Headlines

ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തന്ത്രി അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിയിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. നിരവധി പേര്‍ ഇപ്പോൾ തന്നെ അയ്യപ്പ സംഗമത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തെ തുടര്‍ന്ന് മൂന്ന് സെക്ഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാര്‍ ഐഎഎസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയാണ് ആദ്യത്തേത്. മൂവായിരത്തിലധികം ആളുകൾ ഇന്ന് ഈ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.

മൂന്ന് സെക്ഷനുകളായി നടക്കുന്ന ചർച്ചകൾക്ക് ശേഷം വി എൻ വാസവൻ റിപ്പോർട്ട് അവതരിപ്പിക്കും. സർക്കാരിൻറെ സഹായത്തോടെയാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ഒരു പരാതിയുമില്ലാതെ കഴിഞ്ഞ തീർത്ഥാടനകാലത്ത് 54 ലക്ഷം തീർത്ഥാടകർ ശബരിമലയിൽ എത്തിയിരുന്നു. ശബരിമലയുടെ അടിസ്ഥാന വികസനം എന്ന ഒറ്റ ലക്ഷ്യമാണ് സംഗമത്തിനുള്ളതെന്ന് ദേവസ്വം പ്രസിഡന്റ്റ് പി എസ് പ്രശാന്ത് പറഞ്ഞു.