Headlines

Webdesk

ഫോർബ്സ് റിയൽടൈം പട്ടിക; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ. യൂസഫലി, ഇന്ത്യക്കാരിൽ മുന്നിൽ മുകേഷ് അംബാനി

ലോകസമ്പന്നരുടെ ഫോർബ്സ് റിയൽടൈം പുതിയ പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി. 44,000 കോടി രൂപയുടെ (5.3 ബില്യൺ ഡോളർ) ആസ്തിയാണ് എം.എ. യൂസഫലിക്കുള്ളത്. പട്ടികയിൽ 752-ാം സ്ഥാനത്താണ് അദ്ദേഹം. ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഐടി ഇൻഫ്രാസ്ട്രക്ചർ, ഫുഡ് പ്രോസസിംഗ് കേന്ദ്രങ്ങൾ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി മികച്ച വളർച്ചാനിരക്കാണ് ലുലുവിനുള്ളത്. മിഡിൽ ഈസ്റ്റിൽ മാത്രം 260-ലേറെ റീട്ടെയിൽ സ്റ്റോറുകൾ ലുലുവിനുണ്ട്. ലുലു റീട്ടെയിലിന്റെ മികച്ച വളർച്ചാനിരക്കും വാർഷിക വളർച്ചയ്ക്ക് കരുത്തേകി. ലോംഗ് ടേം സ്ട്രാറ്റജിയിലുള്ള…

Read More

വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്; പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കുന്നു’; തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മിഷനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വ്യാജ ലോഗിന് ഉപയോഗിച്ച് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തുവെന്ന് കര്‍ണാടകയിലെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കി. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. ആസൂത്രിത വോട്ട് കൊള്ള നടത്തുന്നത് ആരാണെന്ന് ഗ്യാനേഷ് കുമാറിന് അറിയാമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത് ഹൈഡ്രജന്‍ ബോംബ്…

Read More

സംസ്ഥാനത്ത് സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍; ഇന്നും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 160 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ചയായണ് 82,080 എന്ന റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ…

Read More

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം; 5 പേരെ കാണാതായി

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയിലെ നന്ദനഗറിൽ ആണ് മേഘവിസ്‌ഫോടനമുണ്ടായത്. അഞ്ച് പേരെ കാണാതായി. ഉത്തരാഖണ്ഡിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾക്ക് വഴിവെച്ചു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കനത്ത മഴയെ തുടർന്ന് നന്ദനഗറിലെ ആറ് കെട്ടിടങ്ങൾക്ക് പൂർണ്ണമായും തകർന്നു. കുന്താരി, ദുർമ ഗ്രാമങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു. അഞ്ച് പേരെ കാണാതായതായും രണ്ട് പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘങ്ങൾ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ധർമ്മ ഗ്രാമത്തിൽ, നാലോ അഞ്ചോ വീടുകൾക്ക്…

Read More

എകെ ആന്റണി ആവശ്യപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ രഹസ്യരേഖയല്ല; ശിവഗിരി, മാറാട് റിപ്പോര്‍ട്ടുകള്‍ നിയമസഭയുടെ വെബ്‌സൈറ്റില്‍

സര്‍ക്കാര്‍ പുറത്തുവിടണമെന്ന് എ കെ ആന്റണി ആവശ്യപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പരസ്യപ്പെടുത്തിയത്. ശിവഗിരി, മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നിയമസഭയുടെ വെബ്‌സൈറ്റിലുണ്ട്. നടപടി റിപ്പോര്‍ട്ട് സഹിതമാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സഭയുടെ മേശപ്പുറത്ത് വച്ചത്. മുത്തങ്ങ വെടിവെപ്പിനെ കുറിച്ച് അന്വേഷിച്ച സിബിഐയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയിലാണ് സമര്‍പ്പിച്ചത്. ശിവഗിരി, മുത്തങ്ങ, മാറാട് വിഷയങ്ങളിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് എ.കെ ആന്റണി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇതില്‍ രണ്ട് റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പൊതു…

Read More

നടി ദിഷ പഠാനിയുടെ വീടിന് നേരെയുണ്ടായ ആക്രമണം; പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ബോളിവുഡ് താരം ദിഷ പഠാനിയുടെ വീടിന് നേരെ ആക്രമണം നടത്തിയ പ്രതികൾ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് അക്രമികള്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. റോഹ്തക്ക് സ്വദേശി രവീന്ദ്ര, സോണിപത്ത് സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്. പൊലിസ് സംഘത്തിന് നേരെ പ്രതികള്‍ വെടിയുതിര്‍ത്തതോടെയാണ് തിരിച്ചടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ (എസ്ടിഎഫ്) നോയിഡ യൂണിറ്റും ഡല്‍ഹി പോലീസിന്റെ ക്രൈം ഇന്റലിജന്‍സ് (സിഐ) യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്….

Read More

ഗസയിൽ ഇസ്രയേലിന്റെ കരയാക്രമണം രൂക്ഷം; 83 പേർ കൂടി കൊല്ലപ്പെട്ടു, നഗരങ്ങളിലേക്ക് ഇരച്ചുകയറി സൈന്യം

ഗസയിൽ ഇസ്രയേലിന്റെ കരയാക്രമണം തുടരുന്നു.83 പേർ കൂടി കൊല്ലപ്പെട്ടു.വടക്കൻ ഗസ്സയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഷെയ്ഖ് റദ്വാൻ നഗരത്തിലേക്ക് ടാങ്കുകളും സൈനികവാഹനങ്ങളും ഇരച്ചുകയറി. ഇതിനിടെ ഇസ്രയേലുമായുള്ള വ്യാപാരവ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ നിർദേശിച്ചു. ഇസ്രയേലിന്റെ ഗസ നടപടികൾ മനുഷ്യാവകാശ-ജനാധിപത്യ ലംഘനമെന്നും യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ഗസയിലെ ഇസ്രയേൽ ആക്രമണം വംശഹത്യയെന്ന് അമേരിക്കൻ സെനറ്റർ ബെർണി സാൻഡേഴ്‌സ് പറഞ്ഞു. ദോഹ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഖത്തർ പരാതി നൽകും. ആക്രമണത്തിന് പിന്നാലെ വടക്കന്‍ ഗസയില്‍ നിന്ന് ജനങ്ങള്‍…

Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഫോണ്‍, ലഹരി കടത്ത് തടയാന്‍ നടപടി; ജയില്‍ മതിലിന് പുറത്തുള്ള നിരീക്ഷണത്തിന് ഐആര്‍ബി സേന

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഫോണ്‍, ലഹരി മരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കടത്ത് തടയാന്‍ നടപടി. ജയില്‍ മതിലിന് പുറത്തുള്ള നിരീക്ഷണത്തിന് ഐആര്‍ബി സേനയെ നിയോഗിക്കും. ജയിലിനുള്ളില്‍ ഉദ്യോഗസ്ഥര്‍ക്കും ഫോണ്‍ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി. ജയിലിനകത്തേക്ക് ഇത്തരം വസ്തുക്കള്‍ കടത്തുന്ന സംഘങ്ങള്‍ അകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. ഇത് തടയാന്‍ ആയുധധാരികളായ ഉദ്യോഗസ്ഥര്‍ ജയിലിന് പുറത്ത് നിരീക്ഷണത്തിന് ഉണ്ടാകും. രാത്രി സമയത്ത് ഉള്‍പ്പടെ നിരീക്ഷണമുണ്ടാകും. ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ടത്തിന് ശേഷം കൂടുതല്‍ പരിശോധനകള്‍ ജയിലില്‍ നടക്കുന്നുണ്ട്….

Read More

വി സി നിയമന കേസുകളിലെ ചെലവ് വഹിക്കണം; സർവകലാശാലകൾക്ക് കത്തയച്ച് ഗവർണർ

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടത്തിയ കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ നൽകണമെന്ന് രാജ്ഭവൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് ഗവർണർ കത്തയച്ചു.രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം. ഇത്തരത്തിൽ രണ്ട് സർവകലാശാലകളും വക്കീൽ ഫീസ് ഇനത്തിൽ ചേർത്ത് നൽകേണ്ടത് 11 ലക്ഷം രൂപയാണ് താത്കാലിക വി സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയായിരുന്നു രാജ്ഭവൻ സ്വന്തം നിലയിൽ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട തുകയാണ് ഇപ്പോൾ സർവകലാശാലകൾ വഹിക്കണമെന്ന്…

Read More

‘നരിവേട്ട’ സിനിമ സത്യത്തെ വളച്ചൊടിക്കുന്നു, പൊലീസിന്റെ ക്രൂരതയെ ലഘൂകരിച്ചു’; സി.കെ ജാനു

‘നരിവേട്ട ‘യ്ക്കെതിരെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. നരിവേട്ട സിനിമ അടുത്തകാലത്താണ് കണ്ടതെന്നും സിനിമ തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകിയതെന്നും സി കെ ജാനു പറഞ്ഞു. മുത്തങ്ങയിൽ പൊലീസുകാർ വേട്ടപ്പട്ടിക്ക് തുല്യരായിരുന്നു. ഒരു മനുഷ്യനെ പോലും അവിടെ ഞങ്ങൾ കണ്ടിരുന്നില്ല. ആദിവാസി ആയതുകൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാം എന്നത് മാടമ്പി മനോഭാവമാണ്. ആദിവാസികളെ നാണ്യവിളയായി കാണുന്ന മനോഭാവം ശരിയല്ലെന്നും സി കെ ജാനു പറഞ്ഞു. സിനിമ കണ്ട ജനങ്ങൾ കരുതുക ഈ രീതിയിലാണെന്നാണ്. സിനിമയായിട്ടല്ല…

Read More