ശതമാനം വർധിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യവും മത്തിയാണ്- 1.49 ലക്ഷം ടൺ. എന്നാൽ, രാജ്യത്താകെ ഏറ്റവും കൂടുതൽ ലഭിച്ചത് അയലയാണ്- 2.63 ലക്ഷം ടൺ. കഴിഞ്ഞ വർഷം ഇന്ത്യൻ…

Read More

മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സംസ്ഥാനത്ത് മൂന്നു ദിവസം അതിശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് മൂന്നു ദിവസം അതിശക്തമായ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. മധ്യ കേരളത്തിലും മലയോരമേഖലകളിലും മഴ കനക്കാൻ സാധ്യത. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ നാളെ റെഡ് അലേർട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം പാലക്കാട് മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

Read More

‘തടവുകാര്‍ അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥര്‍; കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി’; പി ജയരാജന്‍

കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്ന് സിപിഐഎം നേതാവും ജയില്‍ ഉപദേശക സമിതി അംഗവുമായ പി ജയരാജന്‍. തടവ് അനുഭവിക്കുന്നവര്‍ അകത്തും പുറത്തും അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും പി ജയരാജന്‍ പറഞ്ഞു. തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ ജയിലിനകത്തും പുറത്ത് വരുമ്പോഴും എല്ലാം അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണ്. കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി. സര്‍ക്കാരിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് സര്‍ക്കാര്‍ നടപടിയെടുക്കുന്നത് – അദ്ദേഹം പറഞ്ഞു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും പോലീസിനെ…

Read More