Headlines

Webdesk

‘ആരോപണങ്ങളിൽ കഴമ്പില്ല’; ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്ക് ക്ലീൻ ചിറ്റ് നൽകി സെബി

ഹിൻഡൻബർഗ് റിപ്പോർട്ടിൽഅദാനിക്ക് ക്ലീൻ ചിറ്റ് നൽകി സെബി. ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സെബിയുടെ കണ്ടെത്തൽ. കമ്പനിക്കെതിരായ നടപടികൾ അവസാനിപ്പിക്കും. ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു. അദാനി കമ്പനികൾ ഓഹരി വിലകളിൽ കൃത്രിമം കാണിച്ചതായും അഡികോർപ്പ് എന്റർപ്രൈസസ് വഴി അദാനി പവറിന് ധനസഹായം നൽകിയതായുമായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്. സെബി നിയമത്തിന്റെ ഏതെങ്കിലും ലംഘനങ്ങൾ നടന്നിട്ടുണ്ടോ, അതിൽ സാമ്പത്തിക പ്രസ്താവനകളിൽ തെറ്റായി പ്രതിനിധാനം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സെബി വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. എല്ലാ വിശദാംശങ്ങളും പരിശോധിച്ച…

Read More

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുകൾ എറിഞ്ഞുനൽകുന്ന സംഭവം; ഒരാൾ കൂടി പിടിയിൽ

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എറിഞ്ഞു നൽകുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. പനങ്കാവ് സ്വദേശി റിജിലാണ് പിടിയിലായത്. കേസിൽ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോണും, ലഹരി മരുന്നുകളും, മദ്യവും ജയിലിൽ എത്തിക്കാൻ പുറത്ത് വലിയ സംഘമാണ് പ്രവർത്തിക്കുന്നത്. ജയിലും പരിസരവും നന്നായി അറിയുന്ന ഇവർ കടത്തിനായി വ്യക്തമായ പ്ലാനുണ്ടാക്കും. തടവുകാരുടെ വിസിറ്റേഴ്സായി ജയിലിൽ എത്തി സാധനങ്ങൾ എറിഞ്ഞു നൽകേണ്ട സ്ഥലവും സമയവും നിശ്ചയിക്കും. തുടർന്ന് ഈ വിവരം കൂലിക്ക് എറിഞ്ഞുനൽകുന്നവർക്ക് കൈമാറും….

Read More

“നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഗസയിലെ ഇസ്രയേൽ ഭീകരത അവസാനിപ്പിക്കാൻ ലോകം ഒന്നിക്കണം’: എം.കെ സ്റ്റാലിൻ

ഗസയില്‍ നടക്കുന്ന ആക്രമണങ്ങങ്ങളിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിരപരാധികളുടെ ജീവൻ ഇങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മൗനം ഒരു വഴിയല്ല. ഇന്ത്യ ശക്തമായി സംസാരിക്കണം, ലോകം ഒന്നിക്കണം, നാം എല്ലാവരും ഇപ്പോൾ തന്നെ പ്രവർത്തിക്കണം. യുദ്ധത്തിൽ തകർന്നടിഞ്ഞ ഗസ്സയിൽ നിന്നുള്ള ഓരോ ദൃശ്യങ്ങളും ഹൃദയവേദന ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ഗസ്സയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വാക്കുകൾക്ക് അതീതമാണ്. ഓരോ ദൃശ്യവും ഹൃദയവേദന ഉണ്ടാക്കുന്നതാണ്. കുഞ്ഞുങ്ങളുടെ നിലവിളികൾ, പട്ടിണി കിടക്കുന്ന കുട്ടികളുടെ കാഴ്ച, ആശുപത്രികൾക്ക് നേരെയുള്ള ബോംബാക്രമണം,…

Read More

ഗസ്സ സിറ്റിയിൽ കരയാക്രമണവും ബോംബിങും കടുപ്പിച്ച് ഇസ്രയേൽ; പലായനം ചെയ്യുന്നത് നാല് ലക്ഷത്തോളം പേർ

ഗസ്സ സിറ്റിയിൽ‌ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. കരയാക്രമണവും കനത്ത ബോംബിങുമാണ് നടക്കുന്നത്. ​ഗസ്സയുടെ തെക്കൻ ഭാഗത്തേയ്ക്ക് ഇതിനകം നാല് ലക്ഷത്തോളം പേരാണ് പലായനം ചെയ്യുന്നത്. എന്നാൽ രക്ഷപ്പെട്ട് ഓടുന്ന ജനം രണ്ട് ഭാഗത്ത് നിന്നുമെത്തുന്ന ഇസ്രയേൽ സൈന്യത്തിനിടയിൽപ്പെട്ട് കൂടുതൽ ദുരിതത്തിലാകുകയാണ്. ആക്രമണത്തിൽ പലയാനം ചെയ്യുന്ന പലർക്കും ജീവൻ നഷ്ടമായി. പലരും ഗസ്സയിൽ നിന്ന് പല തവണ ഇങ്ങനെ നിർബന്ധിതമായി പലായനം ചെയ്യേണ്ടി വന്നവരുമാണ്. എങ്ങനെയെങ്കിലും രക്ഷപ്പെട്ട് തെക്കൻ ഗസ്സയിലെത്തിയാലും ദുരിതത്തിന് മാറ്റമില്ലെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ. പട്ടിണിയും…

Read More

ആ​ഗോള അയ്യപ്പ സംഗമത്തിന് ബദൽ വിശ്വാസ സംഗമം; കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും

ആ​ഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാർ സംഘടനകൾ നടത്തുന്ന വിശ്വാസ സംഗമം തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. 22ന് പന്തളത്താണ് ഭക്തജന സംഗമം നടക്കുക. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളന സന്ദേശം. രണ്ട് ഘട്ടമായാണ് പരിപാടി നടക്കുക. രാവിലെ ശബരിമല, വിശ്വാസം വികസനം സുരക്ഷ എന്നീ വിഷയത്തിൽ സെമിനാർ നടക്കും. രാവിലെ 9 മണി…

Read More

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്

പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്. ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു പോയതിനാണ് ഹോം ഗാർഡുകൾ തമ്മിൽ തല്ലിയത്. എറണാകുളം പള്ളുരുത്തി സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. പരുക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജ്, രാധാകൃഷ്ണൻ എന്നീ ഹോം ഗാർഡുകൾക്കാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ രാധാകൃഷ്ണനെ ആണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More

‘ദൈവത്തോട് പോയി പറയൂ എന്ന പരാമർശം തെറ്റായി ചിത്രീകരിച്ചു’; വിശദീകരണവുമായി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്

ദൈവത്തോട് പോയി പറയു എന്ന പരാമർശം തെറ്റായി ചിത്രീകരിച്ചെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. ചീഫ് ജസ്റ്റിസിന്റെ പരാമർശംതിനെതിരെ ഹിന്ദു സംഘടകൾ പ്രതിഷേധിച്ചിരുന്നു. ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിലെ കേടുപാടുകൾ സംഭവിച്ച വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസ് ഇത്തരത്തിൽ പരാമർശം നടത്തിയിരുന്നത്. ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെതിരെ സാമൂഹമാധ്യമങ്ങളിൽ അടക്കം വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ചീഫ് ജസ്റ്റിസ് രം​ഗത്തെത്തിയത്. വിഷ്ണുവിന്റെ വിഗ്രഹം…

Read More

‘ഇന്ത്യക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ 25 ശതമാനം പിഴ തീരുവ പിൻവലിക്കാൻ സാധ്യത’; മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ഇന്ത്യക്കുമേൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 25 ശതമാനം പിഴ തീരുവ പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ. നവംബർ 30 ന് ശേഷമാകും പിഴ തീരുവ പിൻവലിക്കുക. കൊൽക്കത്തയിൽ മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം. ഇന്ത്യയും യു എസും തമ്മിലുള്ള തുടർച്ചയായ ചർച്ചകളെക്കുറിച്ചും അനന്ത നാഗേശ്വരൻ സൂചിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളിലെ സമീപകാല സംഭവവികാസങ്ങളും മറ്റും കണക്കിലെടുക്കുമ്പോൾ പിഴ…

Read More

രാഹുൽ ഗാന്ധി നടത്തിയത് വോട്ട് മോഷണ യാത്ര അല്ല, നുഴഞ്ഞു കയറ്റ സംരക്ഷണ യാത്ര; അമിത് ഷാ

രാഹുൽ ഗാന്ധി തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാജ ലോഗിൻ ഉപയോഗിച്ച് വോട്ടുകൾ നീക്കി എന്നാരോപിച്ച് രാഹുൽ ഗാന്ധി തെളിവുകളടക്കം പുറത്തുവിട്ടിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരേ ഗുരുതര ആരോപണങ്ങളും രാഹുൽ വാർത്താ സമ്മേളനത്തിൽ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ അമിത് ഷാ രംഗത്തെത്തിയത്. രാഹുൽ ഗാന്ധി നടത്തിയത് വോട്ട് മോഷണ യാത്ര അല്ല. നുഴഞ്ഞു കയറ്റ സംരക്ഷണ യാത്രയെന്ന് അമിത് ഷാ വ്യക്തമാക്കി. തെറ്റായ വ്യാഖ്യാനം പ്രചരിപ്പിക്കാനാണ് യാത്ര നടത്തിയത്. ബിഹാറിൽ പ്രതിപക്ഷം…

Read More

അടൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കും; പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്

രാഹുലിനെ സംരക്ഷിക്കാന്‍ പാലക്കാട്ടെ ഒരു വിഭാഗം നേതാക്കള്‍. രാഹുൽ മാങ്കൂട്ടത്തെ വീട്ടിൽ പോയി കണ്ടത് സ്ഥിരീകരിച്ച് ബ്ലോക്ക് പ്രസിഡണ്ട് സി വി സതീഷ്. മലമ്പുഴയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ വിഷയം സഭയിൽ ഉന്നയിക്കാൻ ആവശ്യപ്പെട്ടായിരുന്നു സന്ദർശനം എന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി വി സതീഷ് പറഞ്ഞു. പാലക്കാട് നഗരസഭയിലെ വിവിധ വാർഡുകളിലെ വികസനവും ചർച്ചയായി. രാഹുൽ പാലക്കാട് എത്തിയാൽ ഒരു മനുഷ്യൻ എന്ന നിലയിൽ കോൺഗ്രസ് പ്രവർത്തകർ സംരക്ഷണം ഒരുക്കും. ഡിസിസി പ്രസിഡന്റിന്റെ അനുമതിയോടെ അല്ല…

Read More