Headlines

‘ആഗോള അയ്യപ്പ സംഗമം വലിയ വിജയമാകും, ഇവിടെ എല്ലാവരും തുല്യരാണ്’; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഈ പരിപാടിയിൽ പ്രമുഖർ, സാധാരണക്കാർ എന്ന വിവേചനമില്ലാതെ എല്ലാ ഭക്തർക്കും തുല്യ പരിഗണന നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

അയ്യപ്പ ഭക്തരുടെ പ്രതിനിധികളാണ് പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നത്. ഇവരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ടാണ് സംഗമത്തിൻ്റെ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നത്. ഭഗവാൻ്റെ ‘തത്ത്വമസി’ എന്ന ആപ്തവാക്യം പോലെ ഇവിടെ എല്ലാവരും തുല്യരാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു. വിഐപി സംസ്കാരം ഒഴിവാക്കി അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള ഒരു പരിപാടിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ മാസപൂജയ്ക്കായി വരുന്ന ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കാത്ത തരത്തിലാണ് സംഗമത്തിനുള്ള ക്രമീകരണങ്ങളെന്ന് ഐ.ജി. ശ്യാം സുന്ദർ വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്ക് ഒപ്പം മത സമുദായ സംഘടന നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. സംഗമത്തില്‍ മൂന്ന് സെക്ഷനുകളായാണ് ചര്‍ച്ച. ശബരിമല മാസ്റ്റര്‍ പ്ലാന്‍, സ്പിരിച്ച്ചല്‍ ടൂറിസം ഗ്രൗണ്ട് മാനേജ്‌മെന്റ് എന്നിങ്ങനെയാണ് സെഷനുകള്‍. പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെഎ നായര്‍, മുന്‍ ചീഫ് സെക്രട്ടറി ഡോക്ടര്‍ കെ ജയകുമാര്‍,മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഉള്‍പ്പെടെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍